Kerala

രണ്ടരക്കോടി രൂപയുടെ കുടിശ്ശിക; കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. രണ്ടരക്കോടി രൂപ കുടിശ്ശിക ഉള്ളതിനാലാണ് കെഎസ്ഇബിയുടെ നടപടി. ഈ മാസം 28ന് ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി-20 മത്സരം ഇവിടെ നടക്കാനിരിക്കുകയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ കാര്യവട്ടത്ത് നടക്കാനിരിക്കുന്ന ടി-20 മത്സരത്തിനുള്ള ടിക്കറ്റുകൾ ഈ മാസം 19 മുതൽ ലഭ്യമാവും. ഓൺലൈൻ ടിക്കറ്റ് വില്പനയാണ് ഈ മാസം 19 മുതൽ ആരംഭിക്കുക. പേടിഎം ഇൻസൈഡറിൽ ടിക്കറ്റുകൾ ലഭ്യമാവും. ഈ മാസം 28നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി-20 പരമ്പര […]

Kerala

കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന് നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍; കരാറില്‍ ഒപ്പിടാതെ കെഎസ്ഇബി

സംസ്ഥാനത്തിന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാന്‍ കേന്ദ്രപൊതുമേഖലാ സ്ഥാപനമായ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ തയ്യാറായിട്ടും കരാറില്‍ ഒപ്പുവയ്ക്കാതെ കെഎസ്ഇബി. നിലവില്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് വാങ്ങുന്നതിനെക്കാള്‍ ഒരു രൂപ കുറച്ച് വൈദ്യുതി നല്‍കാമെന്നാണ് നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്റെ താത്പര്യപത്രം. യൂണിറ്റിന് നാല് രൂപ 35 പൈസ എന്ന നിരക്കിലാണ് ഇപ്പോള്‍ സംസ്ഥാനം വൈദ്യുതി വാങ്ങുന്നത്. 3 രൂപ ആറ് പൈസയ്ക്കാണ് നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ വൈദ്യുതി നല്‍കുക. കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് പുറമേ എട്ട് സ്വകാര്യ കമ്പനികളില്‍ […]

Kerala

ഓണ്‍ലൈന്‍ പേയ്‌മെന്റ് വ്യാപകമാക്കാന്‍ കെഎസ്ഇബി; 1000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ഇനി കൗണ്ടറുകളില്‍ സ്വീകരിക്കില്ല

വൈദ്യുതി ബില്ലുകള്‍ ഓണ്‍ലൈനായി അടയ്ക്കുന്നത് വ്യാപകമാക്കാന്‍ നീക്കവുമായി കെഎസ്ഇബി. ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ഇനി ബോര്‍ഡിന്റെ കൗണ്ടറുകളില്‍ സ്വീകരിക്കില്ലെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. ഓണ്‍ലൈനായി പണം അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. കൗണ്ടറുകളില്‍ ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ സ്വീകരിക്കേണ്ടെന്ന് ഓഫീസുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. ഓണ്‍ലൈന്‍ പേയ്‌മെന്റ് വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് കെഎസ്ഇബിയുടെ നിര്‍ദ്ദേശം. നിലവില്‍ 2000 രൂപയില്‍ താഴെയുള്ള വൈദ്യുതി ബില്ലുകളാണ് കൗണ്ടറുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് അടയ്ക്കാന്‍ സാധിക്കുക. നിലവില്‍ അന്‍പത് ശതമാനത്തില്‍ താഴെ മാത്രം ഉപഭോക്താക്കളാണ് ഓണ്‍ലൈനായി […]

Kerala

കെ.എസ്.ഇ.ബി ചെയർമാനെ മാറ്റി; പുതിയ ചുമതല രാജൻ ഖൊബ്രഗഡെയ്ക്ക്

കെ.എസ്.ഇ.ബി ചെയർമാനെ മാറ്റി. രാജൻ ഖൊബ്രഗഡെയാണ് പുതിയ ചെയർമാൻ. ഇതിന് പിന്നാലെ ചെയർമാന്റെ തസ്തിക പ്രിൻസിപ്പൽ സെക്രട്ടറി തസ്തികക്ക് തുല്യമാക്കി. ചെയർമാന്റെ ശമ്പളവും വർധിപ്പിച്ചു. 1,82,200 -2,24,100 ആണ് ശമ്പള സ്‌കെയിൽ. കെഎസ്ഇബി ചെയർമാനായിരുന്ന ബി.അശോകിനെ കൃഷിവകുപ്പ് സെക്രട്ടറിയാക്കി നിയമിച്ചു. കെ.എസ്.ഇ.ബി ചെയർമാനും ജീവനക്കാരുമായി പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. കെഎസ്ഇബി യൂണിയനുകൾക്കെതിരെ ബി അശോക് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ബോർഡിൽ നിരവധി ക്രമക്കേടുകൾ നടന്നിരുന്നുവെന്നും ബി അശോക് ആരോപിച്ചിരുന്നു. തുടർന്ന് കെ.എസ്.ഇ.ബി ചെയർമാൻ ഡോ […]

Kerala

പ്രതിസന്ധി മറികടന്നു; സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു. പതിനഞ്ച് മിനിറ്റ് നിയന്ത്രണം ഇനിയുണ്ടാകില്ല. കൂടുതൽ വൈദ്യുതി ലഭ്യമായ സാഹചര്യത്തിലാണ് നിയന്ത്രണം പിൻവലിച്ചതെന്ന് കെ എസ് ഇ ബി അറിയിച്ചു. ഊർജ പ്രതിസന്ധി കാരണം സംസ്ഥാനം വലിയ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. കെ എസ് ഇ ബി അത് മറികടക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയായിരുന്നു. അരുണാചൽ പ്രദേശ് പവർ ട്രേഡിംഗ് കോർപ്പറേഷൻ ,ഓഫർ ചെയ്തിട്ടുള്ള 550 മെഗാവാട്ട് കരാർ മുൻപുള്ളതിലും താഴ്ന്ന നിരക്കിൽ സ്വീകരിക്കാനും ,വൈദ്യുതി മെയ് മൂന്ന് മുതൽ ലഭ്യമാക്കി തുടങ്ങാനും തീരുമാനിച്ചു. […]

Kerala

ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കില്ല

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയില്ല. വൈകുന്നേരം 150–200 മെഗാവാട്ട് വൈദ്യുതിയുടെ കമ്മി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കാര്യമായ നിയന്ത്രണം ഉണ്ടായേക്കില്ല. അവധി ദിവസമായിരുന്നതിനാൽ ഇന്നലെ നിയന്ത്രണമില്ലായിരുന്നു. ഇന്നും എക്സ്ചേഞ്ചിൽ നിന്നു 150 മെഗാവാട്ട് ലഭ്യമാണ്. പുറമേ 100 മെഗാവാട്ട് കൂടി പ്രതീക്ഷിക്കുന്നു. ഇന്ന് വൈകുന്നേരം ഉപയോഗം 4400 മെഗാവാട്ട് ആകുമെന്നാണ് പ്രതീക്ഷ.

Kerala

കടക്കെണിയായതിനാൽ കഴുത്തിൽ കയറിടേണ്ട അവസ്ഥ; കെഎസ്ഇബി ഓഫിസിൽ കരാറുകാരന്റെ ആത്മഹത്യാ ഭീഷണി

പാലക്കാട് മണ്ണാർകാട് കെഎസ്ഇബി ഓഫിസിനകത്ത് കരാറുകാരന്റെ ആത്മഹത്യാ ഭീഷണി. അഗളി കെഎസ്ഇബിയിലെ കരാറുകാരൻ പി സുരേഷ് ബാബുവാണ് കയറുമായി ആത്മഹത്യ ഭീഷണി മുഴക്കിയത്. തനിക്ക് ലഭിക്കാനുള്ള പണം നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നാണ് ഭീഷണി. ഒരു കോടിയിലധികം രൂപ ലഭിക്കാനുണ്ടെന്നാണ് കരാറുകാരന്റെ പരാതി. ഇന്ന് രാവിലെ 10.30 ഓടെയാണ് സുരേഷ് ബാബു അഗളി കെഎസ്ഇബി ഓഫിസിലെത്തിയത്. തനിക്ക് ലഭിക്കാനുള്ള ഒന്നരകോടിയോളം രൂപ അടിയന്തരമായി ലഭിച്ചില്ലെങ്കിൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നാണ് സുരേഷ് ബാബു പറയുന്നത്. തുക ലഭിച്ചില്ലെങ്കിൽ ഓഫിസിൽ നിന്ന് […]

Kerala

പിഴ ചുമത്തൽ നോട്ടിസ് വൈദ്യുതി ഭവൻ വളയൽ സമരത്തിന്റെ പ്രതികാരം; കെഎസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷൻ

കെഎസ് ഇ ബിയിലെ വാഹന വിവാദത്തിൽ പ്രതിഷേധം ശക്തം. പിഴ ചുമത്തൽ നോട്ടിസ് വൈദ്യുതി ഭവൻ വളയൽ സമരത്തിന്റെ പ്രതികാര നടപടിയാണെന്ന് കെഎസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷൻ ആരോപിച്ചു. ബോർഡ് മാനേജ്‌മെന്റിന്റെ നിലയ്ക്ക് നിർത്തണമെന്ന് സിപി ഐ എം നേതൃത്വത്തോട് സിഐ ടി യു ആവശ്യപ്പെട്ടു. കെ എസ് ഇ ബി ചെയർമാന്റെ നടപടികളിൽ സി പി ഐ എമ്മിലും അതൃപ്‍തിയുണ്ട്.അനാവശ്യമായി എംജി സുരേഷ് കുമാറിനെ വേട്ടയാടുന്നത് നിർത്തണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. എംജി […]

Kerala

കെ.എസ്.ഇ.ബി.ഓഫീസേഴ്‌സ് അസോസിയേഷൻ ഇന്ന് വൈദ്യുതി ഭവൻ വളയും

കെഎസ്ഇബിഓഫീസേഴ്‌സ് അസോസിയേഷൻ ഇന്ന് വൈദ്യുതി ഭവൻ വളഞ്ഞ് സമരം ചെയ്യും. സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ബോർഡ് മാനേജ്മെന്റ് അറിയിച്ചു. കെഎസ്ഇബി ചെയർമാനും ഇടത് സർവീസ് സംഘടനയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് സമരം. സമരം നേരിടാൻ ബോർഡ് ഡയസ്‌നോൺ പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരത്ത് എത്തുന്ന വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി കെ.എസ്.ഇ.ബിയിലെ ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തും. ആർക്കു വേണമെങ്കിലും ഓഫീസിലെത്തി തന്നെ കാണാമെന്നും ഓഫീസർമാരുടെ സമരം മാനേജ്‌മെന്റ് തീർക്കട്ടെയെന്നുമാണ് മന്ത്രിയുടെ നിലപാട്. എന്നാല്‍ […]

Kerala

കെസ്ഇബി സമരം ശക്തമാക്കും; നാളെ വൈദ്യുതി ഭവന്‍ വളയുമെന്ന് സമരസമിതി

കെഎസ്ഇബി സമരം ശക്തമാക്കാന്‍ സംയുക്ത സമര സഹായ സമിതിയുടെ തീരുമാനം. നാളെ രാവിലെ 9.30 മുതല്‍ വൈദ്യുതി ഭവന്‍ വളയും. മേയ് 16 മുതല്‍ നിരാഹാര സമരവും ചട്ടപ്പടി സമരവും തുടങ്ങും. സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ നേതാക്കള്‍ നാളെ വൈദ്യുതി മന്ത്രിയെ കാണും. വൈദ്യുതി ബോര്‍ഡില്‍ സിപിഐഎം അനുകൂല സംഘടനയായ കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ നടത്തിവരുന്ന സമരം അവസാനിപ്പിക്കാന്‍ ഇന്ന് മന്ത്രിതല ചര്‍ച്ച നടത്താനായിരുന്നു തീരുമാനം. എന്നാല്‍ വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി പാലക്കാട് സര്‍വകക്ഷിയോഗം വിളിച്ചിട്ടുള്ളതിനാല്‍ ഇതു […]