കെഎസ്ആർടിസിയിൽ ശമ്പളം നൽകാൻ അനുവദിച്ച് സർക്കാർ ഉത്തരവായി. അനുവദിച്ചത് 80 കോടി രൂപ. ശമ്പള വിതരണത്തിലെ പ്രതിസന്ധിയെക്കുറിച്ച് 24 വാർത്ത നൽകിയിരുന്നു. കൊവിഡിനെ തുടർന്ന് സർവീസ് വെട്ടിച്ചുരുക്കിയ കെഎസ്ആർടിസിക്ക് കഴിഞ്ഞ കുറച്ചു നാളുകളായി ശമ്പളവും പെൻഷനും നൽകുന്നത് സർക്കാരാണ്. ഈമാസത്തെ ശമ്പളം അഞ്ചാം തീയതി കഴിഞ്ഞിട്ടും നൽകിയിരുന്നില്ല. ഇക്കാര്യം കെഎസ്ആർടി ധനകാര്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്‌തിരുന്നു എന്നാൽ പണം ഇല്ല എന്നായിരുന്നു ധനകാര്യ വകുപ്പിന്റെ മറുപടി. ഈ സാഹചര്യത്തിലാണ് ശമ്പള വിതരണത്തിലെ പ്രതിസന്ധിയെക്കുറിച്ച് 24 വാർത്ത നൽകിയിരുന്നത്. […]
Tag: KSRTC
കെ.എസ്.ആർ.ടി.സി. പെന്‍ഷന്‍; 8 ആഴ്ചയ്ക്കുള്ളില്‍ സ്‌കീം തയ്യാറാക്കിയില്ലെങ്കില്‍ നടപടി: സുപ്രിംകോടതി
കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ പെൻഷൻ കണക്കാക്കുന്നതിന് എട്ട് ആഴചയ്ക്കുള്ളിൽ പുതിയ സ്‌കീം തയാറാക്കണമെന്ന് സുപ്രിംകോടതി. എട്ട് ആഴ്ചയ്ക്കുള്ളിൽ സ്‌കീം തയാറാക്കിയില്ലെങ്കിൽ ഗതാഗത സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും സുപ്രിംകോടതി അറിയിച്ചു. കോടതിക്ക് നൽകിയ ഉറപ്പ് നീട്ടിക്കൊണ്ട് പോകുന്ന സാഹചര്യത്തിലാണ് അന്ത്യശാസനം നൽകുന്നതെന്ന് സുപ്രിംകോടതി വ്യക്തമാക്കി. വ്യത്യസ്ത വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയം ആയതിനാലാണ് സ്‌കീം തയ്യാറാക്കാൻ വൈകുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. സ്ഥിരപ്പെടുന്നതിന് മുമ്പ് ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന അര്‍ഹതപ്പെട്ട കാലഘട്ടം കൂടി പെന്‍ഷന്‍ തിട്ടപ്പെടുത്തുന്നത് പരിഗണിക്കുന്നതിനായുള്ള സ്‌കീം തയ്യാറാക്കാന്‍ […]
വരുമാനമില്ലാത്ത സര്‍വീസുകള്‍ നിര്‍ത്താനൊരുങ്ങി കെഎസ്ആര്‍ടിസി
വരുമാനം ഇല്ലാത്ത സര്‍വീസുകള്‍ നിര്‍ത്താന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി. ലാഭകരമല്ലാത്ത സര്‍വീസുകള്‍ കണ്ടെത്തി അറിയിക്കാന്‍ കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കകം ലാഭക ലാഭകരമല്ലാത്ത സര്‍വീസ് നടത്തണമെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഡീസല്‍ തുക നല്‍കണമെന്നാണ് ആവശ്യം. ശമ്പള പരിഷ്‌കരണം നടപ്പാക്കേണ്ടതിനാല്‍ ഡീസല്‍ ഉപയോഗത്തില്‍ അടക്കം ചെലവ് ചുരുക്കാനാണ് തീരുമാനം. ശമ്പള പരിഷ്‌കരണം നടപ്പിലാക്കേണ്ടതിനാലാണ് തീരുമാനമെടുത്തത്. ശമ്പള പരിഷ്‌കരണം നടത്താത്തതിനാല്‍ കമ്പനിയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്ആര്‍ടിസി കടന്നുപോകുന്നത്. കൊവിഡ് കാലം തുടങ്ങിയത് മുതല്‍ […]
ബസുകള്‍ ഇനി വഴിയില്‍ പണിമുടക്കില്ല; പകരം സംവിധാനവുമായി കെഎസ്ആര്‍ടിസി
കെഎസ്ആര്‍ടിസിയുടെ ബസുകള്‍ സര്‍വീസ് സമയത്ത് ബ്രേക്ക് ഡൗണ്‍ അല്ലെങ്കില്‍ അപകടം കാരണം തുടര്‍യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനുള്ള നിര്‍ദേശം നല്‍കിയതായി സിഎംഡി അറിയിച്ചു. ദീര്‍ഘദൂര യാത്രക്കാര്‍ ഉള്‍പ്പെടെ ബുദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കി കെഎസ്ആര്‍ടിസി ബസിനോട് യാത്രക്കാര്‍ക്കുള്ള വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഉടന്‍ തന്നെ പകരം യാത്രാ സൗകര്യം ഒരുക്കും. ഒരു കാരണവശാലും ഇനി മുതല്‍ അപകടമോ, ബ്രേക്ക് ഡൗണ്‍ കാരണമോ യാത്രക്കാരെ (ഒഴിച്ച് കൂടാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ഒഴികെ) പരമാവധി 30 മിനിറ്റില്‍ കൂടുതല്‍ വഴിയില്‍ നിര്‍ത്തില്ല. […]
കെ.എസ്.ആർ.ടി.സി ബംഗളുരു സർവ്വീസുകൾ ഞാറാഴ്ച മുതൽ; മന്ത്രി ആന്റണി രാജു
കേരളത്തിൽ നിന്നും ബംഗളുരുവിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവ്വീസുകൾ ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവടങ്ങിൽ നിന്നുമാണ് ആദ്യഘട്ടത്തിൽ സർവ്വീസ് നടത്തുക. തിരുവനന്തപുരത്ത് നിന്നുള്ള സർവ്വീസുകൾ ഞായർ ( ജൂലൈ 11 ) വൈകുന്നേരം മുതലും, കണ്ണൂർ, കോഴിക്കോട് നിന്നുള്ള സർവ്വീസുകൾ തിങ്കളാഴ്ച( ജൂലൈ 12) മുതലും ആരംഭിക്കും. അന്തർ സംസ്ഥാന ഗതാഗതത്തിന് തമിഴ്നാട് അനുമതി നൽകാത്ത സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ വഴിയുള്ള സർവ്വീസുകളാണ് കെ.എസ്.ആർ.ടി.സി നടത്തുക. യാത്ര ചെയ്യേണ്ടവർ കർണ്ണാടക […]
കേരള-കർണാടക അന്തർസംസ്ഥാന സർവ്വീസുകൾ നടത്താൻ കെഎസ്ആർടിസി തയ്യാറെന്ന് മന്ത്രി ആന്റണി രാജു
കേരളത്തിലും കർണ്ണാടകത്തിലും കൊവിഡ് നിയന്ത്രങ്ങളിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കേരള – കർണ്ണാടക അന്തർസംസ്ഥാന സർവ്വീസുകൾ ജൂലൈ 12 മുതൽ ആരംഭിക്കാൻ കെഎസ്ആർടിസി തയ്യാറാണെന്ന് കർണ്ണാടക സർക്കാരിനെ അറിയിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു. കർണ്ണാടക സർക്കാരിന്റെ മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണ്. കർണ്ണാടകത്തിൽ നിന്നുള്ള മറുപടി കൂടി ലഭിച്ച ശേഷം മാത്രമേ ഈ സർവ്വീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് നടത്താനാകുകയുള്ളൂ. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് പരിമിതമായ സർവ്വീസുകളാണ് കോഴിക്കോട് – കാസർഗോഡ് വഴി കെഎസ്ആർടിസി നടത്തുക. ഇതേ റൂട്ട് വഴിയുള്ള […]
കെഎസ്ആർടിസി ഡയറക്ടർ ബോർഡിൽ വിദഗ്ധർ മാത്രം; മന്ത്രി ആന്റണി രാജു
കെഎസ്ആർടിസി ഡയറക്ടർ ബോർഡിൽ വിദഗദ്ധരെ മാത്രം ഉൾപ്പെടുത്തി പുനസംഘടിപ്പിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആർടിസിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിദഗ്ധരെ മാത്രം ഉൾപ്പെടുത്തി ഡയറക്ടർ ബോർഡ് പുനസംഘടിപ്പിക്കാനുള്ള ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിക്കുകയായിരുന്നു. കെഎസ്ആർടിസിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ച് പഠിച്ച പ്രൊഫ സുശീൽ ഖന്ന റിപ്പോർട്ടിൽ, മേഖലയിൽ വൈദഗദ്ധ്യമുള്ളവരെ മാത്രം ഡയറക്ടർ ബോർഡിൽ നിയമിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. ഏഴ് ഔദ്യോഗിക അംഗങ്ങളും എട്ട് അനൗദ്യോഗിക അംഗങ്ങളും ഉൾപ്പെടെ പതിനഞ്ച് അംഗങ്ങളുള്ള […]
കെഎസ്ആര്‍ടിസി ശമ്പളപരിഷ്‌കരണം; ഗതാഗതമന്ത്രി ഇന്ന് ജീവനക്കാരുമായി ചര്‍ച്ച നടത്തും
കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണം ചര്‍ച്ച ചെയ്യാന്‍ ജീവനക്കാരുടെ സംഘടനകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും. അംഗീകാരമുള്ള ജീവനക്കാരുടെ എല്ലാ സംഘടനകളെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കും. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു ശമ്പളപരിഷ്‌കരണം. 2010ലാണ് ഇതിനുമുന്‍പ് കെഎസ്ആര്‍ടിസിയില്‍ ശമ്പളപരിഷ്‌കരണം നടന്നത്. 2015ല്‍ സേവന വേതന പരിഷ്‌കരണത്തിനുള്ള ശ്രമമുണ്ടായെങ്കിലും നീട്ടിവയ്ക്കുകയായിരുന്നു.
ബസുകള്‍ ഓടിത്തുടങ്ങി: ഒറ്റ – ഇരട്ട നമ്പര്‍ ക്രമീകരണം അപ്രായോഗികമെന്ന് ബസുടമകള്‍
ലോക്ഡൌണ്‍ ഇളവുകള്‍ വന്നതോടെ സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങി. രജിസ്ട്രേഷൻ നമ്പർ ഒറ്റസംഖ്യയിൽ അവസാനിക്കുന്ന ബസുകളാണ് ഇന്ന് സർവീസ് നടത്തുന്നത്. എന്നാല്‍ ഒറ്റ – ഇരട്ട നമ്പര്‍ ക്രമീകരണം ഏര്‍പ്പെടുത്തിയത് അപ്രായോഗികമാണെന്നാണ് ബസുടമകളഉടെ നിലപാട്. ഇക്കാര്യം ചർച്ച ചെയ്യാൻ വൈകീട്ട് ബസുടമകള്‍ യോഗം ചേരും. നിബന്ധനകളോടെ കെ.എസ്.ആര്‍.ടി.സിയും സര്‍വീസ് നടത്തുന്നുണ്ട്. കോവിഡ് 19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ ലോക്ഡൌണ്‍ ഇളവുകള്‍ വന്നതോടെ പൊതുഗതാഗതത്തിനും സര്‍ക്കാര്‍ അനുമതി നല്‍കി. വെള്ളിയാഴ്ച ഒറ്റ അക്ക സംഖ്യയില്‍ അവസാനിക്കുന്ന രജിസ്ട്രേഷന്‍ നമ്പറുള്ള […]
കെഎസ്ആർടിസിയിലെ 100 കോടി ക്രമക്കേട്: വിജിലൻസ് അന്വേഷണത്തിന് അനുമതി
കെഎസ്ആർടിസിയിൽ 100.75 കോടി രൂപയുടെ ക്രമക്കേട് നടന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് അനുമതി. വിജിലൻസ് അന്വേഷണം നടത്താനുള്ള ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചു. ഫണ്ട് വിനിയോഗത്തിലുണ്ടായ ഗുരുതരമായ ക്രമക്കേട് 2010 മുതൽ തുടങ്ങിയതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കെഎസ്ആർടിസിയുടെ ഓഡിറ്റ് റിപ്പോർട്ടിൽ ഇത് കണ്ടെത്തിയിട്ടുണ്ട്. അക്കൗണ്ട് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരിൽനിന്ന് വീഴ്ച സംഭവിച്ചതായാണ് ഓഡിറ്റ് റിപ്പോർട്ട്. ഇത് സംബന്ധിച്ച രേഖകൾ പരിശോധിച്ച ഗതാഗതമന്ത്രി ആന്റണി രാജു മുഖ്യമന്ത്രിക്ക് വിജിലൻസ് അന്വേഷണം ശുപാർശ ചെയ്യുകയായിരുന്നു. യുഡിഎഫ് […]