ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തി ലക്ഷദ്വീപ് പോലീസ്. കേന്ദ്രം ദ്വീപിൽ ബയോ വെപ്പൺ പ്രയോഗിക്കുകയാണെന്ന ചാനൽ ചർച്ചയിലെ പരാമർശത്തിനെതിരെയാണ് കേസ്. ബിജെപി ലക്ഷദ്വീപ് നേതാവ് അബ്ദുൽ ഖാദർ നൽകിയ പരാതിയിന്മേൽ കവരത്തി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. 124 A , 153 B വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഐഷക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നു. ആയിഷയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിനെതിരെ രംഗത്ത് വന്ന ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക […]
Tag: Lakshadweep controversy
നിരീക്ഷണം ശക്തമാക്കണം, ജാഗ്രത പുലര്‍ത്തണം: ലക്ഷദ്വീപ് സുരക്ഷാ ഉദ്യോഗസ്ഥരോട് ഭരണകൂടം
ലക്ഷദ്വീപിൽ സുരക്ഷ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം. നിലവിലെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് നടപടി. കപ്പലുകള്‍, ജെട്ടി, പോര്‍ട്ട്, പോര്‍ട്ട് പരിസരം എന്നിവിടങ്ങളില്‍ പ്രത്യേകം നിരീക്ഷിക്കാനും ഉത്തരവ്. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കര്‍ശന നിര്‍ദേശങ്ങളാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ ലക്ഷദ്വീപ് ഭരണകൂടം നല്‍കിയിരിക്കുന്നത്. നിരീക്ഷണം ശക്തമാക്കണമെന്നാണ് നിരീക്ഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മുന്നറിയിപ്പ്. നിലവിലെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് നടപടി.രാജ്യവ്യാപകമായി ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കൊച്ചിയിലെ ഓഫീസിന് മുന്നില്‍ നിരവധി സംഘടനകളാണ് പ്രതിഷേധവുമായി എത്തുന്നത്. നിരവധി സമരങ്ങളാണ് ഇതിന് മുന്നില്‍ […]
ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി; കൂടുതൽ പേർ പാർട്ടി വിട്ടേയ്ക്കും
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ ബിജെപിക്കുള്ളിൽ എതിർപ്പ് ശക്തമാകുന്നു. അഡ്‍മിനിസ്‍ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങളില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവെച്ചു. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പി. പി മുഹമ്മദ് ഹാഷിം അടക്കം 8 പേരാണ് ഇന്നലെ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചത്. ഇവര്‍ ലക്ഷദ്വീപിന്‍റെ ചുമതലയുള്ള ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് എ പി അബ്ദുള്ളക്കുട്ടിക്ക് തങ്ങളുടെ രാജി സമര്‍പ്പിച്ചു. എം മുത്തുക്കോയ, ബി ഷുക്കൂര്‍, എം. ഐ മൊഹമ്മദ്, പി.പി ജംഹാര്‍, അന്‍വര്‍ ഹുസൈന്‍, എന്‍.അഫ്‌സല്‍, എന്‍.റമീസ് തുടങ്ങിയവരാണ് […]