Kerala

പ്രതിസന്ധിക്കിടെ ജീവനക്കാര്‍ക്ക് പ്രമോഷനുമായി കെഎസ്ആര്‍ടിസി; സമരവുമായി യൂണിയനുകള്‍ രംഗത്ത്

ശമ്പളം ആവശ്യപ്പെട്ട് സമരം തുടരുന്നതിനിടെ കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് പ്രമോഷന്‍ അനുവദിച്ചു. ഇന്നലെയാണ് ഉത്തരവിറങ്ങിയത്. 2017 ന് ശേഷ ആദ്യമായാണ് കെഎസ്ആര്‍ടിസിയില്‍ പ്രമോഷന്‍ നല്‍കുന്നത്.(promotion for ksrtc employees) അതേസമയം, യൂണിയനുകളുടെ അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് കടന്നു. എഐടിയുസി ഇന്ന് മുതല്‍ ജില്ലാ കേന്ദ്രങ്ങളില്‍ അനിശ്ചിതകാല സമരം ആരംഭിക്കും. എന്നാല്‍ എപ്പോള്‍ ശമ്പളം നല്‍കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ധനവകുപ്പ് 30 കോടി രൂപ ധനസഹായം അനുവദിച്ചെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ നിലപാടുമായി മുന്നോട്ടുപോകുകയാണ് കെഎസ്ആര്‍ടിസി […]

Kerala

കരകയറാനാകാതെ കെഎസ്ആര്‍ടിസി; ശമ്പള വിഷയത്തില്‍ തൊഴിലാളി സംഘടനകളുടെ സമരം തുടരും

ധനവകുപ്പ് 30 കോടി രൂപ ധനസഹായം അനുവദിച്ചെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്. ശമ്പളം കൊടുക്കാന്‍ 65 കോടി രൂപയാണ് മാനേജ്‌മെന്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ 30 കോടിക്ക് പുറമേയുള്ള ബാക്കി തുക കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തന്നെ കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ആവശ്യമായ 83 കോടി രൂപ പൂര്‍ണമായും സ്വരൂപിക്കാന്‍ കഴിയാത്തതിനാല്‍ ശമ്പള വിതരണം ഇനിയും വൈകും. അതിനിടെ ശമ്പളം വൈകുന്നതിനെതിരെ കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകളുടെ സമരം ഇന്നും തുടരും. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് […]

Kerala

കെഎസ്ആർടിസി പണിമുടക്ക് തുടരുന്നു; പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസ്

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് ഇന്നും തുടരുന്നു. കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും, എഐടിയുസിയുമാണ് സമരം തുടരുന്നത്. സർക്കാർ അവഗണന തുടർന്നാൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രതിപക്ഷ സംഘടനകൾ മുന്നറിയിപ്പ് നൽകി. അതേസമയം ഇത്തരം പ്രവണത തുടർന്നാൽ കെഎസ്ആർടിസിയെ അവശ്യസർവീസായി പ്രഖ്യാപിക്കുമെന്ന നിലപാടിലാണ് സർക്കാർ. പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് ഇന്ന് പരമാവധി സർവീസ് നടത്താൻ കെഎസ്ആർടിസി സിഎംഡി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് വേണ്ടി പരമാവധി സൗകര്യം ചെയ്യാൻ യൂണിറ്റ് ഓഫീസർമാരോട് […]

Kerala

ശമ്പള പരിഷ്കരണം; ഇന്ന് അർദ്ധരാത്രി മുതൽ കെഎസ്ആർടിസി പണിമുടക്കും

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ഇന്ന് അർദ്ധരാത്രി മുതൽ കെഎസ്ആർടിസി പണിമുടക്കും. വിഷയത്തിൽ സർക്കാർ സാവകാശം തേടിയതോടെയാണ് പണിമുടക്കുമായി മുന്നോട്ട് പോകാനുള്ള യൂണിയനുകളുടെ തീരുമാനം. ബിഎംഎസും, കെഎസ്ആർടിഇഎയും 24 മണിക്കൂറും, ടിഡിഎഫ് 48 മണിക്കൂറുമാണ് പണിമുടക്കുന്നത്. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി വിളിച്ചു ചേർത്ത ചർച്ച പരാജയപ്പെട്ടിരുന്നു. സ്കൂൾ തുറന്നതും ശബരിമല സീസണും കണക്കിലെടുത്ത് സമരത്തിലേക്ക് പോകരുതെന്നാണ് സർക്കാർ അഭ്യർത്ഥന. സമരം നടത്തരുതെന്നാണ് സർക്കാർ അഭ്യർത്ഥിക്കുന്നതെന്നും അടുത്ത മാസം ശമ്പളം വിതരണം ചെയ്യുന്നതിന് മുമ്പ് ശമ്പള പരിഷ്കരണം ഉറപ്പാക്കുമെന്നും […]