ആസാദ് കാശ്മീർ പരാമർശത്തിൽ കെ.ടി.ജലീലിനെതിരായ പരാതി ഡൽഹി റോസ് അവന്യു കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വാക്കാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നൽകിയ നിർദേശം പ്രസിദ്ധീകരിച്ച ഉത്തരവിൽ ഇല്ലാത്ത സാഹചര്യത്തിൽ ഇന്നത്തെ നടപടിക്രമങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ്. സാമൂഹ്യ മാധ്യമങ്ങളിലെ പരാമർശത്തിന് കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ച് വിവിധ ഇടങ്ങളിൽ കേസ് രജിസ്റ്റർ ചെയ്യാം എന്നായിരുന്നു ഹർജിക്കാരന്റെ വാദം. പ്രസിദ്ധീകരിച്ച ഉത്തരവിൽ ഇന്ന് കേസിൽ അന്തിമവിധി പറയുമെന്നാണ് കോടതി രേഖപ്പെടുത്തിയിരിക്കുന്നത്. രേഖാമൂലമുള്ള നിർദേശം ഇല്ലാത്തതിനാൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ […]
Tag: KT JALEEL
ആസാദ് കശ്മീർ എന്ന് എഴുതിയത് ഡബിൾ ഇൻവർട്ടഡ് കോമയിൽ; വിശദീകരണവുമായി കെ.ടി. ജലീൽ
വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുൻമന്ത്രി കെ.ടി. ജലീൽ രംഗത്ത്. ഡബിൾ ഇൻവർട്ടഡ് കോമയിൽ “ആസാദ് കശ്മീർ”എന്നെഴുതിയാൽ അതിൻ്റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. കശ്മീരിനെപ്പറ്റിയുള്ള ഇന്നത്തെ അദ്ദേഹത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിനൊടുവിൽ വാൽക്കഷ്ണം എന്നെഴുതിയ ശേഷമാണ് അദ്ദേഹം വിവാദങ്ങളോടുള്ള പ്രതികരണം അറിയിച്ചത്. ജലീലിന്റെ വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും തീരുമാനം. ജലീലിന്റെ പരാമര്‍ശം രാജ്യദ്രോഹമാണെന്ന് കാട്ടി നിയമനടപടി സ്വീകരിക്കാനാണ് നീക്കം. കശ്മീര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കെ.ടി. ജലീല്‍ […]
ഖുറാനിൽ സ്വർണം കടത്തിയെന്ന വാദം പൊളിഞ്ഞു; പ്രതിപക്ഷം മാപ്പ് പറയണമെന്ന് കെടി ജലീൽ
പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കുമെതിരെ മുൻ മന്ത്രി കെടി ജലീൽ. സത്യത്തെ എത്ര കുഴിച്ച് മൂടിയാലും ഒരുനാൾ ഉഗ്രരൂപം പൂണ്ട് ഉയിർത്തെഴുന്നേൽക്കും. ഖുറാനിൽ സ്വർണം കടത്തിയെന്ന പ്രതിപക്ഷ ആരോപണം തെറ്റെന്ന് തെളിഞ്ഞു. പ്രചരണത്തിൻ്റെ നിജസ്ഥിതി പുറത്തുവന്നിട്ടും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ്; ഖുർആനിൽ സ്വർണ്ണം കടത്തി എന്ന കള്ളവാദം പൊളിഞ്ഞു:UDF ഉം BJP യും മാപ്പ് പറയണം. UAE കോൺസുലേറ്റ് ഇറക്കുമതി ചെയ്ത 4479 തൂക്കമുള്ള വിശുദ്ധ ഖുർആൻ്റെ കോപ്പികൾ കസ്റ്റംസ് ഡ്യൂട്ടി അടക്കാതെയാണ് […]
സ്വപ്‌ന സുരേഷിനെതിരെ കെ.ടി.ജലീല്‍ പൊലീസില്‍ പരാതി നല്‍കി; സമഗ്രാന്വേഷണം വേണമെന്നാവശ്യം
സ്വപ്‌ന സുരേഷിനെതിരേ കെ.ടി.ജലീല്‍ കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ പരാതി. സംഭവത്തില്‍ സമഗ്രാ അന്വേഷണം വേണെന്ന് കെ.ടി.ജലീല്‍ പറഞ്ഞു. സ്വപ്‌നയുടെ ഇപ്പോഴുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതായും കെ.ടി.ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളോടും സര്‍ക്കാര്‍ വൃത്തങ്ങളോടും ആലോചിച്ച ശേഷമാണ് കെ.ടി.ജലീല്‍ പരാതി നല്‍കിയത്. പി.സി.ജോര്‍ജിന്റെ പങ്കുള്‍പ്പെടെ അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെ.ടി.ജലീല്‍ പരാതി നല്‍കുന്നതിന് മുന്‍പ് മുഖ്യമന്ത്രി ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് പോകാന്‍ […]
പ്രസ്‌താവനകൾ നടത്തുമ്പോൾ ജാഗ്രത വേണമെന്ന് ജലീലിനോട് മുഖ്യമന്ത്രിയുടെ നിർദേശം
എ ആർ നഗർ സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ ഡി അന്വേഷണം ആവശ്യപ്പെട്ടതിനെ തുടർന്ന് കെ ടി ജലീലിനെ മുഖ്യമന്ത്രി വിളിപ്പിച്ചു. പ്രസ്‌താവനകൾ നടത്തുമ്പോൾ ജാഗ്രത വേണമെന്നും ജലീലിനോട് മുഖ്യമന്ത്രി നിർദേശം നൽകി. സഹകരണ ബാങ്കുകളിലെ ഇ ഡി അന്വേഷണമെന്ന ആവശ്യം പാർട്ടി നിലപാടിന് വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ മേഖലയുമായി ബന്ധപ്പെട്ടു എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനാണ് ഇത് മറികടന്നുകൊണ്ട് കേന്ദ്ര ഏജൻസികൾക്ക് ഇതിൽ ഇടപെടാനുള്ള അവസരം […]
വിവാദങ്ങളുടെ ‘സുൽത്താൻ’, ഒടുവിൽ മുഖ്യമന്ത്രിയും കൈവിട്ടു, ഗത്യന്തരമില്ലാതെ രാജി
ബന്ധു നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി ജലീൽ രാജിവച്ചത് ഗത്യന്തരമില്ലാതെ. എല്ലാ വിവാദങ്ങളിലും സംരക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയനും കൈവിട്ടതോടെയാണ് ജലീൽ രാജിവച്ചൊഴിയുന്നത്. ബന്ധുനിയമനത്തിലെ ലോകായുക്ത വിധിക്കെതിരെ ജലീൽ നൽകിയ വിധി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മന്ത്രിയുടെ രാജി. ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജർ സ്ഥാനത്തേക്ക് തന്റെ ബന്ധുവായ കെ.ടി അദീബിനെ നിയമിച്ചതിനെ ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. സൗത്ത് ഇന്ത്യൻ ബാങ്കിൽ സീനിയർ മാനേജർ പദവിയിലിരിക്കുമ്പോഴാണ് ഡെപ്യൂട്ടേഷനിൽ അദീബ് ന്യൂനപക്ഷ കോർപ്പറേഷനിലേക്ക് എത്തുന്നത്. അദീബിനെ […]
ജലീലിനെ പുറത്താക്കണമെന്ന് ചെന്നിത്തല; ‘മന്ത്രിയെ എപ്പോഴും സംരക്ഷിച്ചത് മുഖ്യമന്ത്രി’
മന്ത്രി കെ.ടി ജലീലിനെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീലിനെ എപ്പോഴും സംരക്ഷിച്ചത് മുഖ്യമന്ത്രിയാണെന്നും ലോകായുക്തയുടെ വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി ജലീല്‍ കുറ്റക്കാരനാണെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍. കെ.ടി ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും കാണിച്ചെന്നും അതിനാല്‍ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. […]
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാട്ടി കെടി ജലീലിനെതിരെ പരാതി
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാട്ടി കെടി ജലീലിനെതിരെ പരാതി. തവനൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിലിനെതിരെ വംശീയ പരാമർശം നടത്തിയെന്ന് കാണിച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ. പി. രാജീവ് തെരെഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയത്. ഒരു സ്വകാര്യ വാർത്താ ചാനലിന് കെടി ജലീൽ നൽകിയ അഭിമുഖത്തിലായിരുന്നു പരാതിക്ക് ആസ്പദമായ പരാമർശം. തനിക്കെതിരെ മത്സരിക്കുന്നത് കോൺഗ്രസ് വേഷം കെട്ടിച്ച സങ്കരയിനം സ്ഥാനാർത്ഥിയെ ആണെന്നായിരുന്നു ജലീലിൻ്റെ വിവാദപരാമർശം. ഫിറോസ് കുന്നുംപറമ്പിലിന്റെ […]
‘കെ.ടി ജലീല്‍ തോറ്റാല്‍ മാഷാ അല്ലാഹ് സ്റ്റിക്കര്‍ ഒട്ടിച്ച ഇന്നോവ വരും’; ഫിറോസ് കുന്നംപറമ്പില്‍
തവനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ടി ജലീല്‍ പരാജയപ്പെട്ടാല്‍ മാഷാ അല്ലാഹ് സ്റ്റിക്കര്‍ ഒട്ടിച്ച ഇന്നോവ വരാമെന്നും താൻ ജീവനോടെ ഉണ്ടാകുമോയെന്ന് അറിയില്ലെന്നും ഫിറോസ് കുന്നംപറമ്പിൽ. തവനൂരില്‍ തോല്‍വിയാണെങ്കില്‍ ഫിറോസ് കുന്നംപറമ്പിലിനെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കും, അതില്‍ യാതൊരു വിധ സംശയവും വേണ്ട. മാഷാ അല്ലാഹ് എന്നൊക്കെ ഒട്ടിച്ച ഇന്നോവ ഒക്കെ ഓടിച്ചുനടക്കുന്ന കാലമാണല്ലോ. എന്തു വേണമെങ്കിലും സംഭവിക്കാമെന്ന് ഫിറോസ് കുന്നംപറമ്പില്‍ റിപ്പോര്‍ട്ടര്‍ ടി.വിയോട് പറഞ്ഞു. തീർച്ചയായും വധഭീഷണിയുണ്ടെന്നും അതൊന്നും ആരും പറഞ്ഞുകൊണ്ട് ചെയ്യുന്നതല്ലല്ലോ എന്നും ഫിറോസ് […]
സ്കോളര്‍ഷിപ്പ് വിവാദത്തില്‍ ക്രൈസ്തവസഭകളെ തള്ളിയ കെ.ടി ജലീലിന്‍റെ നിലപാടിനെ പ്രതിരോധിക്കാതെ മുഖ്യമന്ത്രി
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിവാദത്തില്‍ ക്രൈസ്തവസഭകളെ തള്ളിയ കെടി ജലീലിന്‍റെ നിലപാടിനെ പ്രതിരോധിക്കാതെ മുഖ്യമന്ത്രി. ആനുകൂല്യങ്ങള്‍ ഒരു വിഭാഗം കൈയ്യടക്കുന്നുവെന്ന ക്രൈസ്തവ സഭകളുടെ നിലപാട് തെറ്റിദ്ധാരണ മൂലമാണെന്നായിരിന്നു ജലീലിന്‍റെ പ്രതികരണം. എന്നാല്‍ ക്രൈസ്തവ സഭകള്‍ ഉന്നയിച്ച് പ്രശ്നങ്ങള്‍ പഠിക്കാനുള്ള കമ്മീഷന്‍റെ റിപ്പോര്‍ട്ട് ലഭ്യമായ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ക്രൈസ്തവ സമൂഹത്തെ അടുപ്പിക്കാന്‍ ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ചിലരാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടാകുമെന്ന വിലയിരുത്തല്‍ ഇടത് മുന്നണിക്കുണ്ട്. അതുകൊണ്ട് ക്രിസ്ത്യൻ വിഭാഗങ്ങളുടെ പിന്നോക്ക അവസ്ഥ പഠിക്കുന്ന […]