കെ.പി.സി.സിക്ക് മൂന്ന് വര്‍ക്കിങ് പ്രസിഡന്‍റുമാരെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. കൊടിക്കുന്നിൽ സുരേഷ്, പി.ടി തോമസ്, ടി. സിദ്ധിക്ക് എന്നിവരെയാണ് വര്‍ക്കിങ് പ്രസിഡന്‍റുമാരായി തെരഞ്ഞെടുത്തത്. കെ.വി തോമസിനെ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചനയുണ്ടായിരുന്നെങ്കിലും അന്തിമ പട്ടികയില്‍ അദ്ദേഹം ഇടം നേടിയില്ല. ആഴ്ചകൾ നീണ്ട അനിശ്ചിത്വത്തിനൊടുവിലാണ് കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരനെ ഹൈക്കമാന്‍റ് തെരഞ്ഞെടുത്തത്. അധ്യക്ഷന്‍റെ കാര്യത്തിൽ കേരളത്തിലെ നേതാക്കളുമായി താരിഖ് അൻവർ ആശയവിനിമയം നടത്തിയതില്‍ ഭൂരിപക്ഷം പേരും സുധാകരൻ അധ്യക്ഷനാവട്ടെയെന്ന നിലപാട് സ്വീകരിച്ചതായാണ് വിവരം. പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു […]
Tag: KPCC
ഞാന്‍ പുതുമുഖമൊന്നുമല്ല, എനിക്കറിയാം എങ്ങനെ സഹകരിപ്പിക്കണമെന്ന്: കെ സുധാകരന്‍
ഗ്രൂപ്പുകളുടെ താല്‍പര്യങ്ങള്‍ മറികടന്ന് കെപിസിസി അധ്യക്ഷ പദവിയില്‍ നിയോഗിക്കപ്പെട്ട കെ സുധാകരനെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളിയും ഗ്രൂപ്പുകള്‍ തന്നെയാവും. ഗ്രൂപ്പ് മാനേജര്‍മാര്‍ വിചാരിച്ചാല്‍ മാത്രം ചലിക്കുന്ന സംഘടനാ സംവിധാനത്തെ വരുതിയിലാക്കാന്‍ ഏറെ വിയര്‍പ്പ് ഒഴുക്കേണ്ടി വരും. ഗ്രൂപ്പിനപ്പുറം കെപിസിസി അധ്യക്ഷ പദവിയിലെത്തിയവരായിരുന്നു മുന്‍ അധ്യക്ഷന്‍മാരായിരുന്ന വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും. ഗ്രൂപ്പുകളുടെ ട്രപ്പീസ് കളിക്കിടെ വേണ്ടത്ര മെയ് വഴക്കം കാട്ടാനാവാതെ പോയതായിരുന്നു ഇരുവരുടേയും പതനത്തിനും കാരണം. കെപിസിസി തീരുമാനിച്ചാലും താഴെ തട്ട് അനങ്ങണമെങ്കില്‍ ഗ്രൂപ്പ് മാനേജർമാര്‍ […]
സുധാകരൻ അധ്യക്ഷൻ; അതൃപ്തി ഉള്ളിലൊതുക്കി ഗ്രൂപ്പുകള്‍
കെ.പി.സി.സി പ്രസിഡന്റായി കെ സുധാകരനെ ഹൈക്കമാന്‍റ് നിശ്ചയിച്ചതോടെ അതൃപ്തി ഉള്ളിലൊതുക്കി ഗ്രൂപ്പുകള്‍. തീരുമാനം അംഗീകരിക്കുന്നതായും കെ സുധാകരന് പിന്തുണ നല്‍കുമെന്നും മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി.തീരുമാനം അംഗീകരിക്കുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞു. ഗ്രൂപ്പുകള്‍ക്ക് അതീതമായി കോണ്‍ഗ്രസില്‍ ആരുമില്ലെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍റെ പ്രതികരണം. കെ. സുധാകരന് എല്ലാവിധ പിന്തുണയും നൽകുന്നതായി സ്ഥാനമൊഴിയുന്ന കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഗ്രൂപ്പുകളെ അവഗണിക്കാന്‍ ആകില്ലെന്ന് പറഞ്ഞ കെസി ജോസഫിന്‍റെ വാക്കുകള്‍ […]
കോൺഗ്രസിനെ ഇനി കെ. സുധാകരൻ നയിക്കും
പുതിയ കെ.പി.സി.സി പ്രസിഡന്റായി കെ.സുധാകരനെ തെരഞ്ഞെടുത്തു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരനെ നിയോഗിച്ച തീരുമാനം കേന്ദ്ര നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. കെ. സുധാകരനെ രാഹുൽ ഗാന്ധി നേരിട്ട് വിളിച്ചാണ് തീരുമാനം അറിയിച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. പരാജയത്തിൽ നിൽക്കുന്ന പാർട്ടിക്ക് ഊർജ്ജം കണ്ടെത്താനാണ് പുതിയ അധ്യക്ഷനെ നിയമിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. അധ്യക്ഷ സ്ഥാനത്തേക്ക് കെ മുരളീധരന്റെ പേരും സജീവ പരിഗണനയിൽ ഉണ്ടായിരുന്നു.കെ.പി.സി.സി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ആഴ്ചകൾ നീണ്ട അനിശ്ചിത്വത്തിനാണ് […]
ഹൈക്കമാന്‍ഡ് കെപിസിസി അധ്യക്ഷനായി കെ സുധാകരനെ നിര്‍ദേശിച്ചു
കെപിസിസി അധ്യക്ഷനായി കെ സുധാകരനെ നിര്‍ദേശിച്ച് ഹൈക്കമാന്‍ഡ്. സംസ്ഥാന ഘടകത്തെ തീരുമാനം അറിയിക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള താരീഖ് അന്‍വറിനെ ചുമതലപ്പെടുത്തി. പ്രഖ്യാപനം ഏകകണ്‌ഠേനെയാക്കാന്‍ ആണ് ദേശീയ നേതൃത്വം ശ്രമിക്കുന്നത്. കെ സി വേണുഗോപാല്‍, ശശി തരൂര്‍ അടക്കമുള്ള നേതാക്കള്‍ കെ സുധാകരന്റെ പേരിനൊപ്പമാണ്. മുതിര്‍ന്ന നേതാക്കളുമായി താരിഖ് അന്‍വര്‍ ആശയവിനിമയം നടത്തും. തലമുറ മാറ്റത്തിന്റെ പേരില്‍ മുതിര്‍ന്ന നേതാക്കളെ പിണക്കുന്നത് ബുദ്ധിയല്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ നിഗമനം. നേരത്തെ വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയപ്പോള്‍ തങ്ങളെ അറിയിച്ചില്ലെന്ന പരാതി […]
കെ.പി.സി.സി അധ്യക്ഷനായി തുടരില്ലെന്ന് മുല്ലപ്പള്ളി
കെ.പി.സി.സി അധ്യക്ഷനായി തുടരില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.ബദൽ സംവിധാനം വേണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പറയേണ്ടതെല്ലാം സോണിയാ ഗാന്ധിയെ അറിയിച്ചുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.” അധ്യക്ഷനായി തുടരാനാകില്ലെന്ന് അറിയിച്ചതാണ്. തെരഞ്ഞെടുപ്പ് തോൽവി പൂർണമായും ഏറ്റെടുക്കുന്നു.തോൽവിയുടെ ഉത്തരവാദിത്തം ആരുടെയും തലയിൽ കെട്ടിവെക്കാനാഗ്രഹിക്കുന്നില്ല.” അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും നല്ല പിന്തുണ നൽകിയെന്നും അദ്ദേഹം പറഞ്ഞു. സോണിയാ ഗാന്ധിക്ക് വീണ്ടും കത്തെഴുതിയതെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. അശോക് ചവാൻ കമ്മീഷനെയും അംഗങ്ങളെയും തനിക്ക് ദീർഘമായി അറിയാം. കമ്മീഷൻ മുൻപാകെ വന്ന് […]
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നു
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നു. കെപിസിസി പുനഃസംഘടനയ്ക്ക് വഴി ഒരുക്കാനാണ് രാജി. കോൺഗ്രസ് ഹൈക്കമാൻഡിന്റെ സന്ദേശത്തെ തുടർന്നാണ് തീരുമാനം. കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് മുതലായവരെ അധ്യക്ഷ പദത്തിലേയ്ക്ക് പരിഗണിക്കുന്നുണ്ട്. സമ്പൂർണ നേതൃമാറ്റം പൂർത്തിയാക്കാനുള്ള നടപടികൾ കോൺഗ്രസ് ദേശിയ നേതൃത്വം വേഗത്തിലാക്കുകയാണ്. നിലവിലുള്ള കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇതിന്റെ ഭാഗമായി രാജിവയ്ക്കും. എതാനും ദിവസങ്ങൾക്കകം രാജി യാഥാർത്ഥ്യമാകും. തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പരിഹാരമായ് കെ.പി.സി.സി യുടെ താക്കോൽ സ്ഥാനത്തിനുള്ള അർഹത തങ്ങൾക്കാണെന്ന് ഒന്നിലധികം നേതാക്കൾ […]
മുല്ലപ്പള്ളിയെയും ചെന്നിത്തലയെയും മാറ്റണമെന്ന് യൂത്ത് കോൺഗ്രസ്; സോണിയാ ഗാന്ധിക്ക് കത്തയച്ചു
കോൺഗ്രസിൽ അടിമുടി അഴിച്ചുപണി വേണമെന്ന് യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ എന്നിവരെ സ്ഥാനത്തുനിന്നു മാറ്റണമെന്നും ജംബോ കമ്മിറ്റികൾ പിരിച്ചുവിടണമെന്നും ഇവർ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. ഒരു വിഭാഗം യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും ചേർന്നാണ് സോണിയ ഗാന്ധിക്ക് കത്തയച്ചത്. ചരിത്ര പരാജയമാണ് കോൺഗ്രസ് […]
കോവിഡ് കാലത്ത് യു.ഡി.എഫായിരുന്നെങ്കില്‍ കൂടുതല്‍ സഹായം നല്‍കുമായിരുന്നെന്ന് മുല്ലപ്പള്ളി
കോലീബി സഖ്യം ഉയർത്തുന്നത് മുഖ്യമന്ത്രിയുടെ വിഷയദാരിദ്ര്യം കൊണ്ടാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തലശ്ശേരിയിൽ ഷംസീറിനെ തോൽപിപ്പിക്കാൻ ബി.ജെ.പിയുടെ വോട്ട് ആവശ്യപ്പെടില്ല. എന്നാൽ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളുടെയും വോട്ട് സ്വീകരിക്കും. സുരേഷ് ഗോപി രാഷ്ട്രീയ പരിചയമുള്ള നേതാവല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഡോ.എസ്. എസ് ലാലിനെ ആരോഗ്യമന്ത്രിയാക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് യാത്രയിൽ ധൂർത്തും ധാരാളിത്തവുമാണ്. ശബരിമല വിഷയത്തിൽ യെച്ചൂരി ഒന്ന് പറയുമ്പോൾ മുഖ്യമന്ത്രി മറ്റൊന്ന് പറയുന്നു. കോവിഡ് കാലത്ത് യു.ഡി.എഫാണ് […]
തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സുധീരനും മുല്ലപ്പള്ളിയും
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ. പി സി സി അധ്യക്ഷൻ മുല്ലപ്പളി രാമചന്ദ്രനും കോൺഗ്രസ് നേതാവ് വി. എം സുധീരനും. തെരഞ്ഞെടുപ്പ് ജയിക്കലാണ് ലക്ഷ്യമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു .അഞ്ചു തവണ മത്സരിച്ചവർ ഒഴിയണമെന്ന് വി എം സുധീരൻ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. ഇരുപത് വർഷമായി തുടരുന്നവർ മാറി നിൽക്കണമെന്ന് പി സി ചാക്കോയും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്ന് വി എം സുധീരൻ പറഞ്ഞു. പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നും തെരഞ്ഞെടുപ്പ് സമിതി […]