Kerala

മാടമ്പിത്തരം കുടുംബത്ത് വച്ചാല്‍ മതി; കെഎസ്ഇബി സമരക്കാര്‍ക്കെതിരെ വീണ്ടും ചെയര്‍മാന്‍

കെഎസ്ഇബിയില്‍ പോര് കനക്കുന്നതിനിടെ ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കുമാറിനെതിരെ വിമര്‍ശനവുമായി കെഎസ്ഇബി ചെയര്‍മാന്‍. മാടമ്പിത്തരം കുടുംബത്ത് വച്ച് മര്യാദയോടെ തൊഴിലിടത്ത് വരണമെന്നാണ് ഡോ. ബി അശോകിന്റെ വിമര്‍ശനം. രാഷ്ട്രീയ വാരികയിലെ പുതിയ ലക്കത്തിലാണ് സുരേഷ് കുമാറിനെതിരായ വിമര്‍ശനം. ചെയര്‍മാനെ ഭരിക്കുന്ന തരത്തിലാണ് അസോസിയേഷന്റെ പ്രസിഡന്റ് അടക്കമുള്ളവരുടെ പ്രവൃത്തികള്‍. മന്ത്രിതലത്തില്‍ കെഎസ്ഇബിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ചെയര്‍മാന്റെ പ്രസ്താവന. ധിക്കാരം പറഞ്ഞാല്‍ അവിടെയിരിക്കെടാ എന്ന് ഏത് ഉദ്യോഗസ്ഥനോടും പറയും. വൈദ്യുമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ചുമതല […]

Kerala

കെഎസ്ഇബിയിലെ തര്‍ക്കപരിഹാരം; വൈകിട്ട് നാലിന് സമരക്കാരുമായി മാനേജ്‌മെന്റ് ചര്‍ച്ച നടത്തും

കെഎസ്ഇബിയിലെ തര്‍ക്കം തുടരുന്നതിനിടെ സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് കെഎസ്ഇബി മാനേജ്‌മെന്റ്. ഓഫിസ് അസോസിയേഷനുമായി വൈകിട്ട് നാല് മണിക്ക് മാനേജ്‌മെന്റ് ചര്‍ച്ച നടത്തും. ഫിനാന്‍സ് ഡയറക്ടര്‍ വി ആര്‍ ഹരി ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും. ബോര്‍ഡ് തലത്തില്‍ പ്രശ്‌നം പരിഹരിക്കണമെന്ന വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ചെയര്‍മാനും ഓഫീസേഴ്‌സ് അസോസിയേഷനും തമ്മില്‍ ചര്‍ച്ച നടത്തുക. സസ്‌പെന്‍ഷനില്‍ ഉള്ള സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ജി സുരേഷ്‌കുമാറും സെക്രട്ടറി ബി. ഹരികുമാറും ഇന്നലെ ചെയര്‍മാന് വിശദീകരണം നല്‍കിയിരുന്നു. […]

Kerala

കെഎസ്ഇബിയില്‍ അച്ചടക്കനടപടി തുടരുന്നു; ബി ഹരികുമാറിന് സസ്‌പെന്‍ഷന്‍

കെഎസ്ഇബിയില്‍ ഇടത് സംഘടനകളും ചെയര്‍മാനും തമ്മിലുള്ള പോരിനിടെ സംഘടനാ നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടി തുടരുന്നു. സംഘടനാ നേതാക്കള്‍ക്കെതിരായ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയര്‍മാന്‍ ബി അശോക്. കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ബോര്‍ഡ് യോഗത്തില്‍ തള്ളിക്കയറിയവര്‍ക്കെതിരേയും നടപടി ഉണ്ടാകുമെന്നാണ് ചെയര്‍മാന്‍ വ്യക്തമാക്കിയിരിക്കുന്നത്. സര്‍വീസ് ലംഘനം നടത്തിയെന്ന് ആരോപിച്ച് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷിനേയും കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ചെയര്‍മാന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് സംഘടന ആരോപിക്കുന്നത്. കെഎസ്ഇബിയിലെ […]