വൈദ്യുതി ബിൽ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ പ്രോത്സാഹനാർത്ഥം ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാന പദ്ധതി പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി. വിതരണ വിഭാഗത്തിലെ ഓരോ ഇലക്ട്രിക്കൽ സർക്കിളിനു കീഴിലും പദ്ധതിയുടെ ഭാഗമാകുന്നവരിൽ നിന്നും പ്രത്യേക സോഫ്റ്റ് വെയറിൻ്റെ സഹായത്തോടെ നടത്തുന്ന നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ഉപഭോക്താവിനാണ് സമ്മാനം ലഭിക്കുക. ഡിസംബർ ആദ്യ വാരത്തിലും ജനുവരി ആദ്യ വാരത്തിലും നറുക്കെടുപ്പ് നടത്തും. പദ്ധതിയുടെ ഭാഗമായി ഒടുക്കിയ ആകെ പലിശ തുകയുടെ 4 ശതമാനം കണക്കാക്കി പരമാവധി 10,000 രൂപ വരെ സമ്മാനമായി […]
Tag: KSEB BILL
വൈദ്യുതി പ്രതിസന്ധി മറികടക്കാൻ വൈദ്യുതി വാങ്ങാനുള്ള കരാർ അധിക ബാധ്യതയുണ്ടാക്കും; മറികടക്കണമെങ്കിൽ നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്ന് കെഎസ്ഇബി
വൈദ്യുതി പ്രതിസന്ധി മറികടക്കാൻ വൈദ്യുതി വാങ്ങാനുള്ള കരാർ 3270 കോടിയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് വൈദ്യുതി ബോർഡ്. ബാധ്യത മറികടക്കണമെങ്കിൽ യൂണിറ്റിന് 22 പൈസ നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്നും ബോർഡ് സർക്കാരിന് മുന്നറിയിപ്പ് നൽകി. ദീർഘകാല കരാറുമായി താരതമ്യം ചെയ്യുമ്പോൾ വലിയ ബാധ്യതയാണുണ്ടാകുന്നത്. മഴ കുറഞ്ഞതിലൂടെയും ദീർഘകാല കരാർ റദ്ദാക്കിയതിലൂടെയും സംസ്ഥാനത്തുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ കരാറിന് ടെണ്ടർ ക്ഷണിച്ചത്. അഞ്ചു വർഷത്തേക്കുള്ള കരാറിൽ യൂണിറ്റിന് 6.88 രൂപയ്ക്ക് വൈദ്യുതി നൽകാമെന്നാണ് കമ്പനികൾ സമ്മതിച്ചത്. ഇതു അഞ്ചു […]
തത്ക്കാലം ഷോക്കില്ല; ഏപ്രില്‍ മാസം വൈദ്യുതി ചാര്‍ജ് വര്‍ധനയില്ല; കഴിഞ്ഞ വര്‍ഷത്തെ താരിഫ് ജൂണ്‍ 30 വരെ തുടരും
സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധന അടുത്ത മാസം ഉണ്ടാകില്ല. കഴിഞ്ഞ വര്‍ഷത്തെ താരിഫ് തന്നെ ജൂണ്‍ 30 വരെ തുടരാനാണ് തീരുമാനം. താരിഫ് നിശ്ചയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് റെഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ശരാശരി 25 പൈസ വരെ വര്‍ധിപ്പിച്ച് കഴിഞ്ഞ വര്‍ഷം ജൂണ്‍ 25ന് റെഗുലേറ്ററി കമ്മീഷന്‍ പുതുക്കിയ താരിഫ് ഇറക്കിയിരുന്നു. ഈ ഏപ്രിലില്‍ അടുത്ത താരിഫ് നിശ്ചയിക്കാനുള്ള അപേക്ഷ കെഎസ്ഇബി സമര്‍പ്പിച്ചെങ്കിലും പുതിയ നിരക്ക് പ്രഖ്യാപിക്കുന്നതിന് പകരം കമ്മീഷന്‍ കഴിഞ്ഞ […]
വീട്ടില്‍ ആകെയുള്ളത് രണ്ട് ലൈറ്റും ഒരു ഫാനും മാത്രം; കെഎസ്ഇബി നല്‍കിയത് 17000 രൂപയുടെ ബില്ല്!
ഒരു ഫാനും രണ്ട് ലൈറ്റ് മാത്രമുള്ള വീട്ടില്‍ കെഎസ്ഇബി നല്‍കിയത് 17,044 രൂപയുടെ ബില്ല്. ബില്ല് നല്‍കിയതിന് പിന്നാലെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധവും കെഎസ്ഇബി വിച്ഛേദിച്ചു. പത്തനംതിട്ട പെരിങ്ങരയിലെ വീട്ടിലാണ് കെഎസ്ഇബിയുടെ നടപടി. രണ്ട് ലൈറ്റ് മാത്രമുള്ള, പരിമിതികള്‍ക്കുള്ളില്‍ നില്‍ക്കുന്ന വീട്ടില്‍ എങ്ങനെയാണ് ഇത്രയും വലിയ ബില്ല് വന്നത് എന്ന് കൃത്യമായി വിശദീകരിക്കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടുമില്ല. പക്ഷേ വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. കുട്ടികള്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സമയമാണ് എന്ന് പറഞ്ഞിട്ടും അത് ഉദ്യോഗസ്ഥര്‍ കേട്ടില്ല എന്നും […]
മീറ്റര്‍ റീഡിംഗ് വൈകിപ്പിച്ച് കെ.എസ്.ഇ.ബി അമിത ബില്ല് ചുമത്തുന്നതായി പരാതി
മീറ്റര്‍ റീഡിംഗ് വൈകിപ്പിച്ച് ഉപഭോക്താക്കള്‍ക്ക്മേല്‍ കെ.എസ്.ഇ. ബി അമിത ബില്ല് ചുമത്തുന്നതായി പരാതി. 60 ദിവസത്തിനകം എടുക്കേണ്ട മീറ്റര്‍ റീഡിംഗ് ഒരാഴ്ച വൈകിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ സ്ലാബ് മാറ്റം വരുത്തിയാണ് അമിത ചാര്‍ജ്ജ് ഈടാക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ പലയിടങ്ങളിലും കെ.എസ്. ഇ.ബി മീറ്റര്‍ റീഡിംഗ് താളം തെറ്റിയ നിലയിലാണ്. കെ.എസ്.ഇ. ബി എടവണ്ണപ്പാറ സെക്ഷനു കീഴിലെ ഉപഭോക്താവായ ഇസ്മായിലിനു കിട്ടിയ ഇലക്ട്രിസിറ്റി ബില്ലാണിത് . മീറ്റര്‍ റീഡിംഗ് വൈകിയത് കാരണം ഇദ്ദേഹത്തിന്‍റെ താരിഫില്‍ മാറ്റം വന്നു. തുടര്‍ച്ചയായ […]
കെഎസ്ഇബി ഓഫീസുകളിലെ തിരക്ക് ഒഴിവാക്കാന്‍ വിര്‍ച്വല്‍ ക്യൂ സംവിധാനം
കൊവിഡ് പശ്ചാത്തലത്തില്‍ കെഎസ്ഇബി ഓഫീസുകളിലെ തിരക്ക് ഒഴിവാക്കാന്‍ വിര്‍ച്വല്‍ ക്യൂ സംവിധാനം ഒരുങ്ങി. ഓഫീസ് സന്ദര്‍ശനത്തിനുള്ള ടോക്കണ്‍ ‘ഇ -സമയം’ (esamayam.kseb.in) എന്ന വെബ്‌സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. സൈറ്റില്‍ ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ ഒടിപി ലഭിക്കും. ഈ ഒടിപി ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പേരും മറ്റ് വിവരങ്ങളും നല്‍കാം. തുടര്‍ന്ന് സന്ദര്‍ശിക്കേണ്ട ഓഫീസിന്റെ പേരും ഉദ്യോഗസ്ഥന്റെ പേരും സമയവും സന്ദര്‍ശനോദ്ദേശ്യവും തെരഞ്ഞെടുക്കണം. വൈകാതെ ടോക്കണ്‍ നമ്പരും സമയവും എസ്എംഎസായി ലഭിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം വെള്ളയമ്പലം, കേശവദാസപുരം എന്നീ […]