Kerala

‘സംഘപരിവാർ അജണ്ടയുടെ പരീക്ഷണശാലയായി ലക്ഷദ്വീപ് മാറി’: ലക്ഷദ്വീപിന് കേരളത്തിന്‍റെ ഐക്യദാര്‍ഢ്യം, പ്രമേയം പാസ്സാക്കി

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേലിനെ രൂക്ഷമായി വിമർശിച്ചുള്ളതാണ് പ്രമേയം. ജനജീവിതത്തെ തകർക്കുന്ന നടപടിയാണ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ദ്വീപ് ജനതക്ക് മേൽ കാവി അജണ്ടകളും കോർപറേറ്റ് താൽപര്യങ്ങളും അടിച്ചേൽപ്പിക്കുന്നുവെന്നും പ്രമേയത്തില്‍ വിമര്‍ശനമുണ്ട്. പ്രമേയം ഏകകണ്ഠേന നിയമസഭ പാസ്സാക്കി. ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതി ഇല്ലാതാക്കുന്നുവെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. കാവി അജണ്ടകൾ അടിച്ചേൽപ്പിക്കുകയാണ്. തെങ്ങുകളിൽ കവി കളർ പൂശുന്നതുപോലുള്ള പരിഷ്കാരങ്ങളാണ് നടക്കുന്നത്. കുറ്റകൃത്യങ്ങൾ കുറവുള്ള […]

Kerala

ലക്ഷദ്വീപ് ജനതക്ക് പിന്തുണയുമായി കൂടുതൽ മുൻ അഡ്മിനിസ്ട്രേറ്റർമാർ

ലക്ഷദ്വീപ് ജനതക്ക് പിന്തുണയുമായി കൂടുതൽ മുൻ അഡ്മിനിസ്ട്രേറ്റർമാർ. ലക്ഷദ്വീപിലെ 5 മുൻ അഡ്മിനിസ്ട്രേറ്റർമാർ ചേർന്ന് രാഷ്ട്രപതിക്ക് കത്തെഴുതി. നിലവിലെ അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെയാണ് കത്ത്. ജഗദീഷ് സാഗർ ,വജഹത് ഹബീബുല്ല,രാജീവ് തൽവാർ,ആർ ചന്ദ്രമോഹൻ,ആർ സുന്ദർ രാജ് എന്നിവരാണ് കത്തെഴുതിയത്. ഉമേഷ് സൈഗാൾ ഐഎഎസ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തെഴുതിയതിന് പിന്നാലെയാണ് കൂടുതൽ പേർ രംഗത്തെത്തിയത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ ഖോഡാ പട്ടേല്‍ കഴിഞ്ഞ 5 മാസത്തിനിടെ കൊണ്ടു വന്ന ജനവിരുദ്ധ പരിഷ്കാരങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് മുന്‍ അഡ്മിനിസ്ട്രേറ്റര്‍ ഉമേഷ് സൈഗാള്‍ […]

Kerala

നിരീക്ഷണം ശക്തമാക്കണം, ജാഗ്രത പുലര്‍ത്തണം: ലക്ഷദ്വീപ് സുരക്ഷാ ഉദ്യോഗസ്ഥരോട് ഭരണകൂടം

ലക്ഷദ്വീപിൽ സുരക്ഷ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം. നിലവിലെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് നടപടി. കപ്പലുകള്‍, ജെട്ടി, പോര്‍ട്ട്, പോര്‍ട്ട് പരിസരം എന്നിവിടങ്ങളില്‍ പ്രത്യേകം നിരീക്ഷിക്കാനും ഉത്തരവ്. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കര്‍ശന നിര്‍ദേശങ്ങളാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ ലക്ഷദ്വീപ് ഭരണകൂടം നല്‍കിയിരിക്കുന്നത്. നിരീക്ഷണം ശക്തമാക്കണമെന്നാണ് നിരീക്ഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മുന്നറിയിപ്പ്. നിലവിലെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് നടപടി.രാജ്യവ്യാപകമായി ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കൊച്ചിയിലെ ഓഫീസിന് മുന്നില്‍ നിരവധി സംഘടനകളാണ് പ്രതിഷേധവുമായി എത്തുന്നത്. നിരവധി സമരങ്ങളാണ് ഇതിന് മുന്നില്‍ […]

Kerala

ജനവിരുദ്ധ പരിഷ്കാരങ്ങൾ റദ്ദാക്കണം, പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണം: ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്ട്രേറ്റര്‍

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുൽ പട്ടേലിന്‍റെ നീക്കങ്ങളെ രൂക്ഷമായി വിമർശിച്ച് ദ്വീപ് മുൻ അഡ്മിസ്ട്രേറ്റർ ഉമേഷ് സൈഗാൾ. അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ പരിഷ്കാരങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമേഷ് സൈഗാൾ അമിത് ഷാക്ക് കത്തയച്ചു. ഉമേഷ് സൈഗാളിന്റെ കത്തിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. പ്രഫുൽ പട്ടേൽ നടത്തുന്നത് ദ്വീപ് ജനതയെ ബുദ്ധിമുട്ടിലാക്കുന്ന പരിഷ്കാരങ്ങളാണെന്ന് കത്തിൽ പറയുന്നു. ഗുണ്ടാ നിയമം ഉൾപ്പെടെ പുതിയ നിയമങ്ങളെല്ലാം അനാവശ്യമാണ്. അഞ്ച് മാസം കൊണ്ട് കൊണ്ടുവന്ന പരിഷ്കാരങ്ങളൊക്കെ ലക്ഷദ്വീപിന് ചേരാത്തതാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ് പരിഷ്കാരങ്ങള്‍. കൂട്ടപിരിച്ചുവിടല്‍ കൊണ്ട് […]

Kerala

ലക്ഷദ്വീപിലെ അഡ്മിനിട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്ക് സ്റ്റേയില്ല; രണ്ടാഴ്ചയ്ക്കകം കേന്ദ്രസർക്കാർ നിലപാട് അറിയിക്കണം

ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്കെതിരായ ഹർജിയിൽ നിലപാടറിയിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം. രണ്ടാഴ്ചയ്ക്കകം കേന്ദ്രസർക്കാർ മറുപടി നൽകണം. അതുവരെ തുടർ നടപടികൾ സ്വീകരിക്കരുതെന്ന് നിർദ്ദേശം നൽകണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ലക്ഷദ്വീപിലെ പുതിയ കോവിഡ് പ്രോട്ടോകോൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീൽ ഹൈക്കോടതി തള്ളുകയും ചെയ്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഈ ആവശ്യം നേരത്തെ തള്ളിയിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. അഡ്മിനിസ്ട്രേറ്ററുടെ നയപരമായ […]

Kerala

ലക്ഷദ്വീപില്‍ കലക്ടര്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ അറസ്റ്റ്

പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ നയങ്ങളെ ന്യായീകരിച്ച കളക്ടര്‍ അസ്കര്‍ അലിക്കെതിരെ ലക്ഷദ്വീപിൽ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു. കിൽത്താൻ ദ്വീപിൽ നിന്നും 12 കോൺഗ്രസ് പ്രവർത്തകരെയാണ് ഇന്നലെ രാത്രി പോലീസ് അറസ്റ്റ് ചെയ്തത്. കിൽത്താൻ ദ്വീപിൽ മയക്കുമരുന്ന് വ്യാപകമായുണ്ടെന്ന കളക്ടറുടെ പ്രസ്താവനയ്ക്കെതിരെയായിരുന്നു കോൺഗ്രസ് പ്രവർത്തകരും പൊതുജനങ്ങളും പ്രതിഷേധിച്ചത്. കിൽത്താൻ ദ്വീപിലെ കോൺഗ്രസ് ഘടകം പ്രസിഡണ്ട് റഹ്മത്തുള്ള അടക്കം 12 കോൺഗ്രസ് പ്രവർത്തകരെയാണ പോലീസ് പിടികൂടിയത്. പൊലീസ് നടപടി ഭയന്ന് പലരും ഒളിവിലാണെന്നും സൂചനയുണ്ട്. പോലീസ് നടപടി പ്രതിഷേധാർഹമാണെന്നും […]

Kerala

ലക്ഷദ്വീപിനായി കേരള നിയമസഭ പ്രമേയം പാസാക്കും

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭ പ്രമേയം പാസാക്കും. അടുത്താഴ്ച പ്രമേയം പാസാക്കാനാണ് ആലോചന. അതിനിടെ എഐസിസി സംഘത്തിന്റെ സന്ദര്‍ശനത്തിന് അഡ്മിനിസ്ട്രേഷന്‍ വിലക്കേര്‍പ്പെടുത്തി. നടപടി ഫാസിസമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളി രാമചന്ദ്രന്‍ പ്രതികരിച്ചു. ലക്ഷദ്വീപ് വിഷയത്തില്‍ യുഡിഎഫ് നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കും. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ അടക്കം ആവശ്യമുന്നയിച്ച പശ്ചാത്തലത്തിലാണ് കേരള നിയമസഭ പ്രമേയം പാസാക്കാൻ തീരുമാനിച്ചത്. അടുത്തയാഴ്ച പ്രമേയം അവതരിപ്പിക്കാനാണ് ആലോചന. ഐക്യകണ്ഠേനയായിരിക്കും പ്രമേയം പാസാക്കുക. അതിനിടെ ലക്ഷദ്വീപ് […]

Kerala

ജനദ്രോഹ നടപടികള്‍ക്ക് അവസാനമില്ല; ലക്ഷദ്വീപിൽ സ്കൂളുകൾ അടച്ചുപൂട്ടുന്നു

ലക്ഷദ്വീപിൽ സ്കൂളുകൾ പൂട്ടുന്നു. വിവിധ ദ്വീപുകളിലായി 15 സ്കൂളുകൾ പൂട്ടാൻ എജ്യുക്കേഷൻ ഡയറക്ടറേറ്റ് തീരുമാനിച്ചു. കിൽത്താനിൽ മാത്രം 4 സ്കൂൾ പൂട്ടി. ആവശ്യത്തിന് അധ്യാപകരും ജീവനക്കാരും ഇല്ലെന്ന കാരണം പറഞ്ഞാണ് സ്കൂളുകൾ പൂട്ടുന്നത്. വിവിധ സ്കൂളുകളെ ലയിപ്പിക്കാനാണ് നീക്കം. ആവശ്യത്തിന് ജീവനക്കാരില്ല എന്നാണ് കാരണം പറയുന്നത്. ഇതോടെ കുട്ടികള്‍ വളരെ ദൂരം സഞ്ചരിച്ച് മറ്റ് സ്കൂളുകളിലേക്ക് പോകേണ്ടിവരും. ഒരു ഭാഗത്ത് പുനക്രമീകരണമെന്ന പേരില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുമ്പോഴാണ്, ജീവനക്കാരില്ല എന്ന് പറഞ്ഞ് സ്കൂളുകള്‍ പൂട്ടാന്‍ നീക്കം നടത്തുന്നത്. […]

Kerala

രോഗികളോടും കരുണയില്ല; ലക്ഷദ്വീപിലെ എയർ ആംബുലൻസുകൾ സ്വകാര്യവത്കരിക്കാന്‍ നീക്കം

ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികള്‍ തുടരുകയാണ്. രോഗികളോടും കരുണ ഇല്ല. ലക്ഷദ്വീപിലെ എയർ ആംബുലൻസുകൾ സ്വകാര്യവത്കരിക്കാനാണ് പുതിയ നീക്കം. ഇതിനായി സ്വകാര്യ കമ്പനികളിൽ നിന്നും ടെണ്ടർ വിളിച്ചു. എയർ ആംബുലൻസുകളിൽ രോഗികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ലക്ഷദ്വീപില്‍ ആശുപത്രി സൌകര്യം കുറവായതിനാല്‍ ഗുരുതരാവസ്ഥയിലുള്ളവരെ കേരളത്തിലെത്തിച്ചാണ് ചികിത്സ നല്‍കുന്നത്. രോഗി ഗുരുതരാവസ്ഥയിലാണോ എന്നു തീരുമാനിക്കാനുള്ള അവകാശം ദ്വീപിലെ മെഡിക്കൽ ഓഫീസർമാരിൽ നിന്ന്‌ എടുത്തുമാറ്റി ഹെൽത്ത്‌ സർവീസ്‌ ഡയറക്ടർ ചെയർമാനായ നാലംഗ സമിതിക്ക്‌ കൈമാറി. ഈ സമിതിയുടെ തീരുമാനത്തിന്‌ ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേഷന്റെ […]

Kerala

വിവാദങ്ങള്‍ക്കിടെ പുതിയ ഉത്തരവ്: ലക്ഷദ്വീപില്‍ റിക്രൂട്ട്മെന്‍റുകള്‍ പുനപ്പരിശോധിക്കാന്‍ നിര്‍ദേശം

വിവാദങ്ങൾക്കിടെ ലക്ഷദ്വീപില്‍ പുതിയ ഉത്തരവിറങ്ങി. റിക്രൂട്ട്മെൻറുകൾ പുനപ്പരിശോധിക്കാനാണ് നിർദേശം. നിലവിലുള്ള റിക്രൂട്ട്മെന്‍റ് കമ്മിറ്റിയിലെ അംഗങ്ങളുടെ വിവരങ്ങളും കമ്മറ്റിയുടെ കാലാവധിയും അറിയിക്കണം. ലക്ഷദ്വീപിലേക്ക് സ്ഥലംമാറ്റം ലഭിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്യണം. സർക്കാർ ഉദ്യോഗസ്ഥരില്‍ പെർഫോമൻസ് മെച്ചമല്ലാത്ത ഉദ്യോഗാർഥികളെ കണ്ടെത്തി നടപടി എടുക്കുകയും ചെയ്യണം. അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിയുടേതാണ് ഉത്തരവ്. എല്ലാ വകുപ്പുതല മേധാവികൾക്കുമാണ് നിർദേശം നല്‍കിയത്. തദ്ദേശീയരെ ഉള്‍പ്പെടുത്തിയുള്ള റിക്രൂട്ട് കമ്മറ്റിയില്‍ മാറ്റം വരുത്തി ഇഷ്ടക്കാരെ തിരുകി കയറ്റാനുള്ള നടപടിയാണിതെന്നാണ് ആക്ഷേപം. നിലവിലെ ഉദ്യോഗാര്‍ഥികളെ പിരിച്ചുവിടാനും നീക്കം നടക്കുന്നുണ്ട്. […]