Kerala

നിലപാട് കടുപ്പിച്ച് കെഎസ്ആർടിസി യൂണിയനുകൾ; പണിമുടക്ക് 48 മണിക്കൂറാക്കി

നിലപാട് കടുപ്പിച്ച് കെഎസ്ആർടിസി യൂണിയനുകൾ; പണിമുടക്ക് 48 മണിക്കൂറാക്കി. ടി ഡി എഫിന് പുറമെ പണിമുടക്ക് 48 മണിക്കൂറാക്കി എഐടിയുസിയും രംഗത്ത്. 24 മണിക്കൂർ പണിമുടക്കാനാണ് എഐടിയുസി ആഹ്വനം ചെയ്‌തിരുന്നത്‌. സംസ്ഥാനത്ത് കെഎസ്ആർടിസി ബസ് പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ. ഹ്രസ്വ, ദീർഘദൂര സർവീസുകൾ മുടങ്ങിയതോടെ തെക്കൻ ജില്ലകളിൽ യാത്രാക്ലേശം രൂക്ഷമാണ്. അതിനിടെ തിരുവനന്തപുരത്ത് ബദൽ സംവിധാനമൊരുക്കി പൊലീസ്. ആശുപത്രി, വിമാനത്താവളം, റയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പ്രത്യേക സംവിധാനം ഒരുക്കി. ഭരണാനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷനും പണിമുടക്കുന്ന സാഹചര്യത്തിൽ […]

Kerala

കെഎസ്ആർടിസി സംഘനകളുടെ പണിമുടക്ക്; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ; ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും

കെഎസ്ആർടിസി സംഘനകളുടെ പണിമുടക്കുമായി ബന്ധപ്പെട്ട് സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും ജോലിക്ക് ഹാജരായില്ലെങ്കിൽ ഡയസ്നോണായി കണക്കാക്കും. 5,6 തീയതികളിൽ ഒരു ഉദ്യോഗസ്ഥനെങ്കിലും മുഴുവൻ സമയവും ഉണ്ടായിരിക്കണം. ഇന്ന് അർധരാത്രി മുതൽ ശനിയാഴ്‌ച അർധരാത്രി വരെയാണ് പണിമുടക്ക്. നാളെയും മറ്റന്നാളും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകൾ ഇന്ന് അർധരാത്രി മുതലാണ് പണിമുടക്കുന്നത്. ഭരണാനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷനും ബിഎംഎസിൻറെ എംപ്ലോയീസ് സംഘവും ഇന്ന് അർധരാത്രി മുതൽ 24 […]

Kerala

കെഎസ്ആർടിസി ശമ്പള പരിഷ്കരണം; മന്ത്രിതല ചർച്ച പരാജയം: പണിമുടക്കിൽ മാറ്റമില്ല

കെഎസ്ആർടിസിയിലെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് മന്ത്രി തലത്തിൽ നടത്തിയ ചർച്ച പരാജയം. ചർച്ച പരാജയപ്പെട്ടത്തോടെ തൊഴിലാളി സംഘടനകളുടെ പണിമുടക്കിൽ മാറ്റമില്ല. വെള്ളിയും ശനിയുമാണ് തൊഴിലാളി സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്നാണ് തൊഴിലാളി സംഘടനകൾ നൽകുന്ന സൂചന. ശമ്പള പരിഷ്ക്കരണം നടപ്പാക്കാൻ ധനമന്ത്രിയുമായി വീണ്ടും കൂടിയാലോചനകൾ വേണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അഭിപ്രയപ്പെട്ടു. ആവശ്യങ്ങളിൽ വ്യക്തമായ മറുപടി നൽകാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് തൊഴിലാളി സംഘടനകൾ ആരോപിച്ചു. ശമ്പള പരിഷ്കരണം വൈകുന്നതിൽ ജീവനക്കാർക്കിടയിൽ വലിയ തരത്തിൽ അമർഷവും […]

Kerala

കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക്: പ്രതിനിധികളുടെ യോഗം വിളിച്ച് മാനേജ്മെന്റ്

കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്കുമായി ബന്ധപ്പെട്ട് യൂണിയൻ പ്രതിനിധികളുടെ യോഗം വിളിച്ച് മാനേജ്മെന്റ്. ഈ മാസം 25 നാണ് യോഗം വിളിച്ചത്. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടാണ് കെഎസ്ആർടിസി നടത്തുന്ന പണിമുടക്ക്. ശമ്പളപരിഷക്കരണം വൈകുന്നതിൽ ജീവനക്കാരുടെ അതൃപ്തി ശക്തമാണ്. പരിഷ്‌കരണം ആവശ്യപ്പെട്ട് സംഘടന എം ഡിക്ക് നോട്ടീസ് നൽകിയെങ്കിലും തീരുമാനമാകാത്തതിനാലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. എന്നാൽ പണിമുടക്കുമായി ബന്ധപ്പെട്ട് ഈ മാസം 25 നാണ് പ്രതിനിധികളുടെ യോഗം കെഎസ്ആർടിസി മാനേജ്‌മന്റ് വിളിച്ചത്. കെഎസ്ആർടിസിയിൽ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസി എംപ്ലോയീസ് യൂനിയൻ […]

Kerala

കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ നിർമാണ ക്രമക്കേട്; ചീഫ് എൻജിനീയർ ആർ. ഇന്ദുവിന് സസ്‌പെൻഷൻ

കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ നിർമാണ ക്രമക്കേടുമായി ബന്ധപ്പെട്ട് ചീഫ് എൻജിനീയർ ആർ. ഇന്ദുവിന് സസ്‌പെൻഷൻ. ഡിപ്പോ നിർമാണ ക്രമക്കേടിനും നടപടിക്രമങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനുമാണ് നടപടി. ആർ. ഇന്ദു കരാറുകാരെ വഴിവിട്ട് സഹായിച്ചെന്നും കണ്ടെത്തിയിരുന്നു. ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ ആർ. ഇന്ദുവിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം ശുപാർശ ചെയ്തിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ടും ധനകാര്യ പരിശോധനാ വിഭാഗം സമർപ്പിച്ചിരുന്നു. കെ.എസ്.ആർ.ടി.സി എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെ നിർമാണത്തിലെ അപാകതകൾ കാരണം സർക്കാരിന് […]

Kerala

മാസ വരുമാനത്തിൽ നില മെച്ചപ്പെടുത്തി കെഎസ്ആർടിസി ; ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള തുക അനുവദിച്ച് സർക്കാർ

മാസ വരുമാനത്തിൽ നില മെച്ചപ്പെടുത്തി കെഎസ്ആർടിസി. സെപ്റ്റംബർ മാസം 86.98 കോടി രൂപയാണ് കെഎസ്ആർടിസിയുടെ മാസ വരുമാനം. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് ഇത്രയധികം വരുമാനം ലഭിക്കുന്നത്. ഇതിനിടെ കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള തുക സർക്കാർ അനുവദിച്ചു. 80 കോടി രൂപയാണ് ശമ്പളം നൽകാൻ അനുവദിച്ച് സർക്കാർ ഉത്തരവായത്. കെ എസ് ആർ ടി സി ജീവനക്കാരെ സംബന്ധിച്ച് ഏറ്റവും ആശ്വാസകരമായ വാർത്തയാണ് പുറത്ത് വരുന്നത്.കഴിഞ്ഞ മാസത്തെ ശമ്പള വിതരണവുമായി […]

Kerala

കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് കുറയ്ക്കും; ലോ ഫ്‌ളോറിലും വോൾവോയിലും സൈക്കിൾ കൊണ്ടുപോകാം

കെഎസ്ആർടിസി യിൽ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നു. അടുത്തമാസം ഒന്ന് മുതൽ കുറച്ച ടിക്കറ്റ് നിരക്ക് നടപ്പിലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. കൊവിഡിന് മുമ്പുള്ള നിരക്കിലേക്കാണ് മാറ്റുക. ബസ് ചാർജ് വർധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ ശുപാർശയുണ്ട്. അത് സർക്കാർ ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ സ്‌കൂൾ തുറക്കൽ സംബന്ധിച്ച് നാളെ വൈകിട്ട് വിദ്യാഭ്യാസ മന്ത്രിയുമായി യോഗം ചേരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു. ബസ് ഓൺ ഡിമാൻഡ് സർവീസ് യാഥാർത്ഥ്യമാക്കുന്നതിനെ പറ്റിയും […]

Kerala

കെ.എസ്.ആർ.ടി.സി.യിൽ സാമ്പത്തിക പ്രതിസന്ധിയുണ്ട്; ഈ അവസ്ഥയിൽ മുന്നോട്ട് പോകാനാകില്ല: ആന്റണി രാജു

കെ.എസ്.ആർ.ടി.സി. സി.എം.ഡി.യുടെ ലേ ഓഫ് നിർദേശം സർക്കാരിന് മുന്നിൽ വന്നിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെ.എസ്.ആർ.ടി.സി.യിലെ അധികമുള്ള ജീവനക്കാരെ പിരിച്ചു വിടുന്നതടക്കമുള്ള കാര്യങ്ങളാണ് സി.എം.ഡി.യുടെ ലേ ഓഫ് നിർദേശം. നിർദേശം വന്നാൽ പരിശോധിച്ച് നയപരമായ തീരുമാനമെടുക്കുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു. കെ.എസ്.ആർ.ടി.സി.സിയിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും ഈ അവസ്ഥയിൽ മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണെന്നും മന്ത്രി വ്യക്തമാക്കി. സാമ്പത്തിക അച്ചടക്കം വേണമെന്നും അധികമുള്ള ജീവനക്കാരെ പിരിച്ചു വിടുകയോ ലേ ഓഫ് ചെയ്യുകയോ വേണമെന്നും സി.എം.ഡി ബിജു പ്രഭാകർ പറഞ്ഞിരുന്നു. […]

Kerala

കെ.എസ്.ആർ.ടി.സിയിലെ അധിക ജീവനക്കാരെ ലേ ഓഫ് ചെയ്യാൻ നിർദേശം

കെ.എസ്.ആർ.ടി.സിയിലെ അധിക ജീവനക്കാരെ ലേ ഓഫ് ചെയ്യണമെന്ന് സി. എം.ഡിയുടെ നിർദ്ദേശം. അല്ലെങ്കിൽ പകുതി ശമ്പളം കൊടുത്ത് ദീർഘകാല അവധി നൽകും. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നിർദ്ദേശമെന്നാണ് മാനേജ്‌മെന്റ് വിശദീകരണം. ചെലവ് കുറയ്ക്കാതെ കെ.എസ്.ആർ.ടി.സിക്ക് ഇനി മുന്നോട്ടു പോകാനാകില്ലെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ. വളരെയധികം ജീവനക്കാർ അധികമായി നിൽക്കുന്നതിനാലും, പ്രതിസന്ധി കാരണവും ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് വേണ്ടി സർക്കാരിനെ കാര്യമായി ആശ്രയിക്കേണ്ടി വരുന്നു. ഈ സാഹചര്യത്തിൽ അധികമുള്ള ജീവിനക്കാരെ ലേ ഓഫ് ചെയ്യണമെന്നാണ് സി.എം.ഡിയുടെ നിർദ്ദേശം.അല്ലെങ്കിൽ മധ്യപ്രദേശ് […]

Kerala

കെ എസ് ആർ ടി സി കെട്ടിടങ്ങളിൽ മദ്യശാല ആരഭിക്കുന്നത് ആലോചനയിലില്ല; മന്ത്രി എം വി ഗോവിന്ദൻ

കെ എസ് ആർ ടി സി കെട്ടിടങ്ങളിൽ മദ്യശാല ആരഭിക്കുന്നത് ആലോചനയിലില്ലെന്ന് എക്സൈസ് മന്ത്രി എം വി ​ഗോവിന്ദൻ. അടിസ്ഥാന രഹിതമായ പ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മാധ്യമങ്ങളിൽ വന്ന വാർത്ത മാത്രമേ ഉള്ളൂ. മദ്യശാല ആരഭിക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. ഒരു അടിസ്ഥാനവും ഇല്ലാത്ത ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ഏകപക്ഷീയമായ തീരുമാനം ഉണ്ടാവില്ല. ചില ഔട്ട്ലെറ്റുകൾ മാറ്റാൻ കോടതി ആവശ്യപ്പെട്ടിരുന്നു. അതാണ് ഇപ്പോൾ പരിശോധിക്കുന്നതെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. അതേസമയം ഇതേക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ​ഗതാ​ഗത […]