Kerala

പീഡന പരാതി; എ.കെ ശശീന്ദ്രനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരി

കുണ്ടറയിലെ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മന്ത്രി എ കെ ശശീന്ദ്രനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് പരാതിക്കാരി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി യുവതിയുടെ പിതാവുമായി ഫോണില്‍ സംസാരിച്ചതിന്റെ ശബ്ദരേഖ ഇന്നലെയാണ് പുറത്തുവന്നത്. എന്നാല്‍ വിഷയത്തില്‍ മന്ത്രിക്ക് (aksaseendran ) പ്രത്യക്ഷ പിന്തുണ നല്‍കിയാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. തെറ്റുചെയ്ത മന്ത്രി രാജിവക്കണമെന്നും മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് വിഷമമുണ്ടാക്കിയെന്നും പരാതിക്കാരി മാധ്യമങ്ങളോട് പ്രതികരിച്ചു. യുവതിയുടെ പ്രതികരണം;കേരളത്തില്‍ സ്ത്രീശാക്തീകരണത്തിന് മുന്‍തൂക്കം നല്‍കുന്നെന്ന് പറയുന്ന സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ മന്ത്രി എ […]

Kerala

കുണ്ടറയിലെ പീഡനപരാതി; യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കുണ്ടറയിലെ പീഡനപരാതിയില്‍ യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കുണ്ടറ പൊലീസ് സ്റ്റേഷനില്‍ വച്ചാണ് മൊഴിയെടുക്കുക. മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ട് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന ആരോപണം വിവാദമായതോടെയാണ് ഇന്നലെ രാത്രിയോടെ രണ്ട് പേര്‍ക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തത്. എന്‍സിപി നേതാവ് ജി പത്മാകരന്‍, രാജീവ് എന്നിവര്‍ക്കെതിരെയാണ് കേസ്. പത്മാകരനെതിരെ സ്ത്രീപീഡനം അടക്കമുള്ള വകുപ്പുകളും രാജീവിനെതിരെ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ്. ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. പരാതി ലഭിച്ച് 22 ദിവസത്തിന് ശേഷമാണ് കേസില്‍ […]

Kerala

പീഡന പരാതിയില്‍ കേസെടുക്കാന്‍ വൈകിയതില്‍ റിപ്പോര്‍ട്ട് തേടി ഡിജിപി; ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് അന്വേഷിക്കും

കുണ്ടറ പീഡന പരാതിയില്‍ കേസെടുക്കാന്‍ വൈകിയതില്‍ ഐജി ഹര്‍ഷിത അട്ടല്ലൂരിയോട് റിപ്പോര്‍ട്ട് തേടി ഡിജിപി അനില്‍കാന്ത്. പരാതി ലഭിച്ച് 22 ദിവസമായിട്ടും കേസെടുക്കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിക്കാരിയും പിതാവുമടക്കം പൊലീസിനെതിരെ ആരോപണമുയര്‍ത്തുകയും ചെയ്തിരുന്നു. പൊലീസിന്റെ ഭാഗത്ത് വീഴ്ച പറ്റിയെന്ന് തോമസ് കെ തോമസ് എംഎല്‍എയും ട്വന്റിഫോറിനോട് പ്രതികരിച്ചു. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി നടപടി എടുക്കണമെന്ന് ഡിജിപി നിര്‍ദേശിച്ചു. അതേസമയം വിഷയം വിവാദമായതോടെ രണ്ട് പേര്‍ക്കെതിരെ കുണ്ടറ പൊലീസ് കേസ് […]