Kerala

കെഎസ്ഇബി ജീവനക്കാർ ഇന്ന് പണിമുടക്കും

വൈദ്യുതി ബോർഡ് ജീവനക്കാർ ഇന്ന് പണിമുടക്കുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി മേഖല സ്തംഭിക്കും. അവശ്യസേവനങ്ങൾ മാത്രമാണ് ഇന്ന് പ്രവർത്തിക്കുക. വൈദ്യുതി ഭേദഗതി പാർലമെന്റിൽ അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. നിയമഭേദഗതിയിൽ നിന്ന് പിന്മാറണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് നടക്കുന്ന രാജ്യവ്യാപക പണിമുടക്കിന്റെ ഭാഗമായാണ്, കെഎസ്ഇബി ജീവനക്കാരും സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പണിമുടക്കുന്നത്. ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്ന ഇന്ന് ജോലി ബഹിഷ്കരിച്ച് തെരുവിലിറങ്ങാനാണ് സമരസമിതിയുടെ തീരുമാനം. അവശ്യസേവനങ്ങളെ മാത്രമാണ് പണിമുടക്കിൽ […]

Kerala

കെസ്ഇബി സമരം ശക്തമാക്കും; നാളെ വൈദ്യുതി ഭവന്‍ വളയുമെന്ന് സമരസമിതി

കെഎസ്ഇബി സമരം ശക്തമാക്കാന്‍ സംയുക്ത സമര സഹായ സമിതിയുടെ തീരുമാനം. നാളെ രാവിലെ 9.30 മുതല്‍ വൈദ്യുതി ഭവന്‍ വളയും. മേയ് 16 മുതല്‍ നിരാഹാര സമരവും ചട്ടപ്പടി സമരവും തുടങ്ങും. സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ നേതാക്കള്‍ നാളെ വൈദ്യുതി മന്ത്രിയെ കാണും. വൈദ്യുതി ബോര്‍ഡില്‍ സിപിഐഎം അനുകൂല സംഘടനയായ കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ നടത്തിവരുന്ന സമരം അവസാനിപ്പിക്കാന്‍ ഇന്ന് മന്ത്രിതല ചര്‍ച്ച നടത്താനായിരുന്നു തീരുമാനം. എന്നാല്‍ വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി പാലക്കാട് സര്‍വകക്ഷിയോഗം വിളിച്ചിട്ടുള്ളതിനാല്‍ ഇതു […]

Kerala

അവസാനിക്കാതെ കെഎസ്ഇബി പോര്; മാനേജ്‌മെന്റിനെതിരായ അനിശ്ചിതകാല സമരം തുടരുന്നു

കെസ്ഇബിയില്‍ മാനേജ്‌മെന്റിനെതിരെ ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്നും തുടരും. സംഘടനാ ഭാരവാഹികള്‍ക്കെതിരെ മാനേജ്‌മെന്റ് സ്വീകരിക്കുന്ന പ്രതികാര നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. അതേസമയം വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയും ഓഫിസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുമായുള്ള ചര്‍ച്ച ഇന്നുണ്ടാകില്ല. നേതാക്കളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും സ്ഥലംമാറ്റം ഉള്‍പ്പടെയുള്ള നടപടികള്‍ അംഗീകരിക്കില്ലെന്നാണ് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ നിലപാട്. പണിമുടക്കില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെയുള്ള പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ചെയര്‍മാന്‍ മാപ്പ് പറയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് […]