Kerala

‘മോ​ൻ​സ​ൺ മാവുങ്കലുമായി ബന്ധമില്ല, തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും’; കെ. സുധാകരൻ

മോ​ൻ​സ​ൺ കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. കേസിൽപ്പെട്ടത് എങ്ങനെയെന്ന് നിയമപരമായി പഠിക്കുന്നു. ബുധനാഴ്ച ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല. സാവകാശം നൽകിയില്ലെങ്കിൽ നിയമപരമായി നേരിടുമെന്നും കെ സുധാകരൻ ആലുവയിൽ പറഞ്ഞു. മോ​ൻ​സ​ൺ മാവുങ്കൽ മുഖ്യപ്രതിയായ തട്ടിപ്പ് കേസിൽ വഞ്ചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയതിനു പിന്നാലെയാണ് സുധാകരന്റെ പ്രതികരണം. പരാതിക്കാരുമായി ബന്ധമില്ല, നേരത്തെ തനിക്കെതിരെ പരാതിയില്ലായിരുന്നു. കേസില്ലാതിരുന്നതുകൊണ്ടാണ് എതിർ പരാതി നൽകാതിരുന്നത്. കേസിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. മുഖ്യമന്ത്രി […]

Kerala

കെപിസിസി അധ്യക്ഷനെ നിശ്ചയിക്കാനുള്ള അധികാരം എഐസിസിക്ക്; പ്രമേയം പാസാക്കി

കെപിസിസി അധ്യക്ഷനെ നിശ്ചയിക്കാനുള്ള അധികാരം എഐസിസിയില്‍ നിക്ഷിപ്തമാക്കുന്ന പ്രമേയം പാസാക്കി. രമേശ് ചെന്നിത്തലയാണ് കെപിസിസി ജനറല്‍ ബോഡി യോഗത്തില്‍ പ്രമേയം പാസാക്കിയത്. വി ഡി സതീശന്‍, എംഎം ഹസ്സന്‍, കെ സി ജോസഫ്, കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ഒറ്റവരി പ്രമേയത്തെ പിന്തുണച്ചു. അധ്യക്ഷനെ നോമിനേറ്റ് ചെയ്യാന്‍ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തിയത് ഏകകണ്ഠമായാണെന്ന് ജി പരമേശ്വര പ്രതികരിച്ചു. 254 അംഗങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷമുണ്ടാകും. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി […]

Kerala

നരേന്ദ്ര മോദിക്ക് നരഭോജികളുടെ താലിബാനിസം ബാധിച്ചു; കെ സുധാകരന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നരഭോജികളുടെ താലിബാനിസം ബാധിച്ചിരിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവം ഫാസിസ്റ്റ് ഭീകരതയാണെന്നും അദ്ദേഹം ആരോപിച്ചു. കര്‍ഷകരെ വണ്ടി കയറ്റി കൊലപ്പെടുത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രധാനമന്ത്രി അപലപിക്കാന്‍ തയ്യാറായില്ല. സംഘര്‍ഷബാധിത പ്രദേശവും കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെയും സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണ്. ജനാധിപത്യ ധ്വംസനമാണ് ബിജെപി സര്‍ക്കാര്‍ യു.പിയില്‍ നടത്തുന്നത്. കര്‍ഷകരെ കൊലപ്പെടുത്തിയതിലും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയെ […]

Kerala

ഡിസിസി പുന സംഘടന: നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നത് അച്ചടക്ക ലംഘനമെന്ന് കെ സുധാകരൻ

ഡിസിസി പുന സംഘടനയുമായി ബന്ധപ്പെട്ട് നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നത് അച്ചടക്ക ലംഘനമെന്ന് കെ സുധാകരൻ. നേതാക്കളെ അവഹേളിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ പാർട്ടിയുടെ ശത്രുക്കൾ. സംഘടനാ ശേഷി മാത്രം പരിഗണിച്ച് കേന്ദ്രത്തിന് കൈമാറിയത് മികച്ച പട്ടിക. കുപ്രചരണങ്ങളിൽ സഹപ്രവർത്തകരും അനുഭാവികളും വീണുപോകരുതെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ ചൂണ്ടിക്കാട്ടി. തങ്ങൾക്കിഷ്ടമില്ലാത്തവർ നേതൃത്വത്തിലെത്തിയാൽ അവരെ അവഹേളിച്ച് ഇല്ലാതാക്കാമെന്ന മുൻവിധിയോടെ പ്രവർത്തിക്കുന്നവർ നമ്മുടെ പ്രസ്ഥാനത്തിന്‍റെ ബന്ധുക്കളല്ല, ശത്രുക്കൾ തന്നെയാണ്. ഒരു നേതാവിനോടുള്ള ഇഷ്ടം കാണിക്കാൻ മറ്റ് നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നതും അച്ചടക്കമുള്ള […]