കുതിരാൻ തുരങ്കത്തിലെ ലൈറ്റുകൾ തകർത്ത ടോറസ് ലോറി പിടികൂടി. ഡ്രൈവർ ചുവന്നമണ്ണ് കുന്നുമ്മേൽ ജിനേഷിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. വാണിയമ്പാറ കണ്ടത്തിൽ സജിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. മണ്ണിറക്കിയതിനു ശേഷം ബക്കറ്റ് താഴ്ത്താൻ മറന്നുപോയതാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. കുതിരാന്‍ ഒന്നാം തുരങ്കത്തിലെ ലൈറ്റുകളാണ് ലോറി ഇടിച്ച് തകർത്തത്. ടോറസിന് പുറകിലെ ബക്കറ്റ് ഉയര്‍ത്തിവെച്ച് വാഹനം ഓടിച്ചതാണ് മുകളില്‍ സ്ഥാപിച്ചിരുന്ന ലൈറ്റുകള്‍ തകരാന്‍ കാരണം. 10 ലക്ഷം രൂപയിലധികം നഷ്ടമുണ്ടാതായാണ് ഇലക്ട്രിക്കല്‍ വിഭാഗം അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ […]
Tag: KUTHIRAN TUNNEL
കുതിരാന്‍ രണ്ടാം തുരങ്കം 12 മണിക്ക് ഗതാഗതത്തിനായി തുറക്കും; ടോള്‍ പിരിവ് ഉണ്ടാകില്ലെന്ന് മന്ത്രി റിയാസ്
കുതിരാന്‍ രണ്ടാം തുരങ്കം ഇന്ന് ഗതാഗതത്തിനായി തുറന്ന് നല്‍കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് തുരങ്കം തുറക്കുക. തൃശ്ശൂരില്‍ നിന്ന് പാലക്കാടേക്കുള്ള വാഹനങ്ങള്‍ രണ്ടാം തുരങ്കത്തിലൂടെ കടത്തിവിടും. ഒന്നാം തുരങ്കത്തിലെ രണ്ടുവരി ഗതാഗതം ഇന്ന് മുതല്‍ ഒഴിവാക്കാനാണ് തീരുമാനം. തുരങ്കം പൂര്‍ണമായി തുറക്കാതെ കുതിരാനില്‍ ടോള്‍ പിരിവ് അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കുതിരാനിലെ രണ്ടാം തുരങ്കം തുറക്കാന്‍ സജ്ജമെന്ന് ദേശീയ പാതാ അതോറിറ്റി അറിയിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. രണ്ടാം […]
ട്രയൽ റണ്ണിന് കുതിരാൻ സജ്ജമെന്ന് ജില്ലാ ഫയർ ഫോഴ്സ് മേധാവി
ട്രയൽ റണ്ണിന് കുതിരാൻ സജ്ജമെന്ന് ജില്ലാ ഫയർ ഫോഴ്സ് മേധാവി അരുൺ ഭാസ്കർ. ട്രയൽ റൺ വിജയിച്ചാൽ രണ്ടുദിവസത്തിനകം ഒരു അന്തിമപരിശോധന കൂടി നടത്തുമെന്നും അതും വിജയിച്ചാൽ സർട്ടിഫിക്കറ്റ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും പാകപ്പിഴവുകൾ കണ്ടെത്തിയാൽ അത് ശെരിയാക്കാനുള്ള സമയം കൂടി നൽകിയ ശേഷമാകും വീണ്ടും പരിശോധന നടത്തുക എന്നും ജില്ലാ ഫയർ ഫോഴ്സ് മേധാവി അറിയിച്ചു.