സംസ്ഥാനത്തെ സ്കൂളുകൾ നാളെ മുതൽ ഭാഗികമായി തുറക്കും. കോവിഡിൽ താഴു വീണ സ്കൂളുകൾ 9 മാസത്തെ ഇടവേളക്ക് ശേഷമാണ് തുറക്കുന്നത്. ക്ലാസുകളിൽ പങ്കെടുക്കാൻ രക്ഷിതാക്കളുടെ സമ്മതപത്രം നിർബന്ധമാണ്. ഹാജർ നിർബന്ധമാക്കിയിട്ടില്ല. ഒരു ക്ലാസിലെ പകുതി കുട്ടികൾ ഒരു സമയം എന്ന രീതിയിലാണ് ക്രമീകരണം. ആദ്യത്തെ ആഴ്ച ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ ക്ലാസുകൾ ക്രമീകരിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് നിർദേശം നൽകി. 10, 12 ക്ലാസുകളിൽ 300ൽ കൂടുതൽ കുട്ടികളുള്ള സ്കൂളുകളിൽ ഒരേസമയം 25% കുട്ടികളെ അനുവദിക്കുന്നതാണ് […]
Tag: KSRTC
കോവിഡ് കാലത്ത് വര്‍ധിപ്പിച്ച കെ.എസ്.ആർ.ടി.സി യാത്രാ നിരക്ക് കുറക്കാൻ തീരുമാനം
കോവിഡ് കാലത്ത് ഉയർത്തിയ കെ.എസ്.ആർ.ടി.സി യാത്രാ നിരക്ക് കുറക്കാൻ തീരുമാനം. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനോട് സർക്കാർ റിപ്പോർട്ട് ആവശ്യപ്പെടും. എന്നാൽ കോവിഡിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് നിരക്ക് കുറക്കില്ലെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. കോവിഡ് കാരണം യാത്രക്കാർ കുറഞ്ഞപ്പോഴാണ് നഷ്ടം നികത്താൻ കെ.എസ്.ആർ.ടി.സി ടിക്കറ്റ് ചാർജ് കൂട്ടിയത്. ജൂൺ മാസം നിലവിലുണ്ടായിരുന്ന നിരക്കിൽ നിന്ന് 25 % ചാർജ് വർധിപ്പിച്ചു. ഇപ്പോൾ ഇളവുകൾ പ്രഖ്യാപിച്ചതോടെ യാത്രക്കാരുടെ എണ്ണം കൂടി. ഇതേ തുടർന്നാണ് ചാർജ് കുറക്കാൻ സർക്കാർ തീരുമാനിച്ചത്. ജനുവരിയിൽ […]
കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിലെ സെസ് ഒഴിവാക്കിയതായി ഗതാഗത മന്ത്രി
കെ.എസ്.ആർ.ടി.സിയുടെ എല്ലാ ഓർഡിനറി സർവ്വീസിലും 47.9 കിലോമീറ്റർ വരെ ദൂരത്തേക്കുള്ള ടിക്കറ്റ് നിരക്കായ 49 വരെയുള്ള ടിക്കറ്റുകളിൽ ഈടാക്കിയിരുന്ന സെസ്സ് തുക ഒഴിവാക്കി. ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഒഴിവാക്കിയത്. കെ.എസ്.ആർ.ടി.സി സി.എം.ഡിയുടെ ആവശ്യം അനുസരിച്ചാണ് സെസ്സ് ഒഴിവാക്കിയതെന്ന് ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രൻ അറിയിച്ചു. സെസ്സ് ഒഴിവാക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാന നഷ്ടം ടിക്കറ്റ് നിരക്ക് കുറക്കുമ്പോൾ കൂടുതൽ യാത്രക്കാരെ ബസുകളിൽ യാത്ര ചെയ്യാൻ അനുവദിക്കുന്നതിലൂടെ നികത്തുവാൻ കഴിയുമെന്ന് സി.എം.ഡി സർക്കാരിനെ അറിയിച്ചിരുന്നു. കൂടാതെ ഈ വരുമാനക്കുറവ് […]
കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ സര്‍വീസുകളും പുനഃരാരംഭിക്കുന്നതില്‍ പ്രതിസന്ധി
കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ സര്‍വീസുകളും പഴയപടിയാക്കുന്നതില്‍ പ്രതിസന്ധി. എല്ലാ സര്‍വീസുകളും തുടങ്ങാനുള്ള തീരുമാനം നടപ്പായില്ല. കട്ടപ്പുറത്തിരിക്കുന്ന ബസുകളുടെ പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രതിസന്ധിയുണ്ടാക്കുന്നു. പഴയപടി സര്‍വീസ് നടത്താന്‍ സമയമെടുക്കുമെന്നാണ് സോണല്‍ മേധാവികള്‍ അറിയിക്കുന്നത്. കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിയ സര്‍വീസുകള്‍ പൂര്‍ണമായും പുനഃരാരംഭിക്കണമെന്ന് കഴിഞ്ഞദിവസമാണ് സിഎംഡി നിര്‍ദേശം നല്‍കിയത്. സര്‍വീസുകള്‍ ജനുവരിയോടെ പൂര്‍ണതോതില്‍ നടത്തണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ നിലവില്‍ അതിന് സാധിക്കില്ലെന്നാണ് സോണല്‍ മേധാവികള്‍ അറിയിക്കുന്നത്. സര്‍വീസുകള്‍ പഴയരീതിയാകുന്നതിന് സമയമെടുക്കുമെന്നാണ് വിവരം. ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് […]
കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി സര്‍വീസുകളില്‍ ഇനി മുതല്‍ സീറ്റ് റിസര്വേഷന് സൗകര്യം
കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി സര്‍വീസുകളിലെ സ്ഥിരം യാത്രക്കാര്‍ക്ക് വേണ്ടി ഇനി മുതല്‍ സീറ്റ് റിസര്വേഷന് സൗകര്യം ഒരുക്കുന്നു. ഇതിനായി ബസില്‍ വച്ച് തന്നെ അഞ്ച് രൂപ വിലയുള്ള കൂപ്പന്‍ ടിക്കറ്റുകള്‍ കണ്ടക്ടര്‍മാര്‍ യാത്രാക്കാര്‍ക്ക് നല്‍കും. ഓര്‍ഡിനറി സര്‍വീസുകളില്‍ യാത്ര ചെയ്യുന്ന മുതിര്‍ന്ന പൗരന്‍മാര്‍, വനിതകള്‍, ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രാവിലെയുള്ള യാത്രകളില്‍ സീറ്റുകള്‍ ലഭിക്കുമെങ്കിലും വൈകുന്നേരമുള്ള മടക്ക യാത്രയില്‍ സീറ്റു ലഭിക്കാറില്ല എന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് നടപടി. രാവിലെയുള്ള ട്രിപ്പുകളില്‍ യാത്ര ചെയ്യുന്നവര്‍ വൈകുന്നേരങ്ങളില്‍ തിരിച്ചുള്ള ബസുകളില്‍ സീറ്റുകള്‍ […]
കെഎസ്ആര്‍ടിസിക്ക് 360 പുതിയ ബസുകള്‍ വാങ്ങാന്‍ അനുമതി; വാങ്ങുക വൈദ്യുതി, സിഎന്‍ജി ബസുകള്‍
കെഎസ്ആര്‍ടിസിക്ക് പുതിയ 360 ബസുകള്‍ വാങ്ങാന്‍ ഗതാഗത വകുപ്പ് അനുമതി നല്‍കി. ഫാസ്റ്റ് പാസഞ്ചര്‍ – 50 എണ്ണം ( വൈദ്യുതി), സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ – 310 എണ്ണം( സിഎന്‍ജി ) ഉള്‍പ്പെടെയുള്ളവ വാങ്ങാനായി 286.50 കോടി രൂപയുടെ അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. പദ്ധതിയുടെ ആകെ ചിലവായ 286.50 കോടി രൂപയില്‍ 27.50 കോടി രൂപ ( 50 ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നതിന് ) കേന്ദ്ര സര്‍ക്കാരിന്റെ […]
കെഎസ്ആർടിസി ദീർഘദൂര ബസ് സർവീസ് ആരംഭിച്ചു
കെഎസ്ആർടിസി ദീർഘദൂര ബസ് സർവീസുകൾ ആരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങളോടെയാണ് സർവീസ് നടത്താൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. രാവിലെ ആറ് മുതൽ രാത്രി 10 വരെയാണ് സർവീസ് നടക്കുക. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന ദീർഘദൂര സർവീസുകൾ ഓണാവധികൾ കണക്കിലെടുത്താണ് പുനഃരാരംഭിച്ചത്. സെപ്തംബർ രണ്ടുവരെയാണ് പൊതുഗതാഗതത്തിന് അനുമതി നൽകിയിട്ടുള്ളത്. ഓൺലൈൻ റിസർവേഷനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ദീർഘദൂര യാത്ര ചെയ്യാനാവുക. ടിക്കറ്റുകൾ www.online.keralartc.com വെബ്‌സൈറ്റിൽ ലഭ്യമാണ്.
അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ കെഎസ്ആര്‍ടിസി പുനഃരാരംഭിക്കുന്നു
കൊവിഡ് കാലത്ത് നിര്‍ത്തിവച്ചിരുന്ന അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ കെഎസ്ആര്‍ടിസി പുനഃരാരംഭിക്കുന്നു. ഓണക്കാലത്തേക്ക് ബസ് സര്‍വീസുകള്‍ പുനഃരാരംഭിക്കാനാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രന്‍ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സര്‍വീസുകള്‍ നടത്തുക. യാത്രക്കാര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. കര്‍ണാടകത്തിലേക്ക് ഓണത്തിന് സ്‌പെഷ്യല്‍ സര്‍വീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു. യാത്രാ പാസ് കരുതണം. യാത്രക്കാര്‍ മാസ്‌ക് ധരിക്കുകയും, സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യണം. യാത്രയ്ക്ക് മുന്‍പ് ആരോഗ്യ സേതു അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. മതിയായ യാത്രക്കാര്‍ ഇല്ലെങ്കില്‍ […]
കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നാളെ മുതൽ
കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നാളെ മുതൽ പുനഃരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് സർവീസ് നടക്കുക. നാളെ 206 ദീർഘദൂര സർവീസുകളാകും ഉണ്ടാകുകയെന്നും മന്ത്രി അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സംസ്ഥാനത്ത് ദീർഘദൂര സർവീസുകൾ നിർത്തിവച്ചത്. യാത്രക്കാർ പൊതുഗതാഗതത്തെ ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് നഷ്ടമാണെങ്കിൽ കൂടിയും കെഎസ്ആർടിസി സർവീസ് നടത്താൻ തീരുമാനിച്ചത്. കൊവിഡ് രോഗികൾ കൂടുതലുള്ള തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് കെഎസ്ആർടിസി സർവീസുകൾ ഉണ്ടാകില്ല. […]
ലോക്ക്ഡൌണിന് ശേഷമുള്ള ആദ്യ ദിനത്തിലെ സര്‍വ്വീസില്‍ കെഎസ്ആര്‍ടിസിക്ക് 60 ലക്ഷം നഷ്ടം
ഒരു കിലോമീറ്ററിന് ലഭിച്ചത് 16 രൂപയും ചെലവായത് 26 രൂപയുമാണ്. ഇന്ധനച്ചെലവിനത്തില്‍ മാത്രം 21 ലക്ഷം രൂപ തിരിച്ചുകിട്ടിയില്ല. ലോക്ഡൌണിന് ശേഷം ഓടിത്തുടങ്ങിയ ആദ്യദിനം കെഎസ്ആര്‍ടിസിക്ക് വന്‍ നഷ്ടം. ഇന്ധനച്ചെലവിനത്തില്‍ മാത്രം 21 ലക്ഷം രൂപ തിരിച്ചുകിട്ടിയില്ല. ജീവനക്കാരുടെ ശമ്പളമുള്‍പ്പെടെ ചെലവുകള്‍ കണക്കാക്കുമ്പോള്‍ നഷ്ടം 60 ലക്ഷം കവിയും. ഇന്നലെ 1319 സര്‍വീസുകളിലായി കെഎസ്ആര്‍ടിസി ആകെ ഓടിയത് 2,12,310 കിലോമീറ്റര്‍. ടിക്കറ്റിനത്തില്‍ വരവ് 35,32,465 രൂപ. കിലോമീറ്ററിന് 16 രൂപ 64 പൈസ വരുമാനം. ഡീസലും അനുബന്ധ […]