Kerala

Kseb Strike:സമരം ഒത്തുതീർപ്പിലേക്ക്;നാളെ ചെയർമാനുമായി ചർച്ച;സുരക്ഷയിൽ യൂണിയനുകൾക്ക് അനുകൂല തീരുമാനം വന്നേക്കും

തിരുവനന്തപുരം: കെ എസ് ഇ ബിയിലെ(kseb) ഇടത് യൂണിയനുകളുടെ (citu union)അനിശ്ചിതകാല സമരം(strike) ഒത്തുതീർപ്പിലേക്ക്. ഇടത് യൂണിയനുകളുടെ സമര സമിതി പ്രതിനിധികളും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാനുള്ള ധാരണയിലെത്തിയത്. വൈദ്യുതി ബോർഡ് ആസ്ഥാനത്തിന് ഏർപ്പെടുത്തിയ എസ് ഐ എസ് എഫ് സുരക്ഷ തുടരണോ വേണ്ടയോ എന്നതിൽ ഇടത് ട്രേഡ് യൂണിയനുകൾക്ക് സ്വീകാര്യമായ തീരുമാനം എടുക്കാനും തീരുമാനമായി. കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോകുമായി നാളെ ചർച്ച നടത്തിയശേഷം സമരം പിൻവലിക്കുന്ന തീരുമാനം […]