കെ.എസ്.എഫ്.ഇ ശാഖകളിൽ കണ്ടെത്തിയ ക്രമക്കേടുകളിൽ മാനേജർമാരടക്കമുള്ള ജീവനക്കാർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്ത് വിജിലന്‍സ്. റെയ്ഡ് നടന്ന് എട്ടു മാസത്തിന് ശേഷമാണ് സർക്കാരിന് വിജിലൻസ് റിപ്പോർട്ട് നൽകിയത്. ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിരുന്നെങ്കിലും കേസെടുക്കേണ്ട എന്നാണ് തീരുമാനം. ഓപ്പറേഷന്‍ ബചത് എന്ന പേരില്‍ സംസ്ഥാനത്തെ കെ.എസ്.എഫ്.ഇ ശാഖകളില്‍ കഴിഞ്ഞ നവംബര്‍ 27 ന് നടത്തിയ റെയ്ഡിന്‍റെ റിപ്പോർട്ടും നടപടി ശിപാർശയുമാണ് വിജിലൻസ് സർക്കാരിന് കൈമാറിയത്. 35 ശാഖകളിലായി നടന്ന റെയ്ഡിൽ കള്ളപ്പണം വെളുപ്പിക്കല്‍, പൊള്ളച്ചിട്ടികള്‍, ബിനാമി ഇടപാടുകള്‍ തുടങ്ങി ഗുരുതര […]
Tag: KSFE
കെ.എസ്.എഫ്.ഇയിലെ റെയ്ഡ്: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിനോട് മുഖ്യമന്ത്രി
കെഎസ്എഫ്ഇയിലെ റെയ്ഡ് സംബന്ധിച്ച് വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. റെയ്ഡ് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി തന്നെ വിജിലന്‍സിന് നിര്‍ദേശം നല്‍കി. കെഎസ്എഫ്ഇയില്‍ ക്രമക്കേടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സിപിഎം ഇക്കാര്യം ചര്‍ച്ച ചെയ്തായിരിക്കും അന്തിമ തീരുമാനമെടുക്കുക. അതേസമയം വിജിലന്‍സ് റെയ്ഡ് നടന്ന കെഎസ്എഫ്ഇ ശാഖകളിലെ ആഭ്യന്തര ഓഡിറ്റ് ഇന്ന് ആരംഭിക്കും. പ്രത്യേക സാഹചര്യത്തില്‍ അടിയന്തരമായി ആഭ്യന്തര ഓഡിറ്റിങ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. […]
കെ.എസ്.എഫ്.ഇ ആഭ്യന്തര ഓഡിറ്റിംഗ് നടത്തും
വിജിലൻസ് പരിശോധന നടന്ന 36 ശാഖകളിലും തിങ്കളാഴ്ച അടിയന്തര ആഭ്യന്തര ഓഡിറ്റ് നടത്താൻ കെ.എസ്.എഫ്.ഇയിൽ തീരുമാനിച്ചു. അടിയന്തര സാഹചര്യമുള്ളതിലാണ് ഓഡിറ്റെന്നാണ് വിശദീകരണം. വിജിലൻസ് സംഘം കെ.എസ്.എഫ്.ഇയുടെ 36 ശാഖകളിലും എന്താണ് പരിശോധിച്ചത് എന്ന് വ്യക്തമാക്കാൻ ധനവകുപ്പിന്റെ നിർദ്ദേശം നല്‍കിയിരുന്നു. കെ.എസ്.എഫ്.ഇയിലെ പരിശോധനയിൽ വിജിലൻസ് തിങ്കളാഴ്ച ഓദ്യോഗികമായി വാർത്താക്കുറിപ്പ് ഇറക്കുമെന്നാണ് വിവരം. പരിശോധനയുടെ വിവരങ്ങൾ എസ്.പിമാർ ഉടൻ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ടായി നൽകും. ധനമന്ത്രി തന്നെ വിജിലൻസ് കണ്ടെത്തലിനെ തള്ളിപ്പറഞ്ഞ സാഹചര്യത്തൽ വിജിലൻസിന്റെ അടുത്ത നീക്കം പ്രധാനമാണ്. കെ.എസ്.എഫ്.ഇയില്‍ […]
കെ.എസ്.എഫ്.ഇ ശാഖകളില്‍ റെയ്ഡ്; വ്യാപക ക്രമക്കേടെന്ന് വിജിലന്‍സ്
സംസ്ഥാനത്തെ കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. റെയ്ഡ് ഓപ്പറേഷൻ ബചത് എന്ന പേരിൽ. 40 ബ്രാഞ്ചുകളിൽ നടന്ന റെയ്ഡിൽ 35 ലും ക്രമക്കേട് കണ്ടെത്തിയെന്ന് വിജിലന്‍സ്. നിയമവിരുദ്ധമായി കൊള്ള ചിട്ടി നടത്തുന്നതും കണ്ടെത്തി. വൻതുക മാസ അടവുള്ള ചിട്ടികൾക്ക് പിന്നിൽ കള്ളപ്പണം വെളുപ്പിക്കലെന്ന് സംശയം. മാസം രണ്ട് ലക്ഷം രൂപ മുതല്‍ പത്തുലക്ഷം വരെ ചിട്ടിയില്‍ അടക്കുന്നവരുടെ സാമ്പത്തിക സ്രോതസ്സില്‍ വിജിലന്‍സ് സംശയം ഉയര്‍ത്തുന്നുണ്ട്. ഇത് കള്ളപ്പണം വെളുപ്പിക്കലിന്‍റെ ഭാഗമാണോ എന്നും […]