Kerala

പ്രതിഷേധം കെട്ടടങ്ങും, നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍

ലക്ഷദ്വീപില്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്‍റെ നിർദേശം. ഇന്നലെ നടന്ന ഓൺലൈൻ മീറ്റിങ്ങിലാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. പ്രതിഷേധം വൈകാതെ കെട്ടടങ്ങുമെന്നാണ് അഡ്മിനിസ്ട്രേറ്റർ യോഗത്തില്‍ പറഞ്ഞത്. ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങള്‍ക്ക് എതിരെയുള്ള വിവാദങ്ങള്‍ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാകുമ്പോഴും തുടങ്ങിവെച്ച നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നു തന്നെയാണ് അഡ്മിനിസ്ട്രേറ്ററുടെ നിലപാട്. നടപടികള്‍ക്കെതിരായ പ്രതിഷേധങ്ങളെ പരിഗണിക്കേണ്ടതില്ലെന്നാണ് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. മറ്റു സംസ്ഥാനങ്ങളിലുയരുന്ന പ്രതിഷേധങ്ങളും വൈകാതെ കെട്ടടങ്ങുമെന്ന് പ്രഫുല്‍ പട്ടേല്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. അതിനിടെ ലക്ഷദ്വീപിലെ റിക്രൂട്ട്മെൻറുകൾ […]

Kerala

ലക്ഷദ്വീപിൽ എന്താണ് നടക്കുന്നതെന്ന് ഹൈക്കോടതി

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് ഹൈക്കോടതിയുടെ വിമർശനം. ലക്ഷദ്വീപിൽ എന്താണ് നടക്കുന്നതെന്ന് കോടതി ചോദിച്ചു. ദ്വീപിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ന്മാരുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം. ലക്ഷദ്വീപിലെ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ സർക്കാർ ജോലികള്‍ക്ക് നിയോഗിച്ച നടപടി കോടതി സ്റ്റേ ചെയ്തു. കോടതി എല്ലാം അറിയുന്നുണ്ട്. മാധ്യമ വാർത്തകളിൽ നിന്ന് അറിഞ്ഞ വിവരത്തിന്‍റെ അടിസ്ഥാനത്തിലല്ല ചോദിക്കുന്നത്. ലക്ഷദ്വീപ് സബ് ജഡ്ജിൽ നിന്നും വിവരങ്ങൾ ലഭിച്ചുവെന്നും കോടതി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ വിദശീകരണം നൽകണമെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് ലക്ഷദ്വീപിലെ അസിസ്റ്റന്‍റ് […]

Kerala

ലക്ഷദ്വീപില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ കസ്റ്റഡിയില്‍

ലക്ഷദ്വീപില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേർ പൊലീസ് കസ്റ്റഡിയില്‍. ബിത്ര, അഗത്തി ദ്വീപുകളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഫോണിലേക്ക് വാട്സ് ആപ്പ് സന്ദേശം അയച്ചതിനാണ് കസ്റ്റഡിയിലെടുത്തത്.അഗതി ദ്വീപില്‍ നിന്ന് മൂന്ന് കുട്ടികളെയും ബിത്ര ദീപിൽ നിന്നും ഇലക്ട്രിസിറ്റി ജീവനക്കാരനായ ഷെഫീഖിനെയുമാണ് കവരത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. വെറും ഹായ് എന്നുമാത്രമാണ് ഷെഫീഖ്, അഡ്മിനിസ്ട്രേറ്ററുടെ ഫോണിലേക്ക് അയച്ച സന്ദേശം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അറസ്റ്റ്. അധികാരമേറ്റ് അഞ്ചുമാസം പിന്നിടുമ്പോള്‍ ലക്ഷദ്വീപിലും പുറത്തും വന്‍ പ്രതിഷേധമാണ് അഡ്‍മിനിസ്ട്രേറ്റര്‍ […]

Kerala

ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാൻ ശ്രമം: കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു

ലക്ഷദ്വീപിലെ കേന്ദ്രസർക്കാരിന്‍റെ വിവാദ നടപടികൾക്കെതിരെ ദ്വീപിന് പുറത്തും പ്രതിഷേധം ശക്തമാകുന്നു. കേരളത്തിലെ ജനപ്രതിനിധികളും വിവിധ സംഘടനകളും ദ്വീപ് നിവാസികൾക്കായിപ്രതിഷേധവുമായി രംഗത്തെത്തി. ലക്ഷദ്വീപില്‍ ഫാസിസ്റ്റ് അജണ്ട നടപ്പാക്കാനുള്ള പുതിയ അഡ്മിനിസ്ടേറ്ററര്‍ പ്രഭുല്‍ പട്ടേലിന്റെ നയങ്ങള്‍ക്കെതിരെ കേരളത്തിലും വ്യാപക പ്രതിഷേധമാണുയരുന്നത്. ബിജെപി അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ട്വിറ്ററില്‍ പ്രതികരിച്ചത്. പുതിയ നീക്കം തടയണമെന്നാവശ്യപ്പെട്ട് എളമരം കരിം എം.പി രാഷ്ട്രപതിക്ക് കത്തയച്ചിട്ടുണ്ട്. കേന്ദ്ര ഭരണ പ്രദേശമായ ദ്വീപില്‍ ബി.ജെ.പി സർക്കാർ നിക്ഷിപ്ത താത്പര്യങ്ങളോട് കൂടിയ ഇടപെടലുകൾ […]

Kerala

‘ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ വിചിത്രം, ആ ജനതയ്ക്ക് പറയാനുള്ളത് കേള്‍ക്കൂ’: പൃഥ്വിരാജ്

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ വിചിത്രമെന്ന് നടന്‍ പൃഥ്വിരാജ്. എനിക്കറിയാവുന്ന ദ്വീപുനിവാസികളാരും, എന്നോട് സംസാരിച്ചവരാരും ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ സന്തുഷ്ടരല്ല. ഏതെങ്കിലും നിയമമോ പരിഷ്കരണമോ ഭേദഗതിയോ ആ ദേശത്തെ ജനങ്ങൾക്ക് വേണ്ടിയാകണം. നൂറ്റാണ്ടുകൾ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാർഗമായി മാറുന്നു? ഒരു അതോറിറ്റിയുടെ തീരുമാനങ്ങളിൽ ഒരു സമൂഹം മുഴുവനും അസംതൃപ്തരാകുമ്പോൾ അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കണം. ലക്ഷദ്വീപിലെ ജനതയോടൊപ്പം നിൽക്കുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി. പൃഥ്വിരാജിന്‍റെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍ “ലക്ഷദ്വീപ്.. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ […]

Kerala

ലോക്ഡൗണില്‍ വലഞ്ഞ ലക്ഷദ്വീപില്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് ക്ഷാമം

ലോക്ഡൗണില്‍ വലഞ്ഞ ലക്ഷദ്വീപില്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് ക്ഷാമം. ട്രിപ്പില്‍ ലോക്ഡൗണുള്ള നാലു ദ്വീപുകളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളോ റേഷന്‍ കടയോ തുറക്കുന്നില്ല. സർക്കാർ ഭാഗത്ത് നിന്ന് ഭക്ഷ്യ വസ്തുകള്‍ വിതരണം ചെയ്യാത്തതോടെ ലക്ഷദ്വീപ് നിവാസികള്‍ കടുത്ത പ്രതിസന്ധിയിലാണ്. കോവിഡ് വ്യാപനം പരിഗണിച്ച് കഴിഞ്ഞ മാസം 7 മുതല്‍ ലക്ഷദ്വീപില്‍ ലോക്ഡൗണാണ്. രോഗവ്യാപനം രൂക്ഷമായ കവരത്തി, ആന്ത്രോത്ത്, അമിനി, കല്‍പേനി ദ്വീപുകളില്‍ ഈ മാസം 17 മുതല്‍ ട്രിപ്പിള്‍ ലോക് ഡൗണും പ്രഖ്യാപിച്ചു. ട്രിപ്പിള്‍ ലോക്ഡൗണുള്ള സ്ഥലങ്ങളില്‍ അവശ്യ […]

Kerala

പ്രതിഷേധമടങ്ങാതെ ലക്ഷദ്വീപ്; കൊച്ചിയില്‍ നിന്നെത്തുന്ന വെസലുകള്‍ തടയാന്‍ തീരുമാനം

കോവിഡ് മാര്‍ഗനിര്‍ദേശത്തിലെ ഇളവിനെച്ചൊല്ലി ലക്ഷദ്വീപില്‍ തുടർച്ചയായി മൂന്നാം ദിവസവും പ്രതിഷേധം. കൊച്ചിയില്‍ നിന്ന് എത്തുന്ന വെസലുകൾ തടയാനാണ് നാട്ടുകാരുടെ തീരുമാനം. ദ്വീപിലെത്തുന്നവർക്ക് ക്വാറന്‍റൈന്‍ ഒഴിവാക്കിയതിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. മൂന്ന് ദിവസമായി ദ്വീപിൽ എസ്.ഒ.പി പരിഷ്കരണത്തെ ചൊല്ലി പ്രതിഷേധമുയരുകയാണ്. സ്ത്രീകളടക്കം പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. യാത്രാ ഇളവുകൾ അനുവദിക്കുന്ന എസ്.ഒ.പി പിൻവലിച്ചില്ലെങ്കിൽ വെസ്സലുകൾ വരുമ്പോള്‍ തടയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കവരത്തിയിൽ രാത്രി വൈകിയും പ്രതിഷേധം ശക്തമായിരുന്നു . ദ്വീപില്‍ രോഗം ബാധിക്കുന്നവര്‍ക്ക് നല്‍കാന്‍ മതിയായ ചികിത്സാ സൌകര്യമില്ലെ. ആവശ്യത്തിന് വെന്‍റിലേറ്റര്‍ […]

Kerala

കോവിഡ് ജാഗ്രത: ലക്ഷദ്വീപിലെ ആകെയുള്ളൊരു ബാങ്കും എടിഎം കൗണ്ടറും അടച്ചുപൂട്ടി

കേരളത്തിലെ പോലെയല്ല ലക്ഷദ്വീപിലെ കോവിഡ് ജാഗ്രത. അത് എടിഎമ്മിലായാലും അങ്ങനെ തന്നെ. ജാഗ്രത കൂടി ഇപ്പോൾ ആകെയുള്ളൊരു ബാങ്കും എടിഎം കൗണ്ടറും അടച്ചുപൂട്ടേണ്ടി വന്നൊരു രസകരമായ സംഭവമാണ് ദ്വീപിലുണ്ടായത്. കേരളത്തിലെ പോലെയല്ല ലക്ഷദ്വീപിലെ കോവിഡ് ജാഗ്രത. അത് എടിഎമ്മിലായാലും അങ്ങനെ തന്നെ. ജാഗ്രത കൂടി ഇപ്പോൾ ആകെയുള്ളൊരു ബാങ്കും എടിഎം കൗണ്ടറും അടച്ചുപൂട്ടേണ്ടി വന്നൊരു രസകരമായ സംഭവമാണ് ദ്വീപിലുണ്ടായത്. അഗത്തി ദ്വീപിലെ സിൻഡിേക്കേറ്റ് ബാങ്കിൻ്റെ എ.ടി.എമ്മാണ് ഒരു ദിവസം പെട്ടന്നങ്ങ് പണിമുടക്കിയത്. കേരളത്തിലെ പോലെ അടുത്തടുത്ത് എടിഎം […]