കെ.എസ്.ആർ.ടി.സിയിലെ മെയ് മാസത്തെ ശമ്പളവിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം. സമരം തുടരുമെന്നും പണിമുടക്കിലേക്ക് കടക്കില്ലെന്നും യൂണിയനുകള്‍ അറിയിച്ചു. എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കുന്ന കാര്യത്തില്‍ ഒരുറപ്പും ലഭിക്കാത്തതിലും സംഘടനകള്‍ക്ക് അമര്‍ശമുണ്ട്. മൂന്ന് അംഗീകൃത യൂണിയനുകളുമായി ഇന്നലെ മന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തി. അക്രമസമരങ്ങള്‍ വച്ച് പൊറുപ്പിക്കില്ലെന്നും ചര്‍ച്ച തുടരുമെന്നും മന്ത്രി പറഞ്ഞു. ശമ്പളപ്രതിസന്ധി തുടരുന്നതിനിടെയാണ് ചർച്ച നടത്തിയത്. ഒന്നരമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് […]
Tag: KSRTC
കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധി പരിഹരിക്കാൻ ഇടപെട്ട് ഗതാഗത വകുപ്പ്
കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ മാനേജ്‌മെന്റിന്റെ ചുമതലപ്പെടുത്തി ഗതാഗത വകുപ്പ്. ഹൈക്കോടതയിയുടെ ഇടപെടലിന് പിന്നാലെയാണ് തിരക്കിട്ട നീക്കം. ധനവകുപ്പിൽ നിന്ന് കൂടുതൽ തുക അനുവദിക്കുന്ന കാര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അടുത്തയാഴ്ച പ്രത്യേക യോഗം ചേരും. അതേസമയം കെഎസ് ആർ ടിസിയിലെ ശമ്പള പ്രതിസന്ധിയിൽ ഗതാഗതമന്ത്രി ആന്റണി രാജു റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി ഉത്തരവിൽ സ്വീകരിക്കേണ്ട നടപടികളിൽ റിപ്പോർട്ട് നൽകാൻ കെഎസ് ആർ ടി സി എം ഡിക്ക് നിർദേശം നൽകി. യൂണിയനുകളുടെ […]
അഞ്ചാംതീയതിക്ക് മുമ്പ് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
എല്ലാ മാസവും അഞ്ചാംതീയതിക്ക് മുമ്പ് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന കാര്യത്തിനാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും ഭരിക്കുന്നവര്‍ ഇത് ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വായ്പ തിരിച്ചടവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതിനുശേഷം മതിയെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കുന്നു. കെഎസ്ആര്‍ടിസിയില്‍ ഉന്നത തലത്തിലുള്ള ഓഡിറ്റ് വേണമെന്നും കോടതി ആവശ്യപ്പെട്ടു. ശമ്പള വിതരണത്തിന് സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കണം. കെഎസ്ആർടിസി വായ്പാ […]
‘കെഎസ്ആർടിസി ശമ്പള പ്രതിസന്ധി’; എല്ലാമാസവും ശമ്പളത്തിനായി സമരം നടത്താനാകില്ലെന്ന് ആനത്തലവട്ടം ആനന്ദൻ
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി, എല്ലാമാസവും ശമ്പളത്തിനായി സമരം നടത്താനാകില്ലെന്ന് സിഐടിയു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കണം. സ്ഥിരമായി ശമ്പളം നൽകുന്ന വ്യവസ്ഥയുണ്ടാക്കണം. ഈ മാസം 27ന് നടക്കുന്ന ചർച്ചയിൽ പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിതകല സമരമെന്ന് ആനത്തലവട്ടം അറിയിച്ചു. കൃത്യമായി ശമ്പളം കിട്ടാത്ത പക്ഷം കടുത്ത സമരം വേണ്ടി വരുമെന്നാണ് സിഐടിയു നിലപാട്. നിലവിൽ സിഐടിയുവിൻറെ സമരം 15ാം ദിവസത്തിലേക്ക് കടന്നു. സമര ഭാഗമായി ഇന്ന് കെഎസ്ആർടിസി ആസ്ഥാന മന്ദിരം ജീവനക്കാർ ഉപരോധിച്ചു. ഓഫീസിനുളളിലേക്ക് […]
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ആദ്യഘട്ട ശമ്പള വിതരണം ഇന്ന് പൂർത്തിയാക്കും
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ആദ്യഘട്ട ശമ്പള വിതരണം ഇന്ന് പൂർത്തിയാക്കും.ഡ്രൈവർമാരുടെയും,കണ്ടക്ടർ മാരുടെയും ശമ്പള വിതരണം ഇന്നലെ വൈകിട്ടാണ് ആരംഭിച്ചത്. 50 കോടി ഓവർ ഡ്രാഫ്റ്റിനു പുറമെ 35 കോടി രൂപ സർക്കാരിനോട് അധിക ധനസഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.ഇത് കൂടി ലഭിച്ചാൽ മാത്രമേ ശമ്പള വിതരണം പൂർത്തിയാക്കാൻ കഴിയുകയുള്ളു.അതേ സമയം പ്രഖ്യാപിച്ച സമരങ്ങളിൽ നിന്നു പിന്നോട്ടില്ലെന്ന നിലപാടിലാണ് ഭരണ-പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ. സിഐടിയു ചീഫ് ഓഫീസ് സമരത്തിലേക്കു അടക്കം കടക്കുമ്പോൾ അനിശ്ചിതകാല പണിമുടക്കാണ് പ്രതിപക്ഷ യൂണിയനുകൾ ആലോചിക്കുന്നത്.
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി, ഇന്ന് മുതൽ റിലേ നിരാഹാരം
ട്രാൻസ്‌പോർട്ട് ഭവന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല രാപ്പകൽ സത്യാഗ്രഹം രണ്ടാംഘട്ടത്തിലേക്ക്. കെഎസ്ആർടിസിയിൽ ശമ്പളം എല്ലാ മാസവും അഞ്ചിന് മുൻപ് നൽകണമെന്നാവശ്യപ്പെട്ട് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ നേതാക്കൾ ഇന്ന് മുതൽ റിലേ നിരാഹാര സമരത്തിലേക്ക്. ജനറൽ സെക്രട്ടറിമാരായ ആർ.ശശിധരനും ടി.സോണിയുമാണ് നിരാഹാര സമരം തുടങ്ങുന്നത്. എൻ.കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും. ശമ്പളം എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പായി നൽകുക, സിഫ്റ്റ് കമ്പനി പിൻവലിക്കുക, ശമ്പള കരാർ പൂർണമായി നടപ്പാക്കുക, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പിൻവലിക്കുക, […]
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; സിഐടിയു സമരം ഇന്ന് മുതൽ
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ട് സിഐടിയു ഇന്ന് മുതൽ അനിശ്ചിത കാല സമരത്തിലേക്ക്. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് മാനേജ്മെന്റിനോട് ഇടഞ്ഞുനിൽക്കുകയാണ് തൊഴിലാളി യൂണിയനുകൾ. ചീഫ് ഓഫിസിന് മുന്നിലാണ് സിഐടിയു അനിശ്ചിത കാല സമരവും രാപ്പകൽ സമരവും നടത്തുന്നത്. സമരമല്ലാതെ ഇനി മറ്റ് മാർഗങ്ങളില്ലെന്ന് ബിഎംഎസും അറിയിച്ചിട്ടുണ്ട്. ശമ്പള പ്രതിസന്ധി ചർച്ചചെയ്യാൻ മാനേജ്മെന്റ് വിളിച്ച യോഗം തൊഴിലാളി സംഘടനകൾ ബഹിഷ്‌കരിച്ചിരുന്നു. ഈ മാസം ഇരുപതാം തീയതിക്ക് മുമ്പ് ശമ്പളം പ്രതീക്ഷിക്കേണ്ടെന്ന നിലപാട് മാനേജ്മെന്റ് അറിയിച്ചതിനെ തുടർന്നാണ് യൂണിയനുകൾ […]
കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി: മന്ത്രി മന്ദിരങ്ങളിലേക്ക് പട്ടിണി മാര്‍ച്ചുമായി ബിഎംഎസ്
കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ ശാശ്വത പരിഹാരമാവശ്യപ്പെട്ട് ബിഎംഎസ് മന്ത്രിമാരുടെ വസതികളിലേക്ക് പട്ടിണി മാര്‍ച്ച് നടത്തും. തിരുവനന്തപുരത്ത് ഗതാഗതമന്ത്രിയുടെ വസതിയിലേക്കാണ് ആദ്യം മാര്‍ച്ച് നടത്തുക. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ മന്ത്രിമാരുടെ സ്വകാര്യ വസതികളിലേക്കും മാര്‍ച്ച് നടക്കും. എന്നാല്‍ കെഎസ്ആര്‍ടിസി ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ഇന്നലെ ശമ്പളം ലഭിച്ചു. മറ്റ് ജീവനക്കാര്‍ക്ക് കൂടി ഇന്ന് ശമ്പളമെത്തും. സര്‍ക്കാര്‍ അധികമായി 20 കോടി രൂപ അനുവദിച്ചതോടെ ശമ്പള പ്രതിസന്ധിക്ക് താല്‍ക്കാലിക […]
കെഎസ്ആര്‍ടിസി ശമ്പളപ്രതിസന്ധി: സര്‍ക്കാരിന് എക്കാലവും സഹായിക്കാനാകില്ലെന്ന് ധനമന്ത്രി
കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിനായി എക്കാലവും സര്‍ക്കാരിന് ധനസഹായം നല്‍കാനാകില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സമരം ചെയ്തത് കൊണ്ടല്ല ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതെന്നും പെട്ടിയില്‍ പണം ഇല്ലാത്തതുകൊണ്ടാണ് ശമ്പള വിതരണം വൈകുന്നതെന്നും ധനമന്ത്രി വിശദീകരിച്ചു. സമരം ചെയ്തത് കൊണ്ടാണ് ശമ്പളം നല്‍കാത്തതെന്ന ഗതാഗതമന്ത്രിയുടെ വാദം തള്ളിക്കൊണ്ടാണ് ധനമന്ത്രിയുടെ പ്രതികരണം. ശമ്പളവിതരണത്തിന് അധിക ധനസഹായം അനുവദിക്കുമെന്ന സൂചനയും മന്ത്രി നല്‍കി. സംസ്ഥാനം ഇതുവരെ കടക്കെണിയില്‍ വീണിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കേണ്ടത് മാനേജ്‌മെന്റാണെന്ന ഗതാഗതമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ […]
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ ശമ്പളമെത്തും; പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ ശമ്പളം വിതരണം ചെയ്‌തേക്കും. ധനവകുപ്പ് അധികമായി അനുവദിച്ച 30 കോടി രൂപയിലാണ് കോര്‍പ്പറേഷന്റെ പ്രതീക്ഷ. അധിക ധനസഹായത്തിനായി കെഎസ്ആര്‍ടിസി സര്‍ക്കാരിന് ഇന്നലെ അപേക്ഷ നല്‍കിയതിന് പിന്നാലെയാണ് ജീവനക്കാര്‍ക്കും പ്രതീക്ഷയേറുന്നത്. ധനമന്ത്രിയും ഗതാഗത മന്ത്രിയും നടത്തിയ ചര്‍ച്ചയിലാണ് ശമ്പള പ്രതിസന്ധിക്ക് താത്കാലിക പരിഹാരമാവുന്നത്. അധിക ധനസഹായമായി സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപ നാളെ ലഭിക്കുമെന്നാണ് മാനേജ്‌മെന്റ് കണക്കുകൂട്ടുന്നത്. ഇതിന് പുറമെ 50 കോടി രൂപ ബാങ്കില്‍ നിന്ന് ഓവര്‍ട്രാഫ്റ്റ് എടുക്കാനും തീരുമാനിച്ചിട്ടുണ്ട്. […]