Kerala

മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച സംഭവം; എന്‍. പ്രശാന്തിനെതിരെ നടപടി വേണമെന്ന് കെ.യു.ഡബ്ല്യു.ജെ

മാധ്യമ പ്രവര്‍ത്തകയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അശ്ലീലച്ചുവയോടെ പ്രതികരിക്കുകയും ചെയ്ത ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്തിനെതിരെ കേസെടുത്ത് ശിക്ഷാനടപടി സ്വീകരിക്കണമെന്ന് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍. ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണത്തിന് ശ്രമിച്ച മാതൃഭൂമി ലേഖിക കെ.പി പ്രവിതയെ അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ തരം താഴ്ന്ന മറുപടി നല്‍കി ആക്ഷേപിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്ത കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എന്‍. പ്രശാന്തിന്‍റെ നടപടി അങ്ങേയറ്റം പ്രതിഷോധാര്‍ഹമാണെന്നും പരാതിയില്‍ […]

Kerala

മാധ്യമ പ്രവർത്തകർക്കും തപാൽ വോട്ട് അനുവദിക്കണം: കേരള പത്രപ്രവർത്തക യൂണിയൻ

കോവിഡ് പശ്ചാത്തലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന് മാധ്യമ പ്രവർത്തകർക്കും തപാൽ വോട്ട് സൗകര്യം അനുവദിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. കോവിഡ് രോഗബാധിതർക്ക് തപാൽ വോട്ട് അടക്കം അനുവദിച്ചു തെരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയിൽ നടത്താനുള്ള കമീഷെൻറ ശ്രമങ്ങൾ ശ്ലാഘനീയമാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങൾക്കൊപ്പം ആത്മാർഥമായും തീവ്രമായും അധ്വാനിക്കുന്ന മാധ്യമ പ്രവർത്തകരുടെ സമ്മതിദാനാവകാശം നഷ്ടപ്പെട്ടു പോകാതിരിക്കാനും കമീഷൻ നടപടികൾ സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു. കേരളത്തിലെ ഒട്ടുമിക്ക മാധ്യമ പ്രവർത്തകരും വോട്ടവകാശമുള്ള പ്രദേശത്തുനിന്ന് വളരെ അകലെയുള്ള സ്ഥലങ്ങളിലാണു ജോലി ചെയ്യുന്നത്. […]