India National

ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല; ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതിയും, കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകനുമായ ആശിഷ് മിശ്ര ടേനിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കർഷകരുടെയും മാധ്യമപ്രവർത്തകന്റെയും കുടുംബങ്ങളാണ് സുപ്രിംകോടതിയെ സമീപിച്ചത്. കേസിലെ സാക്ഷിക്ക് നേരെ ആക്രമണമുണ്ടായെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിച്ചിരുന്നു. ബിജെപി തെരഞ്ഞെടുപ്പിൽ ജയിച്ചത് വിളിച്ചു പറഞ്ഞായിരുന്നു ആക്രമണമെന്നും കൂട്ടിച്ചേർത്തു. ലഖിംപുർ […]

India Uncategorized

ലഖിംപൂർ ഖേരി; ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകം സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ അന്വേഷണ മേൽനോട്ടത്തിന് വിരമിച്ച ജഡ്ജിയെ നിയമിക്കുമെന്നതടക്കമുള്ള കാര്യങ്ങളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് യുപി സർക്കാർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ചിഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഹർജി ഇന്നത്തേക്ക് മാറ്റിയത്. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധ സമരം നടത്തിയ കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ […]

India

കർഷക കൊലപാതകം; അന്വേഷണ പുരോഗതി റിപ്പോർട്ടിൽ അതൃപ്തി അറിയിച്ച് സുപ്രീംകോടതി

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ഉണ്ടായ കർഷക കൊലപാതകത്തിൽ സർക്കാരിനെതിരെ സുപ്രീംകോടതി. കേസിൽ യു.പി സർക്കാർ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ കോടതി അതൃപ്തി അറിയിച്ചു. റിപ്പോർട്ടിൽ പുതുതായി ഒന്നുമില്ലെന്ന് ചീഫ് ജസ്റ്റിസ് വിമർശിച്ചു. 10 ദിവസം സമയം നൽകിയിട്ടും റിപ്പോർട്ടിൽ പുരോഗതിയില്ല. ഒരു പ്രതിയുടെ ഫോൺ ഒഴികെ മറ്റ് പ്രതികളുടെ ഫോൺ എന്തുകൊണ്ട് പിടിച്ചെടുത്തില്ലെന്ന് കോടതി ചോദിച്ചു. ഫോറൻസിക് റിപ്പോർട്ട് വേഗത്തിലാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പൊലീസ് അത് പാലിച്ചില്ലെന്നും കോടതി പറഞ്ഞു. കേസിൽ കുറ്റപത്രം […]

India

ലഖിംപൂർ ഖേരി; കൊലപാതകം പുനരാവിഷ്ക്കരിച്ച് പൊലീസ്; ആശിഷ് മിശ്രയുമായി സ്ഥലത്ത് തെളിവെടുപ്പ്

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ 4 കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ അപകട സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുന്നു. കൂട്ടുപ്രതി അങ്കിത് ദാസിനൊപ്പമാണ് ആശിഷ് മിശ്രയെ സംഭവസ്ഥലത്ത് എത്തിച്ചത്. പ്രതികളുമായി പൊലീസ് കൊലപാതകം പുനരാവിഷ്ക്കരിച്ചു. പൊലീസ് വാഹങ്ങളുടെ സഹായത്തോടെയാണ് സംഭവം പുനരാവിഷ്ക്കരിച്ചത്.

India

ലഖീംപൂർ ഖേരി: ആശിഷ് മിശ്രയുടെ അറസ്റ്റ് ആവശ്യപ്പെട്ട് നവജ്യോത് സിദ്ദു നിരാഹാരം ആരംഭിച്ചു

പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ദു അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ലഖീംപൂർ ഖേരി കേസിലെ പ്രധാന പ്രതി ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യും വരെ ഉപവാസം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. അന്തരിച്ച പ്രാദേശിക മാധ്യമപ്രവർത്തകൻ രാമൻ കശ്യപിന്റെ വസതിയിലാണ് സിദ്ദുവിന്റെ നിരാഹാര സമരം. കശ്യപിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വീടിന് പുറത്ത് ഉപവാസം ആരംഭിച്ചത്. നേരത്തെ, പഞ്ചാബ് കാബിനറ്റ് മന്ത്രി വിജയ് ഇന്ദർ സിംഗ്ല, എംഎൽഎ മദൻ ലാൽ, കുൽജിത് നഗ്ര എന്നിവരടങ്ങിയ […]

India

സല്യൂട്ട് ചെയ്യുന്ന പൊലീസുകാര്‍ മന്ത്രിയുടെ പങ്ക് എങ്ങനെ അന്വേഷിക്കും; യുപി പൊലീസിനെതിരെ അഖിലേഷ് യാദവ്

ലഖിംപൂര്‍ഖേരി വിഷയത്തില്‍ പൊലീസിനെതിരെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. സല്യൂട്ട് അടിക്കുന്ന പൊലീസുകാര്‍ എങ്ങനെ കേന്ദ്രമന്ത്രിയുടെ പങ്ക് അന്വേഷിക്കും. സംഭവത്തില്‍ ബിജെപിക്കും അജയ് മിശ്ര ടേനിയുടെ മകനും പങ്കുണ്ടെന്നും അഖിലേഷ് യാദവ് ആരോപിച്ചു. akhilesh yadav മരിച്ചവരുടെ കുടുംബത്തിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം അഖിലേഷ് യാദവ് പ്രതികരിച്ചു. ‘ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കേന്ദ്രമന്ത്രിയെ കണ്ടാല്‍ ആദ്യം സല്യൂട്ട് ചെയ്യും. സല്യൂട്ട് ചെയ്യുന്നവര്‍ മന്ത്രിക്കെതിരായ കേസ് അന്വേഷിക്കുമെന്ന് […]

India

അഖിലേഷ് യാദവ് കസ്റ്റഡിയില്‍; ലഖിംപൂര്‍ഖേരിയില്‍ നിരോധനാജ്ഞ

യുപി ലഖിംപൂരില്‍ കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് ലഖിംപൂരിഖേരി ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രിയങ്കാ ഗാന്ധിയുടെ അറസ്റ്റിനുപിന്നാലെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെയും യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. ലഖ്‌നൗവിലെ വീടിനുമുന്നില്‍ നിന്നാണ് അഖിലേഷ് യാദവിനെ കസ്റ്റഡിയിലെടുത്തത്. യുപിയില്‍ ഇന്നലെയുണ്ടായ അപകടത്തില്‍ പൊലീസ് ജീപ്പ് കത്തിച്ചത് പൊലീസ് തന്നെയാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. അഖിലേഷിനൊപ്പം സമാജ്‌വാദി പാര്‍ട്ടി നേതാക്കളായ ശിവ്പാല്‍ യാദവ്, റാംഗോപാല്‍ യാദവ് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് റിപ്പോര്‍ട്ട്. നാല് […]