Kerala

സാധുക്കളെ പിഴിഞ്ഞിട്ടാണോ നിയമം നടപ്പിലാക്കേണ്ടതെന്ന് ; നാലുപേര്‍ കൂടിനിന്നതിന് പിഴ 2000 ; കുറിപ്പുമായി പഞ്ചായത്ത് പ്രസിഡന്റ്

കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെ പൊലീസിന്റെ പിഴചുമത്തിലിന് ഇരയാകുന്ന സാധാരണക്കാരെക്കുറിച്ച് കുറിപ്പുമായി തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെപിഎം സലീം. തന്റെ വാര്‍ഡായ ചാമപ്പറമ്പിലെ ഒരു വൃദ്ധ വ്യാപാരി നേരിടേണ്ടി വന്ന അനുഭവം പങ്കുവെച്ചായിരുന്നു സലീമിന്റെ കുറിപ്പ്. വ്യാപാരിക്ക് പൊലീസ് നല്‍കിയ 2000 രൂപയുടെ പിഴയുടെ രസീതും സലീം കുറിപ്പിനൊപ്പം ചേര്‍ക്കുന്നു. തികച്ചും കുഗ്രാമമായ പ്രദേശത്ത് പുറത്തുനിന്നാരും തന്നെ സാധനം വാങ്ങാനെത്താത്തതിനാല്‍ തന്നെ വളരെക്കുറവ് കച്ചവടം മാത്രം നടക്കുന്ന കടയില്‍ ദിവസങ്ങളോളം കച്ചവടം നടത്തിയാലാണ് വ്യാപാരിക്ക് ആ തുക […]