Kerala

കെആർ ഗൗരിയമ്മ അന്തരിച്ചു

ജെഎസ്എസ് നേതാവും മുൻ മന്ത്രിയുമായ കെആർ ഗൗരിയമ്മ അന്തരിച്ചു. 102 വയസായിരുന്നു. രോഗബാധിതയായി ഏറെനാൾ ചികിത്സയിലായിരുന്നു. രാവിലെ ഏഴുമണിക്ക് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് നേരത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്നു. 1919 ജൂലൈ 14ന് ചേർത്തല അന്ധകാരനഴിയിൽ കെഎ രാമൻ, പാർവ്വതിയമ്മ ദമ്പതികളുടെ മകളായാണ് ജനനം. തിരൂർ, ചേർത്തല എന്നിവിടങ്ങളിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് ബിഎ ബിരുദവും എറണാകുളം ലോ കോളേജിൽനിന്ന് നിയമബിരുദവും […]