ഡിസിസി – ബ്ലോക്ക് പുനസംഘടനാ നടപടികൾ നീളുന്നതിനിടെ കെപിസിസി നേതൃയോഗം ഇന്ന് ചേരും. കെപിസിസി ഭാരവാഹികളുടേയും ഡിസിസി പ്രസിഡന്റുമാരുടേയും യോഗമാണ് കെപിസിസി അധ്യക്ഷൻ വിളിച്ചിരിക്കുന്നത്. ഈ മാസം 30 മുതൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന വൈക്കം സത്യാഗ്രഹ വാർഷിക ആഘോഷങ്ങളുടെ തയ്യാറെടുപ്പുകളും യോഗം വിലയിരുത്തും. ഉദ്ഘാടനത്തിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കേരളത്തിൽ എത്തുന്നുണ്ട്. ഇതാണ് യോഗത്തിൻ്റെ പ്രധാന അജണ്ടയെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്. എന്നാൽ, പല തവണ അന്ത്യശാസനം നൽകിയിട്ടും ജില്ലകളിൽ നിന്നുള്ള പുനസംഘടന പട്ടിക കെപിസിസിക്ക് ലഭിച്ചിട്ടില്ല. […]
Tag: KPCC meeting
കെപിസിസിയുടെ നിര്‍ണായക രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്
പുനസംഘടനാ മാനദണ്ഡങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കെപിസിസിയുടെ നിര്‍ണായക രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. ജംബോ കമ്മിറ്റികള്‍ ഒഴിവാക്കാനുള്ള നീക്കത്തോട് ഗ്രൂപ്പ് നേതാക്കള്‍ എത്രമാത്രം സഹകരിക്കുമെന്നതാണ് ശ്രദ്ധേയമാകുക. കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ സുധാകരന് എ,ഐ ഗ്രൂപ്പുകളുടെ പിന്തുണയുണ്ടോ എന്ന് ഇന്നറിയാം. കെപിസിസി, ഡിസിസി പുനസംഘടനയാണ് യോഗത്തിന്റെ പ്രധാന അജണ്ട. ജംബോ കമ്മിറ്റികള്‍ വേണ്ടെന്ന നിലപാടാണ് പൊതുവിലുള്ളത്. നിര്‍വാഹക സമിതിയടക്കം 51 പേര്‍ എന്നതാണ് കെ സുധാകരന്റെ താത്പര്യം. […]