Kerala

കുതിരാന്‍ ദേശീയപാതയിലെ വിള്ളൽ; സര്‍വീസ് റോഡ് നിലനിര്‍ത്തി പാര്‍ശ്വഭിത്തി ബലപ്പെടുത്തും

തൃശൂര്‍ കുതിരാന്‍ വഴുക്കുംപാറയില്‍ സര്‍വീസ് റോഡ് നിലനിര്‍ത്തി പാര്‍ശ്വഭിത്തി ബലപ്പെടുത്തും. പാര്‍ശ്വഭിത്തിയിലെയും ദേശീയപാതയിലെയും വിള്ളലുമായി ബന്ധപ്പെട്ട് എന്‍എച്ച്എഐയും പൊതുമരാമത്ത് വകുപ്പും സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രി കെ രാജന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിര്‍മാണത്തില്‍ കരാര്‍ കമ്പനിക്കും എന്‍എച്ച്എഐക്കും ഗുരുതരവീഴ്ചയുണ്ടായതായി യോഗം വിലയിരുത്തി മണ്ണുത്തി വടക്കഞ്ചേരി ദേശീയപതായില്‍ വഴുക്കുംപാതയിലെ വിള്ളലിന് ഒരുമാസത്തിനുള്ളില്‍ ശാസ്ത്രീയ പരിഹാരം കാണാനുള്ള തീരുമാനമാണ് മന്ത്രി കെ രാജന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായത്. സര്‍വീസ് റോഡ് നിലനിര്‍ത്തി […]

Kerala

കുതിരാൻ രണ്ടാം തുരങ്കം തുറന്നു; വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി

കുതിരാൻ രണ്ടാം തുരങ്കം തുറന്നു. രണ്ടാം തുരങ്കത്തിലൂടെ കടത്തിവിടുന്നത് തൃശൂരിൽ നിന്നും പാലക്കാട്ടേക്കുള്ള വാഹനങ്ങളാണ്. ഒന്നാം തുരങ്കത്തിലെ രണ്ടു വരി ഗതാഗതം ഒഴിവാക്കി ഇനി ഒറ്റ വരിയാക്കും. രണ്ടാം തുരങ്കത്തിന്റെ ചെറിയ ഭാഗമാണ് തുറന്നു കൊടുത്തത്.പ്രധാന അപ്രോച്ച് റോഡിന്റെ പണി ഇനിയും പൂർത്തിയാക്കാനുണ്ട്. രണ്ടാം തുരങ്കം ഏപ്രിൽ അവസാനത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നായിരുന്നു സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ, തുരങ്കം സഞ്ചാരയോഗ്യമായ സാഹചര്യത്തിലാണ് തുറന്നു നൽകാമെന്ന നിർദേശം ദേശീയപാതാ അതോറിറ്റി നടത്തിയത്. തുരങ്കങ്ങൾ തുറന്നു കൊടുത്താലും ടോൾ പിരിവ് […]

Kerala

കുതിരാനിലെ രണ്ടാം തുരങ്കം തുറക്കാൻ സജ്ജം; ദേശീയ പാതാ അതോറിറ്റി

കുതിരാനിലെ രണ്ടാം തുരങ്കം തുറക്കാൻ സജ്ജമെന്ന് ദേശീയ പാതാ അതോറിറ്റി. കുതിരാനിലെ രണ്ടാം തുരങ്കത്തിൻ്റെ പണി പൂർത്തിയായെന്നും ഗതാഗതത്തിനായി തുറന്നു കൊടുക്കാവുന്നതാണെന്നും ദേശീയപാതാ അതോറിറ്റി തൃശുർ ജില്ലാ കളക്ടറെ അറിയിച്ചു. തുറങ്കം തുറക്കുന്ന കാര്യത്തിൽ നാളെ സർക്കാർ തലത്തിൽ തീരുമാനം ഉണ്ടാവും എന്നാണ് സൂചന. തുരങ്കത്തിൻ്റെ പണി പൂർത്തിയായെന്നും ഗതാഗതത്തിന് തുറന്നു കൊടുക്കാൻ തയാറാണെന്നും കരാർ കമ്പനി നേരത്തെ ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. എന്നാൽ തുരങ്കം തുറന്നാലുടൻ ടോൾ പിരിവ് തുടങ്ങാനുള്ള കരാർ കമ്പനിയുടെ നീക്കം അംഗീകരിക്കാനാകില്ലെന്ന […]

India

കുതിരാൻ തുരങ്കം, അപ്രോച്ച് റോഡ് നിർമാണം; പാറ പൊട്ടിക്കുന്നതിന്റെ പരീക്ഷണ സ്ഫോടനം ഇന്ന് നടക്കും

കുതിരാൻ രണ്ടാം തുരങ്കത്തിന്റെ അപ്രോച്ച് റോഡ് നിർമാണം തുടങ്ങാൻ പാറ പൊട്ടിക്കുന്നതിന്റെ പരീക്ഷണ സ്ഫോടനം ഇന്ന് നടക്കും. രണ്ടാം തുരങ്കത്തിന്റെ അപ്രോച്ച് റോഡ് നിർമാണം രണ്ടു മാസത്തിനകം പൂർത്തിയാക്കും. തുരങ്ക കവാടത്തിലെ പാറകൾ പൊട്ടിച്ചു നീക്കണം. ഇതിനു മുന്നോടിയായി പരീക്ഷണ സ്ഫോടനം ഇന്ന് നടക്കും. ഉച്ചക്കഴിഞ്ഞ് രണ്ടിനാണ് പരീക്ഷണ സ്ഫോടനം. ഏപ്രിൽ മാസത്തോടെ രണ്ടാം തുരങ്കവും തുറക്കും. തൃശൂർ പാലക്കാട് റൂട്ടിൽ ഇതോടെ യാത്രാക്ലേശത്തിന് പരിഹാരമാകും. 972 മീറ്റർ ദൂരത്തിലാണ് രണ്ടാം തുരങ്കം നിർമിച്ചിരിക്കുന്നത്. രണ്ടു തുരങ്കളുമായി […]