Kerala

തെരുവുനായ്ക്കളെ പിടികൂടാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം

തെരുവ്‌നായ്ക്കളെ പിടികൂടാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പരിശീലനം ആരംഭിച്ചു. തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ വകുപ്പും ജില്ലാ പഞ്ചായത്തും നഗരസഭയും ചേര്‍ന്നാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. 15 പേര്‍ വീതമുള്ള ബാച്ചുകളാക്കി തിരിച്ചാണ് പരിശീലനം. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് പരിശീലനം. ജില്ലാ കുടുംബശ്രീയില്‍ നിന്നും ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുത്തവര്‍ക്കാണ് പരിശീലനം. കോര്‍പ്പറേഷന്‍ ഡോക്ടര്‍മാരായ ശ്രീരാഗ്, അഞ്ജു, രാജേഷ്ബാന്‍ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. പേട്ട എബിസി സെന്ററിലും, കുടപ്പനക്കുന്ന് ലൈഫ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററിലുമായാണ് പരിശീലനം. മുന്‍പ് കുടുംബശ്രീയില്‍ […]

Local

സ്വാതന്ത്ര്യ ദിനം; 50 ലക്ഷം ത്രിവർണ പതാകകൾ തയാറാക്കാനൊരുങ്ങി കുടുംബശ്രീ

ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷം അവിസ്മരണീയമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ കുടുംബശ്രീയും. ഓഗസ്റ്റ് 13 മുതൽ 15 വരെ മുഴുവൻ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും ഇന്ത്യയുടെ ത്രിവർണ്ണ പതാക പാറിക്കളിക്കും. ഇതിനാവശ്യമായ അമ്പത് ലക്ഷം പതാകകൾ തയാറാക്കി വിതരണം ചെയ്യുകയെന്ന സുപ്രധാന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് കുടുംബശ്രീ. കുടുംബശ്രീ ജില്ലാ മിഷനു കീഴിലുള്ള തയ്യൽ യൂണിറ്റുകളിലെ കുടുംബശ്രീ പ്രവർത്തകരാണ് പതാക തയ്യാറാക്കുന്നത്. സ്‌കൂളുകൾക്കാവശ്യമായ പതാകയുടെ എണ്ണം അധികൃതർ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കും. ഇതോടൊപ്പം […]

Kerala

പെൺകരുത്തിന്റെ 25 വർഷങ്ങൾ; കുടുംബശ്രീ രൂപീകൃതമായിട്ട് കാൽ നൂറ്റാണ്ട്

കുടുംബശ്രീ രൂപീകൃതമായിട്ട് ഇന്നേക്ക് 25 വർഷം. ദാരിദ്രനിർമാർജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയിൽ ഇന്ന് നാൽപ്പത്തി അഞ്ച് ലക്ഷത്തിലേറെ അംഗങ്ങളുണ്ട്. ഈ 25 വർഷത്തിനിടെ കുടുംബശ്രീയുടെ കരുത്തുറ്റ സ്ത്രീകൾ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങൾ ചെറുതല്ല. സ്ത്രീകളുടെ കൂട്ടായ്മയായതുകൊണ്ട് തന്നെ രണ്ടാം തരമായി പലപ്പോഴും സമൂഹം വിലയിരുത്തുന്ന കുടുംബശ്രീ 7 കോടി രൂപയാണ് പ്രളയകാലത്ത് കേരളക്കരയുട പുനരുജ്ജീവനത്തിനായി നൽകിയതെന്ന് മലയാളികൾ മറക്കരുത്. വെറും 20 രൂപയ്ക്ക് സ്വാദിഷ്ടമായ ഊണ് വിളമ്പി മനുഷ്യന്റെ വിശപ്പകറ്റാൻ കുടുംബശ്രീ അടുക്കളയ്ക്ക് മാത്രമേ സാധിക്കൂ. ലോകത്തെ […]

Kerala

ഡിവൈഎഫ്‌ഐ സെമിനാറിൽ പങ്കെടുത്തില്ലെങ്കിൽ 100 രൂപ പിഴ; കുടുംബശ്രീ അംഗങ്ങൾക്ക് ഭീഷണി

ഡിവൈഎഫ്‌ഐ സെമിനാറിൽ പങ്കെടുത്തില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് കുടുംബശ്രീ അംഗങ്ങൾക്ക് ഭീഷണി. പത്തനംതിട്ട ചിറ്റാറിലെ കുടംബശ്രീ സിഡി എസ് ചെയർ പേഴ്‌സനാണ് വാട്‌സ് ആപ് ഗ്രൂപ്പിൽ സന്ദേശം അയച്ചത്. ചിറ്റാറിൽ ഇന്ന് പി.കെ ശ്രീമതി പങ്കെടുക്കുന്ന സെമിനാറിൽ എല്ലാ കുടുംബശ്രീ ഗ്രൂപ്പിൽ നിന്നും 5 പേർ വീതം പങ്കെടുക്കണം. ഇല്ലെങ്കിൽ 100 രൂപ പിഴ ഈടാക്കുമെന്നാണ് സന്ദേശം. ലിംഗ പദവിയും ആധുനിക സമൂഹവും എന്ന വിഷയത്തിലാണ് ഡിവൈഎഫ്‌ഐ സെമിനാർ. ‘ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ചിറ്റാർ ടൗണിൽ വച്ചാണ് […]

Kerala

കുടുംബശ്രീയുടെ സ്പാർക്ക് റാങ്കിംഗിൽ കേരളം ഒന്നാമത്; വലിയ നേട്ടമെന്ന് മുഖ്യമന്ത്രി

കുടുംബശ്രീ – ദേശീയ നഗര ഉപജീവനമിഷൻ സ്പാർക്ക് റാങ്കിംഗിൽ കേരളം ഒന്നാംസ്ഥാനം കരസ്ഥമാക്കി. ആദ്യമായാണ് കേരളം സ്പാർക്ക് റാങ്കിംഗിൽ ഒന്നാമതെത്തുന്നത്. 2020-21 സാമ്പത്തിക വർഷത്തെ സ്പാർക്ക് റാങ്കിംഗിലാണ് ആദ്യമായി കേരളത്തിന് ഒന്നാം സ്ഥാനം ലഭിക്കുന്നത്. 20 കോടി രൂപയാണ് സമ്മാനത്തുക. പദ്ധതി നിർവ്വഹണത്തിന്റെ മികവ് പരിഗണിച്ച് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ദേശീയ തലത്തിൽ എല്ലാ വർഷവും സംസ്ഥാനങ്ങൾക്ക് സ്പാർക്ക് റാങ്കിംഗ് അവാർഡുകൾ നൽകുന്നു. 2018-19 സാമ്പത്തിക വർഷം കേരളത്തിന് രണ്ടാംസ്ഥാനവും 2019-20 വർഷം മൂന്നാംസ്ഥാനവും ലഭിച്ചു. […]