രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ബജറ്റില്‍ ആരോഗ്യത്തിനും ഭക്ഷണത്തിനും ഏറ്റവും പ്രാധാന്യമെന്ന ആമുഖത്തോടെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. കൊവിഡ് കാലമായതിനാല്‍ ജനങ്ങളില്‍ നികുതിയുടെ അധികഭാരം ഒന്നും നല്‍കുന്നില്ല എന്നതും പ്രധാനമാണ്. അന്തരിച്ച മുന്‍ മന്ത്രിമാരായ ആര്‍ ബാലകൃഷ്ണപിള്ളയ്ക്കും കെ ആര്‍ ഗൗരിയമ്മയ്ക്കും സ്മാരകം നിര്‍മ്മിക്കുമെന്നും ബജറ്റ് പ്രഖ്യാപനം. ഇതിനായി രണ്ടു കോടി വീതം അനുവദിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ തോമസ് ഐസക്ക് അവതരിപ്പിച്ച ഇടക്കാല ബജറ്റ് ശുപാര്‍ശകളുടെ […]
Tag: KR GOURI AMMA
ആ മികച്ച ജീവിതയാത്രക്ക് ആദരാഞ്ജലികൾ : രാഹുൽ ഗാന്ധി
ജെ.എസ്.എസ് നേതാവും മുൻ മന്ത്രിയുമായ കെ.ആർ ഗൗരിയമ്മയുടെ നിര്യാണത്തിൽ കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി അനുശോചിച്ചു. ” ഗൗരിയമ്മയുടെ കുടുംബത്തിനെ എന്റെ അനുശോചനം അറിയിക്കുന്നു. കേരളം രാഷ്ട്രീയത്തിൽ അനിഷേധ്യ സാന്നിദ്ധമായിരുന്ന അവർ ഒരുപാട് പേർക്ക് പ്രചോദനമാണ്.ആ മികച്ച ജീവിതയാത്രക്ക് ആദരാഞ്ജലികൾ” – അദ്ദേഹം ട്വിറ്ററിൽ കുറിച്ചു My heartfelt condolences to the family of K R Gouri Amma ji. A tall presence in Kerala’s politics, she remains […]
കെ ആര്‍ ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മയെ തിരുവനന്തപുരം കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസംമുട്ടലും കാരണമാണ് ആശുപത്രിയിലെത്തിച്ചത്. കൊവിഡ് ഇല്ലെന്നു പരിശോധനയില്‍ സ്ഥിരീകരിച്ചു. ശ്വാസം മുട്ടലിനെ തുടര്‍ന്ന്തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
അര്‍ഹമായ പ്രാതിനിധ്യം കിട്ടുന്നില്ല; എല്‍ഡിഎഫ് വിടാനൊരുങ്ങി ജെഎസ്എസ്
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്‍ഡിഎഫ് വിടാനൊരുങ്ങി ജെഎസ്എസ്. ഇടതു മുന്നണിയില്‍ പാര്‍ട്ടിക്ക് അര്‍ഹമായ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് ജെഎസ്എസ് സംസ്ഥാന സെന്റര്‍ യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നിരന്നു. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനത്തിനമെടുക്കാന്‍ വിഷയം ഗൗരിയമ്മയുടെ പരിഗണനയ്ക്ക് വിട്ടു. യുഡിഎഫ് ഘടക കക്ഷിയായിരുന്ന ജെഎസ്എസ് ആറ് വര്‍ഷം മുന്‍പാണ് ഇടതു മുന്നണിയിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് വന്ന തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പിന്‍തുണയ്ക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ജെഎസ്എസിന് ഇടത് മുന്നണിയില്‍ അര്‍ഹമായ പരിഗണന ലഭിക്കാത്തതും മുന്നണിയില്‍ ഘടക കക്ഷിയാക്കാതെ […]