തിരുവനന്തപുരം: സപ്ലൈകോയുടെ കീഴിലുള്ള ഔട്ട്‍ലെറ്റുകൾക്ക് പുറമേ കെ സ്റ്റോറുകളിലും നിത്യോപയോഗ സാധനങ്ങള്‍ കിട്ടാനില്ല. റേഷന്‍ കടകള്‍ വൈവിധ്യവത്കരിച്ച് നടപ്പാക്കിയ കെ-സ്റ്റോറുകള്‍ മിക്കയിടങ്ങളിലും പേരിനു മാത്രമായി മാറി. വരുമാനമില്ലാതെയായതോടെ നടത്തിപ്പുകാർക്ക് തന്നെ സ്ഥാപനങ്ങൾ ബാധ്യതയായി മാറുകയാണ്. റേഷന്‍ കടകളോടനുബന്ധിച്ച് കൂടുതല്‍ അവശ്യ സാധനങ്ങളും സേവനവും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ട് മാസം മുമ്പ് കെ സ്റ്റോറുകള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. ആദ്യഘട്ടത്തില്‍ 108 കെ സ്റ്റോറുകള്‍ തുടങ്ങി. സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ക്കു പുറമേ ശബരി, മില്‍മ ഉല്‍പ്പന്നങ്ങള്‍, 10000 രൂപ വരെയുള്ള […]