കെസ്ഇബിയില്‍ മാനേജ്‌മെന്റിനെതിരെ ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്നും തുടരും. സംഘടനാ ഭാരവാഹികള്‍ക്കെതിരെ മാനേജ്‌മെന്റ് സ്വീകരിക്കുന്ന പ്രതികാര നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. അതേസമയം വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയും ഓഫിസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുമായുള്ള ചര്‍ച്ച ഇന്നുണ്ടാകില്ല. നേതാക്കളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും സ്ഥലംമാറ്റം ഉള്‍പ്പടെയുള്ള നടപടികള്‍ അംഗീകരിക്കില്ലെന്നാണ് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ നിലപാട്. പണിമുടക്കില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെയുള്ള പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ചെയര്‍മാന്‍ മാപ്പ് പറയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് […]
Tag: kseb
സമരം തുടരും; തീരുമാനത്തിലുറച്ച് കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷൻ
കെഎസ്ഇബിയിൽ സമരം തുടരാൻ കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷന്റെ തീരുമാനം. സംസ്ഥാന പ്രസിഡന്റ് എം.ജി.സുരേഷ്‌കുമാറിന്റേയും അസോസിയേഷൻ നേതാവ് ജാസ്മിൻ ബാനുവിന്റേയും സസ്‌പെൻഷൻ പിൻവലിച്ചുവെങ്കിലും സ്ഥലംമാറ്റം അംഗീകരിക്കില്ലെന്നാണ് സംഘടനയുടെ നിലപാട്. തിങ്കളാഴ്ച മുതൽ മറ്റു പ്രക്ഷോഭങ്ങളിലേക്ക് കടക്കാനാണ് തീരുമാനം. സമരം ഒത്തുതീർപ്പാക്കാൻ ഓഫിസർമാരുടെ സംഘടനകളുമായി മാനേജ്‌മെന്റ് ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. എക്‌സിക്യുട്ടീവ് എൻജിനീയറും അസോസിയേഷൻ നേതാവുമായ ജാസ്മിൻ ബാനുവിന്റെ സസ്‌പെൻഷൻ പിൻവലിക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചത് ചർച്ചയിൽ അറിയിച്ചു. എന്നാൽ തിരുവനന്തപുരം ഡിവിഷനിൽ നിന്നും സീതത്തോട് ഡിവിഷനിലേക്ക് സ്ഥലംമാറ്റിയത് അംഗീകരിക്കാനാകില്ലെന്നായിരുന്നു അസോസിയേഷന്റെ […]
കെഎസ്ഇബിയിലെ തര്‍ക്കപരിഹാരം; വൈകിട്ട് നാലിന് സമരക്കാരുമായി മാനേജ്‌മെന്റ് ചര്‍ച്ച നടത്തും
കെഎസ്ഇബിയിലെ തര്‍ക്കം തുടരുന്നതിനിടെ സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് കെഎസ്ഇബി മാനേജ്‌മെന്റ്. ഓഫിസ് അസോസിയേഷനുമായി വൈകിട്ട് നാല് മണിക്ക് മാനേജ്‌മെന്റ് ചര്‍ച്ച നടത്തും. ഫിനാന്‍സ് ഡയറക്ടര്‍ വി ആര്‍ ഹരി ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും. ബോര്‍ഡ് തലത്തില്‍ പ്രശ്‌നം പരിഹരിക്കണമെന്ന വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ചെയര്‍മാനും ഓഫീസേഴ്‌സ് അസോസിയേഷനും തമ്മില്‍ ചര്‍ച്ച നടത്തുക. സസ്‌പെന്‍ഷനില്‍ ഉള്ള സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ജി സുരേഷ്‌കുമാറും സെക്രട്ടറി ബി. ഹരികുമാറും ഇന്നലെ ചെയര്‍മാന് വിശദീകരണം നല്‍കിയിരുന്നു. […]
ബജറ്റിൽ തെറ്റായ കണക്കുകൾ ഉൾപ്പെടുത്തി വരുമാനം പെരിപ്പിച്ചുകാട്ടി’; കെഎസ്ഇബി ചെയർമാനെതിരെ വീണ്ടും ആരോപണം
കെഎസ്ഇബി ചെയർമാനെതിരെ വീണ്ടും ആരോപണവുമായി ഓഫിസേഴ്‌സ് അസോസിയേഷൻ. കെഎസ്ഇബി ബജറ്റിൽ തെറ്റായ കണക്കുകൾ ഉൾപ്പെടുത്തി തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുവെന്നാണ് ആരോപണം. വരുമാനം പെരുപ്പിച്ച് കാട്ടിയെന്നും ഓഫിസേഴ്‌സ് അസോസിയേഷൻ പറയുന്നു. 2021-22 ലെ എസ്റ്റിമേറ്റ് പ്രകാരം കെഎസ്ഇബി ലിമിറ്റഡിന്റെ താരിഫിൽ നിന്നുള്ള വരുമാനം 15644 കോടി രൂപയാണ്. എന്നാൽ 2022-23 കാലത്തെ താരിഫ് അനുസരിച്ചുള്ള വരുമാനം 17323 കോടി രൂപയാക്കിയാണ് ബജറ്റിൽ കാണിച്ചിരിക്കുന്നത്. വരുമാനം 496 കോടി രൂപ പെരുപ്പിച്ച് കാട്ടിയെന്നാണ് പ്രധാന ആരോപണം. കെഎസ്ഇബി സിഎംഡി, ചെയർമാൻ, ഫിനാൻഷ്യൽ […]
കെഎസ്ഇബി യിൽ സാമ്പത്തിക പ്രതിസന്ധി. നഷ്ടം 14,000 കോടി രൂപയെന്ന് വൈദ്യുതി മന്ത്രി
കെഎസ്ഇബി യിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി. കെഎസ്ഇബി യുടെ സഞ്ചിത നഷ്ടം 14,000 കോടി രൂപയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന്റെ സമരം പരിഹരിക്കുന്നതിനായി ചെയർമാൻ ബി അശോക് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കെഎസ്ഇബി ചെയർമാനുമായുള്ള കൂടിക്കാഴ്ച നടന്നത്. സമരക്കാരുമായി ചർച്ച നടത്തേണ്ടത് ബോർഡാണ്. അതിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ഓഫിസേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ […]
കെഎസ്ഇബിയിലെ തര്‍ക്കപരിഹാരത്തിന് സിപിഐഎം ഇടപെടുന്നു; വൈദ്യുതി മന്ത്രിയുമായി എ കെ ബാലന്‍ ചര്‍ച്ച നടത്തും
കെഎസ്ഇബി ചെയര്‍മാനും ഇടത് അനുകൂല സര്‍വീസ് സംഘടനയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സിപിഐഎം ഇടപെടുന്നു. എ കെ ബാലന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായി ചര്‍ച്ച നടത്തും. വൈകിട്ട് അഞ്ചിന് പാലക്കാട് വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ചെയര്‍മാന്‍ ബി അശോക് പറഞ്ഞിരുന്നു. എന്നാല്‍ മുന്‍പ് ചര്‍ച്ച നടത്തിയിട്ടും പ്രശ്‌നം പരിഹരിക്കപ്പെടാത്തതിനാല്‍ വീണ്ടുമൊരു ചര്‍ച്ചയ്ക്കില്ലെന്നാണ് സംഘടന അറിയിച്ചത്. ചീഫ് ഓഫിസിന് മുന്‍പില്‍ ഓഫിസേഴ്‌സ് അസോസിയേഷന്റെ അനിശ്ചിത കാല സത്യാഗ്രഹം ആരംഭിച്ചു. സംഘടനാ […]
വൈദ്യുതി ഭവന് മുന്നിൽ ഭരണാനുകൂല സംഘടനയുടെ സത്യാഗ്രഹം ഇന്ന് മുതൽ
വൈദ്യുതി ഭവന് മുന്നില്‍ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും. നാളെ തലസ്ഥാനത്ത് തിരിച്ചെത്തുന്ന വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പ്രശ്നം പരിഹരിക്കുന്നതിന് ചെയർമാനെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. യൂണിയൻ നേതാക്കളുമായും മന്ത്രി ചർച്ച നടത്തിയേക്കും. നാളെ വിവിധ വര്‍ഗ്ഗ ബഹുജന സംഘടനകളുടേയും, സര്‍വ്വീസ് സംഘടനകളുടേയും പിന്തുണയോടെ സമരസഹായ സമിതി രൂപീകരിക്കും. അനൂകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ചട്ടപ്പടി സമരമടക്കമുള്ള ദീര്‍ഘകാല പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഓഫീസേഴ്സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. എംജി സുരേഷ് കുമാറിന്റേയും, ബി ഹരികുമാറിന്‍റേയും […]
കെഎസ്ഇബിയില്‍ അച്ചടക്കനടപടി തുടരുന്നു; ബി ഹരികുമാറിന് സസ്‌പെന്‍ഷന്‍
കെഎസ്ഇബിയില്‍ ഇടത് സംഘടനകളും ചെയര്‍മാനും തമ്മിലുള്ള പോരിനിടെ സംഘടനാ നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടി തുടരുന്നു. സംഘടനാ നേതാക്കള്‍ക്കെതിരായ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയര്‍മാന്‍ ബി അശോക്. കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ബോര്‍ഡ് യോഗത്തില്‍ തള്ളിക്കയറിയവര്‍ക്കെതിരേയും നടപടി ഉണ്ടാകുമെന്നാണ് ചെയര്‍മാന്‍ വ്യക്തമാക്കിയിരിക്കുന്നത്. സര്‍വീസ് ലംഘനം നടത്തിയെന്ന് ആരോപിച്ച് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷിനേയും കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ചെയര്‍മാന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് സംഘടന ആരോപിക്കുന്നത്. കെഎസ്ഇബിയിലെ […]
കെഎസ്ഇബിയിൽ അനധികൃധ നിയമനങ്ങളില്ല; സംസ്ഥാനത്ത് പവര്‍കട്ടുണ്ടാവില്ലെന്ന് വൈദ്യുതി മന്ത്രി
കെഎസ്ഇബിയിൽ അനധികൃധ നിയമനങ്ങളില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. അനധികൃത നിയമനം നടക്കുന്നതായി കെ എസ് ഇ ബി ചെയർമാൻ പറഞ്ഞിട്ടില്ല. നിയമനത്തിന് റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അംഗീകാരം വേണമെന്ന വ്യവസ്ഥയില്ല. താരിഫിൽ ചെലവ് ഉൾപ്പെടുത്താനാണ് അനുമതി വേണ്ടതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. നിയമസഭയിൽ രേഖാമൂലമാണ് മന്ത്രി മറുപടി നൽകിയത്. ആറായിരത്തോളം പേരെ അനധികൃതമായി നിയമിച്ചെന്ന ആരോപണത്തിനാണ് മന്ത്രിയുടെ മറുപടി. കൂടാതെ വേനല്‍ കാലത്തെ നേരിടാനുള്ള മുന്‍കരുതലുകള്‍ എടുത്തതിനാല്‍ ഇത്തവണ സംസ്ഥാനത്ത് പവര്‍കട്ടുണ്ടാകില്ലെന്ന് വൈദ്യുതി […]
കെ.എസ്.ഇ.ബി സമരം തീരുന്നു; ജീവനക്കാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി
പട്ടം വൈദ്യുതി ഭവന് മുന്നില്‍ ദിവസങ്ങളായി തുടരുന്ന കെ.എസ്.ഇ.ബി സമരം തീരുന്നു. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സമരം അവസാനിപ്പിക്കാന്‍ ധാരണയായി. തീരുമാനം സംഘടനാ നേതാക്കള്‍ സമരപന്തലില്‍ ഉടന്‍ പ്രഖ്യാപിക്കും. ഇന്നലെ നടന്ന ഇടതുമുന്നണി രാഷ്ട്രീയ ചര്‍ച്ചയ്ക്ക് ശേഷം സംഘടനകളുമായി ചര്‍ച്ച നടത്താന്‍ വൈദ്യുത മന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. ഉച്ചയ്ക്ക് 12 മണിക്കാണ് സംഘടനാ നേതാക്കളുമായി വൈദ്യുത മന്ത്രി ചര്‍ച്ച നടത്തിയത്. ജീവനക്കാര്‍ ഉന്നയിച്ച മുഴുവന്‍ പ്രശ്‌നങ്ങളും പരിഗണിക്കുമെന്നും വിശദമായി പരിശോധിച്ച ശേഷം നടപടിയുണ്ടാകുമെന്നുള്ള ഉറപ്പാണ് മന്ത്രി സംഘടനകള്‍ക്ക് […]