Kerala

പുനഃസംഘടനയുമായി മുന്നോട്ട് പോകും; : കെ സുധാകരൻ

കെപിസിസി പുനഃസംഘടനയുമായി മുന്നോട്ട് പോകുമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. പുനഃസംഘടനയും ക്യാമ്പയിനും കൃത്യമായി നടത്തും. ഉത്സവം പോലെ വീടുകളിൽ കയറി മെമ്പർഷിപ്പ് ക്യാമ്പയിനും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പുനഃസംഘടനാ വേണ്ടന്ന് തീരുമാനിക്കേണ്ടത് എഐസിസിയാണെന്ന് പറഞ്ഞ അദ്ദേഹം അടിയന്തിരമായി പുനഃസംഘടനാ പൂർത്തിയാക്കാൻ എഐസിസി നിർദേശം നൽകിയിട്ടുണ്ടെന്നും പറഞ്ഞു. പുനഃസംഘടനാ ചർച്ചകൾക്ക് ശേഷം വലിയ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കെ സുധാകരൻ കൂട്ടിച്ചേർത്തു. അതേസമയം, പുനഃസംഘടന നിർത്തിവയ്ക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഗ്രൂപ്പ് നേതാക്കൾ. കെ […]

Kerala

പാർട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരസ്യ പ്രതികരണം പാടില്ലെന്ന് കെപിസിസി

പാർട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരസ്യ പ്രതികരണം പാടില്ലെന്ന് കെപിസിസി നേതൃയോഗത്തിൽ തീരുമാനം. പാർട്ടി വിഷയങ്ങൾ സംഘടയ്ക്കുള്ളിൽ ചർച്ച ചെയ്യണമെന്ന് നിർദേശം, കൂടാതെ ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടു വരണമെന്നും യോഗത്തിൽ നിർദേശം. മുൻ കെപിസിസി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രനും, വി എം സുധീരനും യോഗത്തിൽ പങ്കെടുത്തില്ല. കൂടാതെ മെമ്പർഷിപ്പ് ക്യാമ്പയിൻ കൂടുതൽ ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. പുനസംഘടിപ്പിക്കപ്പെട്ട നിർവ്വാഹകസമിതി അംഗങ്ങളുടെ ആദ്യയോഗമാണ് നടന്നത്. ഔദ്യോ​ഗിക ആവശ്യങ്ങൾക്കായി ദില്ലിയിലായതിനാൽ പ്രചാരണ വിഭാ​ഗം തലവനായ കെ.മുരളീധരൻ എംപിയും യോ​ഗത്തിൽ പങ്കെടുക്കുന്നില്ല. കെപിസിസി […]

Kerala

കെപിസിസി പട്ടിക പ്രഖ്യാപിച്ചു: രമണി പി നായരും എവി ഗോപിനാഥനും പുറത്ത്; പട്ടികയിൽ മൂന്ന് വനിതകൾ

കെപിസിസി പട്ടിക എഐസിസി പ്രഖ്യാപിച്ചു. നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് 56 അംഗ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. എൻ ശക്തൻ, വിടി ബൽറാം, വിപി സജീന്ദ്രൻ, വിജെ പൗലോസ് എന്നിവർ വൈസ് പ്രസിഡൻ്റുമാരാവും. ഇരിക്കൂറിൽ സീറ്റ് നിഷേധിക്കപ്പെട്ട സോണി സെബാസ്റ്റ്യനെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 23 വീതം ജനറൽ സെക്രട്ടറിമാരും സെക്രട്ടറിമാരുമാണ് പട്ടികയിലുള്ളത്. ജനറൽ സെക്രട്ടറിമാരിൽ 3 പേർ വനിതകളാണ്. ദീപ്തി മേരി വർഗീസ്, ആലിപ്പറ്റ ജമീല, കെഎ തുളസി എന്നിവരാണ് ഇവർ. ഭാരവാഹിപ്പട്ടികയിൽ ഉൾപ്പെടുമെന്ന് കരുതിയിരുന്ന രമണി […]

Kerala

കോൺഗ്രസിന്റെ പോരായ്മകളിൽ പരിഹാര നടപടികൾ ആരംഭിച്ചെന്ന് കെ സുധാകരൻ

കോൺഗ്രസിന്റെ പോരായ്മകളിൽ പരിഹാര നടപടികൾ ആരംഭിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പാർട്ടി പ്രവർത്തനത്തിലും സമീപനത്തിലും മാറ്റം വരുത്തും.അധികാരത്തിലുള്ളതിനേക്കാൾ പതിന്മടങ്ങ് ശക്തമാണ് പ്രതിപക്ഷത്തുള്ള കോൺഗ്രസ്.ഡിസിസി പ്രസിഡന്റുമാര്‍ക്കായി കെപിസിസി സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാല നെയ്യാര്‍ഡാം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശത്രുക്കൾ കോൺഗ്രസിൽ വിള്ളൽ വീഴ്ത്തി ദുർബലപ്പെടുത്താൻ ശ്രമിക്കുന്നു. അത്തരം കെണിയിൽ കോൺഗ്രസ് പ്രവർത്തകർ വീഴരുതെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. രണ്ടു ശത്രുക്കളെ ഒരേസമയം നേരിടാന്‍ നമുക്കു ശക്തിയുണ്ട്. സംഘപരിവാറുമായി ചേർന്നാണ് സിപിഐഎം പ്രവര്‍ത്തിക്കുന്നത്. അധികാരം […]

Kerala

കെപിസിസി പുംസംഘടന; പ്രതിപക്ഷ നേതാവ് ഇന്ന് ഡൽഹിയിലേക്ക്

കെപിസിസി പുനസംഘടന ചർച്ചകൾക്കായി പ്രതിപക്ഷ നേതാവ് ഇന്ന് ഡൽഹിയിലേക്ക്. ഭൂരിപക്ഷം ജില്ലകളിലും ഡിസിസി പ്രസിഡന്‍റുമാരുടെ ഒന്നിലധികം പേരുകളുമായാണ് നേതാക്കൾ ഹൈക്കമാൻഡിനെ കാണുക. ദില്ലിയിലെ ചർച്ചകൾക്ക് ശേഷമായിരിക്കും പ്രഖ്യാപനം. ഡിസിസി പ്രസിഡൻ്റുമാരെയാവും ആദ്യം പ്രഖ്യാപിക്കുക. ഗ്രൂപ്പ് സമ്മർദങ്ങൾക്ക് വഴങ്ങാത്ത ഭാരവാഹി പട്ടിക പ്രതീക്ഷിക്കാം. നേതാക്കളുടെ പട്ടിക വെട്ടിച്ചുരുക്കി 51 ആയി നിജപ്പെടുത്താൻ നേരേതെ ചേർന്ന രാഷ്ട്രീയ കാര്യ സമിതി തീരുമാനിച്ചിരുന്നു.നേതാക്കളുടെ സാധ്യതാ പട്ടിക കേന്ദ്ര നേതാക്കളുമായി ആലോചിച്ച് വൈകാതെ പ്രഖ്യാപിക്കും. ഡ​ല്‍​ഹി​യി​ലെ​ത്തി​യ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ കെ.​സു​ധാ​ക​ര​ന്‍ കേ​ര​ള​ത്തി​ലെ എം.​പി​മാ​രു​മാ​യി […]

Kerala

കെപിസിസിയിൽ ജംബോ കമ്മിറ്റി ഒഴിവാക്കും, സ്ത്രീകൾക്കും ദളിത് വിഭാഗത്തിനും സംവരണം: കെ. സുധാകരൻ

കെപിസിസിയിൽ സമ്പൂർണ്ണ അഴിച്ചു പണി നടത്തുമെന്ന്​ അധ്യക്ഷൻ ​കെ. സുധാകരൻ. ജംബോ കമ്മിറ്റികൾ ഒഴിവാക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. ഭാരവാഹികൾ ഉൾപ്പടെ 51 അംഗ കമ്മിറ്റിയാണ്​ ഉണ്ടാവുക. 3 വൈസ്​ പ്രസിഡന്‍റ്​ മാരും 15 ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്നതായിരിക്കും നേതൃത്വം. സംസ്ഥാന നേതൃത്വം അതിന്​ താഴെ ജില്ലാ കമ്മിറ്റികൾ, നിയോജക മണ്ഡലം കമ്മിറ്റി, ബ്ലോക്ക്​ കമ്മിറ്റി എന്നിങ്ങനെയായിരിക്കും കോൺഗ്രസ്​ പ്രവർത്തിക്കുക. ഏറ്റവും താഴെ തട്ടിൽ അയൽക്കൂട്ടങ്ങളുമുണ്ടാവും. ദളിതർക്കും സ്​ത്രീകൾക്കും സംവരണം നൽകണമെന്ന്​ കോൺഗ്രസ്​ ഭരണഘടന പറയുന്നുണ്ട്​ . അത്​ […]

Kerala

രണ്ടാം പിണറായി സർക്കാർ നരേന്ദ്ര മോദിയുമായി ഉണ്ടാക്കിയ കരാറിൻ്റെ ജാരസന്തതി: മുല്ലപ്പള്ളി

ആർ.എസ് എസ് – സി.പി.എം ബന്ധം താൻ പറഞ്ഞപ്പോൾ സ്വന്തം പാർട്ടിക്കാർ പോലും വിശ്വസിച്ചില്ലെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഏറ്റവും പ്രയാസകരമായ പ്രതിസന്ധിയിലൂടെയാണ് പാർട്ടി കടന്നുപോയത്. എന്നാൽ ആരുടേയും മുൻപിൽ കൈ നീട്ടേണ്ടി വന്നിട്ടില്ല. മഞ്ചേശ്വരത്തടക്കം വോട്ട് മറിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇത് അഖിലേന്ത്യാ തലത്തിലെ ധാരണയാണ്. ഇക്കാര്യം എല്ലായിടത്തും തെരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞിരുന്നു.തെരഞ്ഞെടുപ്പിന് ശേഷം അത് ശരിയെന്ന് തെളിഞ്ഞു.രണ്ടാം പിണറായി സർക്കാർ നരേന്ദ്ര മോദിയുമായി ഉണ്ടാക്കിയ കരാറിൻ്റെ ജാരസന്തതിയാണെന്നും അദ്ദേഹം പറഞ്ഞു.

Kerala

കെപിസിസിയുടെ അധ്യക്ഷനായി കെ.സുധാകരൻ ചുമതലയേറ്റു

കെപിസിസിയുടെ അധ്യക്ഷനായി കെ.സുധാകരൻ ചുമതലയേറ്റു. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ പങ്കെടുത്തു. മൂന്ന് വർക്കിങ് പ്രസിഡന്റുമാരും സുധാകരനൊപ്പം ചുമതല ഏറ്റെടുത്തു. ഉച്ചയ്ക്ക് ശേഷം സുധാകരന്റെ അധ്യക്ഷതയിൽ നേതൃയോഗം ചേരും. സംസ്ഥാനത്തിന്റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, ഹൈക്കമാന്റ് തീരുമാനങ്ങളിൽ അതൃപ്തരായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഹൈക്കമാന്റ് പ്രഖ്യാപനം വന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് കെ സുധാകരൻ ചുമതല […]

Kerala

നേതാക്കളെ നേരിൽകണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സുധാകരൻ; രമേശ് ചെന്നിത്തലയെ സന്ദർശിച്ചു

പുതിയ പദവി ഏറ്റെടുത്തതിനു പിറകെ സംഘടനയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുതിർന്ന നേതാക്കളെ നേരിൽകണ്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇതിന്റെ ഭാഗമായി രമേശ് ചെന്നിത്തലയെ സന്ദർശിച്ചു. യോജിച്ചു മുന്നോട്ടുപോകാൻ പിന്തുണ ആവശ്യപ്പെട്ടാണ് തിരുവനന്തപുരത്തെ വസതിയിലെത്തി ചെന്നിത്തലയെ കാണാനെത്തിയത്. ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ ചെന്നിത്തല എല്ലാ പിന്തുണയും വാഗ്ദാനം ചെയ്‌തെന്ന് സുധാകരൻ പറഞ്ഞു. ഇത് യോജിച്ചു മുന്നോട്ടുപോകുന്നതിനുള്ള തുടക്കമാണ്. ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയുമൊക്കെ സംഭാവനകൾ വളരെ വലുതാണ്. പാർട്ടിയുടെ താങ്ങും തണലുമായി നേതാക്കൾ ഉണ്ടാകണമെന്ന് സുധാകരൻ സൂചിപ്പിച്ചു. ഹൈക്കമാൻഡ് നിർദേശിച്ച പേര് […]

Kerala

‘അന്ന് നായനാർ പുറത്തുതട്ടി പറഞ്ഞു, സൂക്ഷിക്കണം, മ്മടെ പാർട്ടിയാ…’; മനസ്സു തുറന്ന് കെ സുധാകരൻ

ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പ് നടത്തി കോൺഗ്രസ് നേതൃത്വം പുനഃസംഘടിപ്പിക്കണം എന്നാണ് ആഗ്രഹമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പ്രസിഡണ്ടു പദം ഇത്തവണ ആഗ്രഹിച്ചില്ല എന്നും പ്രവർത്തകരുടെ വികാരവും പിന്തുണയുമാണ് പുതിയ നിയോഗത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മീഡിയ വൺ എഡിറ്റർ രാജീവ് ദേവരാജിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കെ സുധാകരൻ. ആടിനെ പട്ടിയാക്കി പിന്നീട് അതിനെ അടിച്ചുകൊല്ലുന്നതാണ് സിപിഎമ്മിന്റെ ശൈലിയെന്ന് സുധാകരൻ ആരോപിച്ചു. സാമൂഹ്യവിരുദ്ധൻ, ക്രിമിനൽ എന്നെല്ലാം തന്നെ വിശേഷിപ്പിച്ചത് കൊല്ലാനായിരുന്നുവെന്നും അദ്ദേഹം […]