കെഎസ്ആർടിസിയിൽ ഏപ്രിൽ മാസത്തെ ശമ്പളവും വൈകും. സർക്കാരിനോട് 65 കോടി ആവശ്യപ്പെട്ടെങ്കിലും 30 കോടി മാത്രമേ അനുവദിച്ചിട്ടുള്ളു.ഈ മാസം അഞ്ചാം തീയതി ശമ്പളം ലഭിച്ചില്ലെങ്കിൽ അഞ്ചിന് അർധരാത്രി മുതൽ പ്രതിപക്ഷ യൂണിയനുകൾ പണിമുടക്കും. കെ.എസ്.ആർ.ടി.സിയിൽ പ്രതിസന്ധി അതിരൂക്ഷമാണ്.വായ്പാ തിരിച്ചടവിനും മറ്റു ആവശ്യങ്ങൾക്കും വരുമാനത്തെയാണ് ആശ്രയിക്കുന്നതിനാൽ ശമ്പളം നൽകാൻ ബാക്കിയില്ല.ബാങ്കിൽ നിന്ന് 45 കോടി ഓവർ ഡ്രാഫ്‌റ്റെടുത്താണ് കഴിഞ്ഞ മാസത്തെ ശമ്പളം നൽകിയതിനാൽ,ആ വഴിയും അടഞ്ഞു. ഏപ്രിലിലെ ശമ്പളത്തിനായി ആവശ്യപ്പെട്ട തുക മുഴുവൻ അനുവദിക്കാൻ ധനവകുപ്പിനോട് വീണ്ടും അഭ്യർത്ഥിച്ചിട്ടുണ്ട്.82 […]
Tag: KSRTC
കെഎസ്ആർടിസി ഷെഡ്യൂളുകൾക്ക് പകരമായി കെ സ്വിഫ്റ്റ് ബസുകൾ; പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
നിലവിലുള്ള കെഎസ്ആർടിസി ഷെഡ്യൂളുകൾക്ക് പകരമായി കെ സ്വിഫ്റ്റ് ബസുകൾ അനുവദിച്ചുള്ള ഉത്തരവിൽ പ്രതിഷേധവുമായി കെഎസ്ആർടിസിയിലെ പ്രതിപക്ഷ സംഘടനകൾ. കെഎസ്ആർടിസിക്ക് സാമ്പത്തിക ലാഭമുണ്ടാക്കുന്ന സർവീസുകൾ സ്വിഫ്റ്റിലേക്ക് മാറ്റി തൊഴിലാളികളെയടക്കം വഞ്ചിക്കുന്നുവെന്നാണ് ആക്ഷേപം.നിലമ്പൂർ – ബാംഗ്ലൂർ സർവീസ് ഉൾപ്പടെ ഇപ്പോൾ മികച്ച വരുമാനമുള്ള 7 സർവീസുകളാണ് കെ – സ്വിഫ്റ്റിലേക്ക് മാറ്റുന്നത്. കെഎസ്ആർടിസിയെ സ്വിഫ്റ്റ് പദ്ധതി ഒരു തരത്തിലും ബാധിക്കില്ലെന്നായിരുന്നു ഗതാഗത മന്ത്രി ഉൾപ്പടെ പറഞ്ഞിരുന്നത്. കെ സ്വിഫ്റ്റ് ബസുകൾ ദീർഘദൂര സർവീസുകളെ കവർന്നെടുക്കുമെന്നും കെഎസ്ആർടിസിയെ തകർക്കുമെന്നും പ്രതിപക്ഷ സംഘടനകളും […]
കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക തിരിമറി; ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക തിരിമറി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കുറ്റകരമായ ഗൂഢാലോചനയും വഞ്ചനയും നടന്നെന്ന് തിരുവനന്തപുരം ഫോര്‍ട്ടപൊലീസ്. ജീവനക്കാരന്റെ വായ്പാ തിരിച്ചടവ് തുക ബാങ്കില്‍ നിക്ഷേപിച്ചില്ലെന്ന പരാതിയിലാണ് നടപടി. തുക വകമാറ്റിയതിനാല്‍ പരാതിക്കാരന് ഭീമമായ സാമ്പത്തിക ബാധ്യതയുണ്ടായെന്ന് എഫ്‌ഐആര്‍.
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; മന്ത്രി ആന്റണി രാജു ഇന്ന് അംഗീകൃത തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തും
കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് അംഗീകൃത തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തും. മാനേജ്മെമെന്റ് തല ചർച്ച പരാജയപ്പെട്ടിരുന്നു. രാവിലെ സിഐടിയു യൂണിയനും, ഉച്ചക്ക് ഐഎൻറ്റിയുസി യൂണിയനും വൈകുന്നേരം ബിഎംഎസ് യൂണിയനുമായുമായാണ് ചർച്ച. മൂന്ന് യൂണിയനുകളെയും ഒരുമിച്ച് കാണുന്നതിന് വിപരീതമായി ഇതാദ്യമായിട്ടാണ് വ്യത്യസ്ത സമയങ്ങളിൽ വെവ്വേറെ ചർച്ചക്ക് വിളിക്കുന്നത്. ഇതിന് പിന്നിൽ മറ്റെന്തോ ലക്ഷ്യമെന്നാണ് പ്രതിപക്ഷ യൂണിയനുകളുടെ അഭിപ്രായം. എല്ലാ കാലത്തും കെഎസ്ആർടിസിക്ക് ശമ്പളം നൽകാനായി പണം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് […]
വിവാദങ്ങള്‍ക്കിടയിലും സ്വിഫ്റ്റ് ബസുകളെ ജനങ്ങള്‍ ഏറ്റെടുത്തു; പത്ത് ദിവസങ്ങള്‍ കൊണ്ട് 61 ലക്ഷം രൂപ വരുമാനം
വിവാദങ്ങള്‍ക്കിടയിലും മികച്ച വരുമാനം നേടി കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ്. ആദ്യ പത്ത് ദിവസം കൊണ്ട് 61 ലക്ഷം രൂപയാണ് സ്വിഫ്റ്റ് ബസുകള്‍ വരുമാനമായി നേടിയത്. സ്വിഫ്റ്റ് ബസുകള്‍ക്ക് കൂടുതല്‍ റൂട്ടുകള്‍ ലഭിക്കുന്നതോടെ വരുമാനം ഗണ്യമായി വര്‍ധിക്കുമെന്നാണ് കെഎസ്ആര്‍ടിസിയിലെ ഉന്നതങ്ങളുടെ വിലയിരുത്തല്‍. ഉദ്ഘാടനം മുതല്‍ പത്തോളം അപകടങ്ങള്‍ സ്വിഫ്റ്റ് ബസുകളുണ്ടാക്കിയത് ചര്‍ച്ചയായിരുന്നു. വിവാദങ്ങള്‍ക്കിടയിലും സ്വിഫ്റ്റ് ബസുകള്‍ യാത്രക്കാരെ ആകര്‍ഷിച്ചെന്നാണ് വരുമാനം സൂചിപ്പിക്കുന്നത്. പെര്‍മിറ്റ് ലഭിച്ച 30 ബസുകളാണ് കെ സ്വിഫ്റ്റ് സര്‍വീസിനിറക്കിയത്. ബസുകളുടെ എണ്ണം കുറവാണെങ്കിലും പ്രതിദിന ശരാശരി ആറ് […]
കോഴിക്കോട് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഉപരോധിച്ച് ബിഎംഎസ് പ്രവർത്തകർ
കോഴിക്കോട് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഉപരോധിച്ച് ബിഎംഎസ് പ്രവർത്തകർ ഉപരോധിക്കുന്നു. നേരത്തെയുള്ള ബംഗളൂരു റൂട്ട് പിൻവലിച്ച് കെഎസ്ആർടിസി സ്വിഫ്റ്റിന് നൽകിയെന്ന് പറഞ്ഞാണ് ഉപരോധം. ബസ് പോകാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ. കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് തുടങ്ങുമ്പോൾ തന്നെ കെഎസ്ആർടിസിയുടെ സർവീസുകളൊന്നും വെട്ടിക്കുറയ്ക്കില്ലെന്നായിരുന്നു സർക്കാർ നൽകിയ ഉറപ്പ്. എന്നാൽ സ്വിഫ്റ്റ് ബസ് സർവീസ് നടത്തുന്ന ബംഗളൂരു റൂട്ടിൽ രണ്ട് കെഎസ്ആർടിസി ബസുകളുടെ സർവീസാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഇതിനെതിരെയാണ് കോഴിക്കോട് സ്റ്റാൻഡിൽ ബിഎംഎസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. 12 മണിക്ക് പുറപ്പെടേണ്ട ബംഗളൂരു […]
ഉപദ്രവിച്ചു എന്ന പെൺകുട്ടി പറയുന്ന സമയത്ത് ബസ് ഓടിക്കുകയായിരുന്നു : കെഎസ്ആർടിസി ഡ്രൈവർ
TwitterWhatsAppMore കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണം നിഷേധിച്ച് ഡ്രൈവർ ഷാജഹാൻ. താൻ പെൺകുട്ടിയെ അപമാനിച്ചിട്ടില്ലെന്നും ഉപദ്രവിച്ചു എന്ന പെൺകുട്ടി പറയുന്ന സമയത്ത് ബസ് ഓടിക്കുകയായിരുന്നുവെന്നും ഷാജഹാൻ പറഞ്ഞു. സംഭവത്തിൽ എല്ലാ യാത്രക്കാരുടേയും മൊഴിയെടുക്കണമെന്ന് ഷാജഹാൻ ആവശ്യപ്പെട്ടു. പെൺകുട്ടിക്കെതിരെ കേസ് കൊടുക്കുമെന്നും ഷാജഹാൻ പറഞ്ഞു. ‘നാലാം നമ്പർ സീറ്റിലിരുന്ന പെൺകുട്ടി ആറാം നമ്പർ സീറ്റിൽ വന്നിരുന്നു. പക്ഷേ ലേഡീസ് ക്വാട്ട ആയതിനാൽ ഞാനൊന്നും സംസാരിക്കാൻ പോയില്ല. കുറുവിലങ്ങാട് ആയപ്പോൾ ആറാം നമ്പർ സീറ്റിലേക്കുള്ള […]
കെഎസ്ആർടിസിയ്ക്ക് വിപണി വിലയ്ക്ക് ഡീസൽ; ഉത്തരവിനെതിരെ എണ്ണക്കമ്പനികൾ നൽകിയ അപ്പീൽ ഹർജികൾ ഇന്ന് പരിഗണിക്കും
കെഎസ്ആർടിസി യ്ക്ക് വിപണി വിലയ്ക്ക് ഡീസൽ നൽകണമെന്ന സിംഗിൾ ബഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ എണ്ണക്കമ്പനികൾ നൽകിയ അപ്പീൽ ഹർജികൾ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും. ഈ മാസം 13 നാണ് കെഎസ്ആർടിസി നൽകിയ ഹർജിയിൽ സിംഗിൾ ബഞ്ച് അനുകൂല ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സിംഗിൾ ബഞ്ച് തങ്ങളുടെ വാദങ്ങൾ കൃത്യമായി മുഖവിലയ്ക്കെടുത്തില്ല. കെഎസ്ആർടിസിയുടെ ഹർജി നിയമപരമായി നിലനിൽക്കില്ല എന്നിങ്ങനെയാണ് അപ്പീൽ ഹർജികളിൽ എണ്ണക്കമ്പനികളുടെ വാദം. ബിപിസിഎൽ, എച്ച്പിസി, ഐഒസി തുടങ്ങിയ പൊതു മേഖലാ എണ്ണക്കമ്പനികളാണ് സിംഗിൾ […]
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് വിഷുവിനും ശമ്പളമില്ല;
പ്രതിഷേധവുമായി ജീവനക്കാർ
വിഷുവിന് മുമ്പ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം ലഭിക്കില്ല. ഇന്നും നാളെയും സർക്കാർ ഓഫീസുകൾ അവധിയായതിനാലാണ് ശമ്പളം എത്തുന്നത് വൈകുന്നത്. 87 കോടി വേണ്ടിടത്ത് 30 കോടി കൊണ്ട് ശമ്പള വിതരണം നടക്കില്ലെന്നാണ് കോർപ്പറേഷന്റെ നിലപാട്. സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലുള്ള കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ തിരുവനന്തപുരത്തെ ചീഫ് ഓഫീസിന് മുന്നിൽ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. ഈ മാസം 28ന് സൂചനാ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ഡിപ്പോകളിലെയും യൂണിറ്റ് ഓഫീസുകൾക്ക് മുന്നിലും സമരം സംഘടിപ്പിക്കുന്നുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള പ്രത്യക്ഷ […]
ഉദ്ഘാടനത്തിനു പിന്നാലെ അപകട പരമ്പര. മൂന്നാമതും കൂട്ടിമുട്ടി കെ -സ്വിഫ്റ്റ് ബസ്
കെഎസ്ആര്‍ടിസിയുടെ കെ സ്വിഫ്റ്റ് വീണ്ടും അപകടത്തില്‍പ്പെട്ടു. മലപ്പുറം ചങ്കുവെട്ടിയില്‍ വച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ തിരുവനന്തപുരം കല്ലമ്പലത്ത് വച്ചും കെ സ്വിഫ്റ്റ് അപകടത്തില്‍പ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഫ്‌ളാഗ്ഓഫ് ചെയ്ത ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകിയിട്ടുണ്ട്. ബസ് മറ്റൊരു വാഹനവുമായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ബസ് നിലവില്‍ കെ.എസ്.ആര്‍.ടി.സിയുടെ വര്‍ക്ക്‌ഷോപ്പിലാണുള്ളത്.