Kerala

ഡീസൽ വിലവർധന : കെഎസ്ആർടിസി നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും ഇന്ന് ഹൈക്കോടതിയെ നിലപാട് അറിയിച്ചേക്കും

ഡീസൽ വിലവർധനയ്‌ക്കെതിരെ കെ.എസ്.ആർ.ടിസി നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും ഇന്ന് ഹൈക്കോടതിയെ നിലപാട് അറിയിച്ചേക്കും. കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ വില നിർണ്ണയ സംവിധാനം സംബന്ധിച്ച് രേഖാമൂലം മറുപടി അറിയിക്കാൻ എണ്ണക്കമ്പനികളോടും ഹർജിയിൽ നിലപാട് വ്യക്തമാക്കാൻ കേന്ദ്രത്തോടും കോടതി ആവശ്യപ്പെട്ടിരുന്നു. കെ.എസ്.ആർ.ടിസിയ്ക്കുള്ള ഡീസലിന്റെ വില ലിറ്ററിന് 21 രൂപ 10 പൈസ വർധിച്ച എണ്ണക്കമ്പനികളുടെ നടപടി കോർപ്പറേഷന് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ബൾക്ക് പർച്ചേസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയായിരുന്നു കെ.എസ്.ആർ.ടി.സിയ്ക്കുള്ള ഡീസൽ വിലയിൽ […]

Kerala

പണിമുടക്ക് രണ്ടാംദിനം; കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ നിര്‍ദേശം നല്‍കി കെഎസ്ആര്‍ടിസി എംഡി

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്ന് നിര്‍ദേശം നല്‍കി കെഎസ്ആര്‍ടിസി എംഡി. ജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കണമെന്ന സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരമാണ് നിര്‍ദേശം. 11 മണിക്കുള്ളില്‍ ഇന്നത്തെ ഷെഡ്യൂളുകളുടെ എണ്ണം അറിയിക്കണമെന്ന് സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു. സമരത്തിന്റെ രണ്ടാം ദിവസമായ ഇന്നും പലയിടത്തും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. എറണാകുളം ബിപിസിഎല്ലിന് മുന്നില്‍ തൊഴിലാളികളുടെ വാഹനം സമരക്കാര്‍ തടഞ്ഞു. തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ കെഎസ്ആര്‍ടിസി ബസും തടഞ്ഞു. സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയാണ് ബസ് […]

Kerala

സ്വകാര്യ ബസ് സമരത്തിൽ നേട്ടം കൊയ്ത് കെ.എസ്.ആർ.ടി.സി; വരുമാനത്തിൽ റെക്കോർഡ് വർധനവ്

സ്വകാര്യ ബസ് സമരത്തിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിൽ റെക്കോർഡ് വർധനവ്. വ്യാഴാഴ്ച്ചത്തെ വരുമാനം 6.17 കോടി രൂപയും വെള്ളിയാഴ്ച്ചത്തേത് 6.78 കോടി രൂപയുമാണ്. കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന ശരാശരി വരുമാനം 5 കോടി രൂപയായിരുന്നു. അതാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുതിച്ചുയർന്നത്. സ്വകാര്യ ബസ് ഉടമകളുടെ സംഘടനകള്‍ 24-ാം തീയതി മുതല്‍ അനിശ്ചിതകാല സമരം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് കെ.എസ്.ആര്‍.ടി.സി അവസരോചിതമായി കൂടുതല്‍ സര്‍വീസുകൾ നടത്തുന്നത്. സംസ്ഥാനത്ത് നിലവില്‍ സര്‍വീസ് നടത്തുന്ന എണ്ണായിരത്തോം സ്വകാര്യ ബസുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്തിൽ […]

Kerala

കെഎസ്ആര്‍ടിസിയുടെ ഹര്‍ജി തള്ളി കോടതി; വില വര്‍ധന സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരസിച്ചു

ഇന്ധനവില വര്‍ധനയില്‍ കെഎസ്ആര്‍ടിസിയുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവില്ല. ഡീസല്‍ വില വര്‍ധനവിനെതിരെ കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എണ്ണകമ്പനികളുടെ വില വര്‍ധന നടപടി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിക്കുകയായിരുന്നു. ഹര്‍ജി പരിശോധിച്ച ശേഷം വിലനിര്‍ണയം സംബന്ധിച്ച് രേഖാമൂലം മറുപടി വ്യക്തമാക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം. വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഇന്ധന വില എണ്ണക്കമ്പനികള്‍ കുത്തനെ കൂട്ടിയതിനെതിരെയായിരുന്നു കെഎസ്ആര്‍ടിസിയുടെ ഹര്‍ജി. കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ ലിറ്ററിന് 21 രൂപ 10 പൈസ […]

Kerala

ബള്‍ക്ക് പര്‍ച്ചേഴ്സര്‍ വിഭാഗത്തിനുള്ള ഡീസല്‍ വില കുത്തനെ കൂട്ടി; കെഎസ്ആർടിസിയിൽ പ്രതിസന്ധി

കെഎസ്ആർടിസിയെ വന്‍ പ്രതിസന്ധിയിലാക്കി പൊതു മേഖല എണ്ണക്കമ്പനികൾ ബള്‍ക്ക് പര്‍ച്ചേഴ്സര്‍ വിഭാഗത്തിനുള്ള ഡീസല്‍ വില കുത്തനെ കൂട്ടി. ലിറ്ററിന് 21.10 രൂപയാണ് കൂട്ടിയത്. ഇതോടെ ഡീസല്‍ ലിറ്ററിന് 121.35 രൂപയാണ് കെഎസ്ആര്‍ടിസി നല്‍കേണ്ടത്. നേരത്തെ 7 രൂപ കൂട്ടിയതിനെതിരെ കെഎസ്ആര്‍ടിസി സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ആശ്വാസം ലഭിച്ചിരുന്നില്ല. പൊതുഗതാഗത മേഖലയെ തകർക്കുന്നതാണ് കേന്ദ്ര നടപടിയെന്നും ഭീമമായ ബാധ്യത കെഎസ്ആർടിസിക്ക് താങ്ങാനാകില്ലെന്നും ഗതാഗത മന്ത്രി ആൻ്റണി രാജു പറഞ്ഞു. കുത്തക മുതലാളിമാരെ സഹായിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢ നീക്കമാണിതെന്നും […]

Kerala

‘പാവപ്പെട്ടവന്റെ കെഎസ്ആർടിസിയെ മരണത്തിന് വിട്ട് കൊടുക്കുന്നു; സിൽവർലൈൻ വരേണ്യ വിഭാഗത്തിന് വേണ്ടി’ : വി.ഡി സതീശൻ

സിൽവർ ലൈനിന്റെ ഇരകളാകുന്നത് കേരളം മുഴുവനുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ലൈൻ കടന്നു പോകുന്നയിടത്തെ ആളുകളെ മാത്രമല്ല പദ്ധതിയുടെ ദൂഷ്യവശങ്ങൾ ബാധിക്കുന്നതെന്നും മറിച്ച് സാമ്പത്തികമായി, പാരിസ്ഥിതികമായി, സാമൂഹ്യമായി കേരളം തകർന്ന് പോകുന്ന പദ്ധതിയാണ് ഇതെന്ന് വി.ഡി സതീശൻ പറഞ്ഞു. ( ksrtc left to die says vd satheeshan ) വിഷയം ചർച്ച ചെയ്യാൻ അനുവദിച്ചതിന് നന്ദി പറഞ്ഞുകൊണ്ടാണ് വി.ഡി സതീശൻ ചർച്ച ആരംഭിച്ചത്. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തണം എന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും, […]

Kerala

കെഎസ്ആര്‍ടിസി സിഫ്റ്റിന് വേണ്ടി വാങ്ങിയ എ.സി വോള്‍വോ ബസുകളില്‍ ആദ്യ ബസ് തലസ്ഥാനത്തെത്തി

ദീര്‍ഘ ദൂര സര്‍വ്വുകള്‍ നടത്തുന്നതിന് കെഎസ്ആര്‍ടിസി സിഫ്റ്റിന് വേണ്ടി വാങ്ങിയ എ.സി വോള്‍വോ ബസുകളില്‍ ആദ്യ ബസ് തലസ്ഥാനത്തെത്തി. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 8 എ.സി സ്ലീപ്പര്‍ ബസുകളില്‍ ആദ്യത്തെ ബസാണ് ഇന്ന് ആനയറയിലെ കെഎസ്ആര്‍ടിസി സിഫ്റ്റ് ആസ്ഥാനത്ത് എത്തിയത്. സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും ആധുനിക ശ്രേണിയില്‍പ്പെട്ട ബസുകള്‍ വാങ്ങുന്നതിനായി അനുവദിച്ച 50 കോടി രൂപയില്‍ നിന്നും 44.84 കോടി രൂപ ഉപയോഗിച്ച് വാങ്ങുന്ന വിവിധ ശ്രേണിയില്‍പ്പെട്ട 100 ബസുകളിലെ ആദ്യത്തെ ബസാണ് എത്തിയത്. ബാഗ്ലൂര്‍ […]

Kerala

ജീവനക്കാർക്കിടയിൽ കൊവിഡ് അതിരൂക്ഷം; കെഎസ്ആർടിസിയിലും പ്രതിസന്ധി

കെ.എസ്.ആർ.ടി.സി ജീവനക്കാർക്കിടയിൽ കൊവിഡ് വ്യാപനം അതിരൂക്ഷം. മുന്നൂറിലധികം സർവീസുകൾ നിർത്തി. ശബരിമല ഡ്യൂട്ടിക്ക് പോയവരിൽ മിക്കവരും രോഗബാധിതരായി. തിരുവനന്തപുരത്ത് മാത്രം 80 ലധികം ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതായി റിപ്പോർട്ട്. തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ 25 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചീഫ് ഓഫീസിലും രോഗ വ്യാപനം രൂക്ഷമാണ്. എറണാകുളം ഡിപ്പോയിൽ 15 പേർക്ക് കൊവിഡ്. രോഗവ്യാപനത്തെ തുടർന്ന് ജീവനക്കാരില്ലാത്തതിനാൽ സംസ്ഥാനത്ത് ആകെ 399 ബസുകൾ ജീവനക്കാരില്ലാതെ സർവീസ് നിർത്തേണ്ട സാഹചര്യമാണുള്ളത്. സംസ്ഥാനത്ത് കൊവിഡ് രോഗബാധ രൂക്ഷമായി തുടരുമ്പോൾ സെക്രട്ടേറിയേറ്റിന്റെയും […]

Kerala

ന​ഗരത്തിൽ ഇനി വേ​ഗത്തിൽ എത്താം; സിറ്റി ഷട്ടിൽ സർവീസിന് തുടക്കം

തിരുവനന്തപുരം ന​ഗരത്തിന് പുറത്തുള്ള യാത്രാക്കാർക്ക് വേണ്ടി കെഎസ്ആർടിസി ആരംഭിച്ച സിറ്റി ഷട്ടിൽ സർവീസിന് തുടക്കമായി. പാപ്പനംകോട് നടന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി സർവീസ് ഉ​ദ്ഘാടനം ചെയ്തു. ചടങ്ങിൽ അധ്യക്ഷത വഹിച്ച ​ഗതാ​ഗതമന്ത്രി ആന്റണി രാജു സിറ്റിസർക്കുലർ, സിറ്റി ഷട്ടിൽ സർവീസുകളിൽ ആരംഭിച്ച ടുഡേ ടിക്കറ്റ് പുറത്തിറക്കി. ന​ഗരത്തിലെ ആശുപത്രികൾ, ഓഫീസുകൾ, വാണിജ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് ആരംഭിച്ച സിറ്റി സർവീസിന്റെ രണ്ടാം ഘട്ടമായാണ് കെഎസ്ആർടിസി സിറ്റി ഷട്ടിൽ. കെഎസ്ആർടിസിക്ക് പുതു ജീവൻ വച്ചതായി ഫ്ലാ​ഗ് ഓഫ് നിർവഹിച്ച മന്ത്രി വി […]

Kerala

കെ എസ് ആർ ടി സി ശമ്പള പരിഷ്‌കരണം നേരിടാൻ യൂണിറ്റ് ഓഫീസർമാർക്ക് നിർദേശം നൽകി മാനേജ്‌മെന്റ്

കെ എസ് ആർ ടി സിയിലെ ശമ്പള പരിഷ്‌കരണം നേരിടാൻ യൂണിറ്റ് ഓഫീസർമാർക്ക് നിർദേശം നൽകി മാനേജ്‌മെന്റ്. അവധികൾ ചീഫ് ഓഫീസ് നിർദേശങ്ങൾക്ക് അനുസരിച്ചേ അനുവദിക്കാവൂ എന്ന് നിർദേശം. ലീവ് അനുവദിക്കുമ്പോൾ ഷെഡ്യൂൾ കാൻസലേഷൻ ഉണ്ടാകാതെ പകരം ക്രമീകരണം നടത്തണം. കൂടാതെ ജീവനക്കാരുടെ അഭാവമുണ്ടായാൽ തൊട്ടടുത്ത യൂണിറ്റുമായി ബന്ധപ്പെടണമെന്നും മാനേജ്‌മെന്റ് നിർദേശം നൽകി. അതേസമയം സംസ്ഥാനത്ത് ചൊവ്വാഴ്ചമുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ബസ് ഉടമകളുടെ സംയുക്ത സമര സമിതിയുടേതാണ് തീരുമാനം. ബസ് ചാർജ് വർധനയിൽ […]