Kerala

ലക്ഷദ്വീപിലേക്ക് യാത്രാ നിയന്ത്രണം; ദ്വീപില്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചേക്കും

ലക്ഷദ്വീപിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇതിനായി കരട് നിയമം തയ്യാറാക്കാൻ കമ്മറ്റിയെ നിയമിച്ചു. ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് ആറംഗ കമ്മറ്റി തീരുമാനമെടുക്കും. കമ്മറ്റിയുടെ ആദ്യ യോഗം അടുത്ത മാസം അഞ്ചിനുചേരും. കപ്പൽ, വിമാന സർവീസുകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ദ്വീപിലേക്കുള്ള പ്രവേശനാനുമതി ഇനി കവരത്തി കലക്ടറേറ്റില്‍ നിന്ന് മാത്രമായിരിക്കും. ദ്വീപിലെത്തുന്നവർ ഓരോ ആഴ്ച കൂടുമ്പോഴും പെർമിറ്റ് പുതുക്കണമെന്നും നിർദേശമുണ്ട്. അതേസമയം, ദ്വീപില്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കോൺഗ്രസ്​ എം.പി ഹൈബി ഈഡനാണ്​ ദ്വീപിൽ […]

Kerala

ലക്ഷദ്വീപ്: സംഘപരിവാര്‍ അജണ്ടക്കെതിരെ നിയമസഭ പ്രമേയം പാസാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

ലക്ഷദ്വീപില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പ്രതിപക്ഷനേതാവിനും കത്ത് നല്‍കിയതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു. ലക്ഷദ്വീപില്‍ നടക്കുന്നത് കേന്ദ്രസര്‍ക്കാറിന്റെ സംഘപരിവാര്‍ അജണ്ടകള്‍ നടപ്പാക്കാനുള്ള സാംസ്‌കാരിക അധിനിവേശമാണ്. അതിന്റെ ഉപകരണം മാത്രമാണ് അഡ്മിനിസ്‌ട്രേറ്റര്‍. ലക്ഷദ്വീപ് ജനതക്ക് വേണ്ടി ശബ്ദമുയുര്‍ത്തേണ്ടത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും ഉത്തരവാദിത്വമാണ്- ഷാഫി പറഞ്ഞു. ലക്ഷദ്വീപിലെ സാധാരണ ജനങ്ങളുടെ ജീവിതത്തെയും തൊഴില്‍, യാത്ര, ഭക്ഷണം, […]

India National

ലക്ഷദ്വീപിൽ ജില്ലാ പഞ്ചായത്തിന്‍റെ അധികാരം വെട്ടിച്ചുരുക്കി

ലക്ഷദ്വീപിൽ ജില്ലാ പഞ്ചായത്തിന്‍റെ അധികാരം വെട്ടിച്ചുരുക്കി ദ്വീപ് ഭരണകൂടം. പഞ്ചായത്തിന്‍റെ അധികാര പരിധിയിൽ വരുന്ന അഞ്ച് വകുപ്പുകൾ എടുത്തു കളഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, മത്സ്യബന്ധനം, മൃഗ സംരക്ഷണം തുടങ്ങിയ വകുപ്പുകളിലെ അധികാരങ്ങളാണ് വെട്ടി കുറച്ചത്. പഞ്ചായത്തിനെ നോക്കുകുത്തിയാക്കിയാണ് ഭരണകൂടത്തിന്‍റെ വിജ്ഞാപനം. ലക്ഷദ്വീപിൽ 10 വില്ലേജ് ദ്വീപ് പഞ്ചായത്തുകളുണ്ട്. ഇവയുടെ പ്രതിനിധികളാണ് പഞ്ചായത്ത് കൗൺസിലിനെ തിരഞ്ഞെടുക്കുന്നത്. ഈ കൗൺസിലിന് വലിയ അധികാരങ്ങളുണ്ട്. ഇതാണ് വെട്ടിച്ചുരുക്കിയത്. ജനാധിപത്യ സംവിധാനം തകർക്കുന്നതാണ് ഭരണകൂടത്തിന്‍റെ നടപടിയെന്ന് ആക്ഷേപമുയരുന്നുണ്ട്. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്‍റെ […]