India Kerala

കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിലെ സെസ് ഒഴിവാക്കിയതായി ഗതാഗത മന്ത്രി

കെ.എസ്.ആർ.ടി.സിയുടെ എല്ലാ ഓർഡിനറി സർവ്വീസിലും 47.9 കിലോമീറ്റർ വരെ ദൂരത്തേക്കുള്ള ടിക്കറ്റ് നിരക്കായ 49 വരെയുള്ള ടിക്കറ്റുകളിൽ ഈടാക്കിയിരുന്ന സെസ്സ് തുക ഒഴിവാക്കി. ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഒഴിവാക്കിയത്. കെ.എസ്.ആർ.ടി.സി സി.എം.ഡിയുടെ ആവശ്യം അനുസരിച്ചാണ് സെസ്സ് ഒഴിവാക്കിയതെന്ന് ​ഗതാ​ഗത മന്ത്രി എ. കെ. ശശീന്ദ്രൻ അറിയിച്ചു. സെസ്സ് ഒഴിവാക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാന നഷ്ടം ടിക്കറ്റ് നിരക്ക് കുറക്കുമ്പോൾ കൂടുതൽ യാത്രക്കാരെ ബസുകളിൽ യാത്ര ചെയ്യാൻ അനുവദിക്കുന്നതിലൂടെ നികത്തുവാൻ കഴിയുമെന്ന് സി.എം.ഡി സർക്കാരിനെ അറിയിച്ചിരുന്നു. കൂടാതെ ഈ വരുമാനക്കുറവ് […]

Kerala

കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ സര്‍വീസുകളും പുനഃരാരംഭിക്കുന്നതില്‍ പ്രതിസന്ധി

കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ സര്‍വീസുകളും പഴയപടിയാക്കുന്നതില്‍ പ്രതിസന്ധി. എല്ലാ സര്‍വീസുകളും തുടങ്ങാനുള്ള തീരുമാനം നടപ്പായില്ല. കട്ടപ്പുറത്തിരിക്കുന്ന ബസുകളുടെ പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രതിസന്ധിയുണ്ടാക്കുന്നു. പഴയപടി സര്‍വീസ് നടത്താന്‍ സമയമെടുക്കുമെന്നാണ് സോണല്‍ മേധാവികള്‍ അറിയിക്കുന്നത്. കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിയ സര്‍വീസുകള്‍ പൂര്‍ണമായും പുനഃരാരംഭിക്കണമെന്ന് കഴിഞ്ഞദിവസമാണ് സിഎംഡി നിര്‍ദേശം നല്‍കിയത്. സര്‍വീസുകള്‍ ജനുവരിയോടെ പൂര്‍ണതോതില്‍ നടത്തണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ നിലവില്‍ അതിന് സാധിക്കില്ലെന്നാണ് സോണല്‍ മേധാവികള്‍ അറിയിക്കുന്നത്. സര്‍വീസുകള്‍ പഴയരീതിയാകുന്നതിന് സമയമെടുക്കുമെന്നാണ് വിവരം. ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് […]

Kerala

അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ കെഎസ്ആര്‍ടിസി പുനഃരാരംഭിക്കുന്നു

കൊവിഡ് കാലത്ത് നിര്‍ത്തിവച്ചിരുന്ന അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ കെഎസ്ആര്‍ടിസി പുനഃരാരംഭിക്കുന്നു. ഓണക്കാലത്തേക്ക് ബസ് സര്‍വീസുകള്‍ പുനഃരാരംഭിക്കാനാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രന്‍ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സര്‍വീസുകള്‍ നടത്തുക. യാത്രക്കാര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. കര്‍ണാടകത്തിലേക്ക് ഓണത്തിന് സ്‌പെഷ്യല്‍ സര്‍വീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു. യാത്രാ പാസ് കരുതണം. യാത്രക്കാര്‍ മാസ്‌ക് ധരിക്കുകയും, സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യണം. യാത്രയ്ക്ക് മുന്‍പ് ആരോഗ്യ സേതു അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. മതിയായ യാത്രക്കാര്‍ ഇല്ലെങ്കില്‍ […]