പാതി വഴിയിൽ മുടങ്ങിയ കോൺഗ്രസ് പുനഃസംഘടനാ ചർച്ചകൾ ഇന്ന് പുനരാരംഭിച്ചേക്കും. എങ്ങുമെത്താത്ത മെമ്പർഷിപ്പ് ക്യാമ്പയിൻ സജീവമാക്കുന്നതിനും നേതൃത്വം നടപടികൾ സ്വീകരിക്കും. രാജ്യസഭാ സീറ്റിൽ ആരെ സ്ഥാനാർഥിയാക്കണമെന്നതിൽ തീരുമാനം ഹൈകമാൻഡിന് വിട്ടേക്കുമെന്നാണ് സൂചന. ( kpcc revamp discussions ) അന്തിമഘട്ടത്തിൽ എത്തിയ പുനഃസംഘടനാ നടപടികൾ ഇപ്പോൾ ഒച്ചിഴയും വേഗത്തിലാണ് മുന്നോട്ട് പോകുന്നത്. ഏറ്റവുമൊടുവിൽ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിൽ നടത്തിയ ചർച്ചയിൽ മൂന്ന് ജില്ലകളുടെ കാര്യത്തിൽ മാത്രമാണ് ഏകദേശ തീരുമാനം ആയത്. പുനഃസംഘടനാ ചർച്ചകൾ ഇനിയുമേറെ […]