തെരഞ്ഞെടുപ്പിൽ മുഖ്യശത്രു ബി.ജെ.പി തന്നെയാണെന്നും സി.പി.എമ്മിനെ ശത്രുവായി കാണാൻ ഇത് നിയമസഭാ തെരഞ്ഞെടുപ്പ് അല്ലെന്നും എ.ഐ.സി.സി വക്താവും നടിയുമായ ഖുശ്ബു. ശബരിമല വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ അഭിപ്രായം തന്നെയാണ് തനിക്കുള്ളത്. എന്നാൽ നൂറ്റാണ്ടുകളായി പിന്തുടരുന്ന ആചാരം മാറ്റാൻ സമയമെടുക്കുമെന്നും ഖുശ്ബു വയനാട്ടിൽ പറഞ്ഞു രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലെത്തിയ ഖുശ്ബു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ വിമർശനമാണ് ഉന്നയിച്ചത്. നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തത് ഇന്ത്യക്കാർക്ക് പറ്റിയ തെറ്റായിരുന്നു. അത് തിരുത്താനുള്ള സമയമാണ് ഈ തെരഞ്ഞെടുപ്പ് എന്നും […]