Kerala

കെഎസ്ഇബി സമരം ഒത്തുതീര്‍ന്നു; ചെയര്‍മാനുമായുള്ള ചര്‍ച്ച ഇന്ന്

കെ.എസ്.ഇ.ബി ഇടത് സംഘടനകള്‍ നടത്തി വരുന്ന സമരം ഇന്ന് ഒത്തുതീര്‍ന്നേക്കും. കെഎസ്ഇബി കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഡോ ബി അശോകുമായുള്ള നിര്‍ണായക ചര്‍ച്ച ഇന്ന് നടക്കും. വൈദ്യുതി മന്ത്രി കെ.കൃഷ്്ണന്‍കുട്ടി നടത്തിയ ചര്‍ച്ചയില്‍ ഇന്നലെ നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് ചെയര്‍മാനുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തുന്നത്. കെ.എസ്.ഇ.ബി ആസ്ഥാനത്ത് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്ന എസ്.ഐ.എസ്.എഫുകാരെ പിന്‍വലിക്കണമെന്ന സമരക്കാരുടെ ആവശ്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. ഇതിന് പുറമേ ഇലക്ട്രിക് കാര്‍ പര്‍ച്ചേസ് ചെയ്യുന്ന കാര്യം, സ്വതന്ത്ര സോഫ്റ്റ്വെയറിനെ ഒഴിവാക്കി പുറത്തുനിന്ന് സോഫ്റ്റ്വെയര്‍ വാങ്ങുന്ന […]