Kerala

മകളുടെ വിവാഹം ലളിതമാക്കി, ഭൂരഹിതരായ 10 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി; മാതൃകയായി കുടുംബം

മകളുടെ വിവാഹ ചടങ്ങുകൾ ലളിതമാക്കി ഭൂരഹിതരായ പത്ത് കുടുംബങ്ങൾക്ക് 30 സെന്‍റ് സ്ഥലം സൗജന്യമായി നൽകി എറണാകുളത്തെ ഒരു കുടുംബം. പെരുമ്പാവൂർ വളയൻ ചിറങ്ങര സ്വദേശി ഷാജിയും കുടുംബവുമാണ് സമൂഹത്തിന് മാതൃകയായത്. കോവിഡ് കാലത്തായിരുന്നു ഷാജിയുടെ മകൾ ആതിരയുടെ വിവാഹം. തീർത്തും ലളിതമായ ചടങ്ങുകൾ മാത്രമായി നടത്തിയപ്പോൾ വലിയൊരു തുക മിച്ചം വെയ്ക്കാനായി. ഇതേതുടർന്നാണ് കുടുംബാംഗങ്ങളുടെ സമ്മതത്തോടെ ഭൂമി സമാനമായി നൽകാൻ തീരുമാനിച്ചത്. ഭൂരഹിതരായ 10 കുടുംബങ്ങളെ കണ്ടെത്തി. വഴി ഉൾപ്പെടെ 30 സെന്‍റ് സ്ഥലം സൗജന്യമായി […]

National

25,000 അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കി മമത സര്‍ക്കാര്‍

പശ്ചിമ ബംഗാളില്‍ കാല്‍ ലക്ഷം അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് മമത സര്‍ക്കാര്‍ ഭൂമിയുടെ ഉടമാവകാശം നല്‍കി. നിബന്ധനകളൊന്നുമില്ലാതെയാണ് പട്ടയം നല്‍കിയതെന്ന് മമത ബാനര്‍ജി പറഞ്ഞു. ആകെ 1.25 ലക്ഷം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുമെന്നും മമത വ്യക്തമാക്കി. രാജ്യത്തെ പൗരന്മാരാണ് എന്നതിന്‍റെ രേഖയാണ് ഭൂമിയുടെ മേലുള്ള ഈ ഉടമസ്ഥാവകാശം. നിങ്ങളുടെ പൗരത്വം കവര്‍ന്നെടുക്കാന്‍ ആര്‍ക്കും കഴിയില്ല- മമത ബാനര്‍ജി പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് നടത്തിയ ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറുന്നത് സംബന്ധിച്ച പ്രഖ്യാപനമാണ് മമത സര്‍ക്കാര്‍ നടപ്പിലാക്കിയത്. ജാദവ്പൂരില്‍ കോണ്‍ഗ്രസ് […]

India National

ജമ്മുകശ്മീരിലും ലഡാക്കിലും ഭൂമി വാങ്ങാം

ഇന്ത്യയിലെ ഏതൊരു പൗരനും ജമ്മുകശ്മീരിലും ലഡാക്കിലും കാർഷികേതര ഭൂമി വാങ്ങാമെന്ന പുതിയ നിയമത്തിൽ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ആഭ്യന്തര മന്ത്രാലയമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ജമ്മുകശ്മീരിലെ മുൻസിപ്പൽ പ്രദേശങ്ങളിലാണ് നിയമം ബാധകമാകുക. യൂണിയൻ ടെറിറ്ററി ഓഫ് ജമ്മു കശ്മീർ റീ ഓർഗനൈസേഷൻ, Third Order, 2020 എന്നാണ് ഉത്തരവിന്റെ പേര്. കാർഷികേതര ഭൂമി വാങ്ങുന്നതിന് അവിടെ സ്ഥിരതാമസക്കാരനാണെന്നതിനുള്ള സർട്ടിഫിക്കറ്റോ അവിടെ പാർപ്പിടമുണ്ടെന്നതിനുള്ള സർട്ടിഫിക്കറ്റോ ആവശ്യമില്ല.എന്നാൽ, കാർഷിക അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളുകൾക്ക് മാത്രമേ കാർഷിക ഭൂമി വാങ്ങാൻ […]