Kerala

ആ ചിരി ഇനിയില്ല ; വിടവാങ്ങിയത് ഒട്ടേറെ നല്ല കഥാപാത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച കലാകാരൻ

ഉച്ചത്തിൽ, ആരെയും ചിരിപ്പിക്കുന്ന, നിഷ്‌കളങ്ക ചിരി…കെ.ടി.എസ്. പടന്നയിൽ (KTS Padannayil) എന്ന പേര് കേൾക്കുമ്പോൾ മലയാളികളുടെ മനസിൽ ഓടിയെത്തുന്ന ചിത്രമാണ് അത്. ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം, വൃദ്ധന്മാരെ സൂക്ഷിക്കുക, അനിയൻ ബാവ ചേട്ടൻ ബാവ, ആദ്യത്തെ കൺമണി, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ നമ്മെ ചിരിപ്പിച്ചു കെ.ടി.എസ്. പടന്നയിൽ. അപ്രസക്തമായേക്കാവുന്ന നിരവധി കഥാപാത്രങ്ങളാണ് കെ.ടി.എസ് പടന്നയിൽ തന്റെ അഭിനയമികവ് കൊണ്ടും, സ്വാഭാവിക ഹാസ്യ ശൈലികൊണ്ടും മലയാളിയുടെ ഓർമയിൽ വേരുറപ്പിച്ചത്. കൊച്ചുപറമ്പിൽ തായി സുബ്രഹ്മണ്യൻ എന്ന കെ.ടി.എസ്. പടന്നയിൽ […]