കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്മെന്‍റ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ പൂട്ടാന്‍ നീക്കം. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കുടുങ്ങിയ സ്ഥാപനം പൂട്ടുമെന്ന മുന്‍ എം.ഡി അജിത് കുമാറിന്‍റെയും ജ്യോതിലാല്‍ ഐഎഎസിന്‍റെയും കത്ത് പുറത്തായി. ബാധ്യതകള്‍ തീര്‍ക്കുന്നത് സംബന്ധിച്ചും കത്തില്‍ വിശദീകരിക്കുന്നുണ്ട്. 925 കോടി രൂപ സ്വകാര്യ നിക്ഷേപമുള്ള കമ്പനിയില്‍ 353 കോടി രൂപ മാത്രമാണ് ബാക്കിയുള്ളതെന്നും കത്തില്‍ പറയുന്നു. കെറ്റിഡിഎഫ്‍സി മുന്‍ എം.ഡി അജിത്ത് കുമാര്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് അയച്ച കത്തും ഗതാഗത വകുപ്പ് സെക്രട്ടറി കെറ്റിഡിഎഫ്‍സി എംഡിക്ക് […]