Kerala

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

കോഴിക്കോട് കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരി മരിച്ചു. മുക്കം മുത്താലം കിടങ്ങിൽ ബിജു-ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ദിവസം കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.

Kerala

കോഴിക്കോട് സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

കോഴിക്കോട് സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. തോട്ടുമുക്കം ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. എല്‍കെജി ക്ലാസ് മുറിയുടെ ഓട് മേഞ്ഞ മേല്‍ക്കൂരയാണ് തകര്‍ന്നത്. കെട്ടിടത്തിന്റെ ബലക്ഷയത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കി നവീകരണ പ്രവര്‍ത്തന നടപടികള്‍ തുടങ്ങാനിരിക്കെയാണ് അപകടം. കെട്ടിടം തകര്‍ന്നത് സ്‌കൂള്‍ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് പ്രധാനാധ്യാപകന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ശക്തമായ കാറ്റും മഴയും ഈ മേഖലയിലുണ്ടായിരുന്നു.

Kerala

സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പതിനാറുകാരന് പരുക്ക്

കോഴിക്കോട് പതിനാറുകാരന് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പരുക്കേറ്റു. നാദാപുരം കായപ്പനച്ചിയില്‍ മീന്‍പിടിക്കാനെത്തിയ കൊല്‍ക്കത്ത സ്വദേശി ഷോര്‍ദാര്‍ ഇബ്രാഹിമിനാണ് പരുക്കേറ്റത്.ഇടത് കൈപ്പത്തിയിലെ തള്ള വിരലിനും കണ്ണിനുമാണ് പരുക്കേറ്റത്. തലശേരിയില്‍ നിന്ന് പ്രഥമ ശുശ്രൂഷ നല്‍കിയശേഷം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മീന്‍ പിടിക്കാനായി ബന്ധുവിനൊപ്പം പുഴയോരത്ത് എത്തിയപ്പോഴാണ് അപകടമുണ്ടായത്. പുഴയോരത്ത് കണ്ട വസ്തു എടുത്തെറിഞ്ഞപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഥലത്ത് ബോംബ് സ്‌ക്വാഡും നാദാപുരം പൊലീസും പരിശോധന നടത്തി.

Kerala

കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍; അടച്ചേ പറ്റൂവെന്ന് സമരക്കാര്‍; രാമനാട്ടുകരയില്‍ കയ്യാങ്കളി, സംഘര്‍ഷം

കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് രാമനാട്ടുകരയില്‍ വ്യാപാരികളും സമരക്കാരും തമ്മില്‍ കയ്യാങ്കളി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാരവാഹികളാണ് ഇന്ന് കടകള്‍ തുറക്കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് രാവിലെ കടകള്‍ തുറക്കാനെത്തിയപ്പോള്‍ സമരാനുകൂലികള്‍ പ്രതിഷേധിക്കുകയും കടയടപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു, ഇതോടെ സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങളെത്തി. എന്നാല്‍ കടകള്‍ തുറക്കണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് വ്യാപാരികള്‍. സമരക്കാരും വ്യാപാരികളും തമ്മില്‍ ഉന്തും തള്ളുമായതോടെ പൊലീസ് എത്തി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പണിമുടക്കിനോട് സഹകരിക്കാന്‍ കഴിയില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവുഹാജി […]

Kerala

മോട്ടോര്‍ വാഹന നിയമം ലംഘിച്ചു; പ്രൊവിഡന്‍സ് കോളജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

കോഴിക്കോട് പ്രൊവിഡന്‍സ് കോളജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. മോട്ടോര്‍ വാഹന നിയമം ലംഘിച്ച് ക്യാംപസില്‍ ആഘോഷം നടത്തിയതിനാണ് മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തത്. തിങ്കളാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടിസ് നല്‍കി. മുക്കം കളംതോട് എം ഇ എസ് കോളേജിലും വാഹനങ്ങളില്‍ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ 10 വിദ്യാര്‍ഥികള്‍ക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു. സെന്റോഫ് ദിനത്തോട് അനുബന്ധിച്ച് നടന്ന ആഘോഷങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ വാഹനാഭ്യാസ പ്രകടനം നടത്തിയത്. വിദ്യാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. മലബാര്‍ ക്രിസ്ത്യന്‍ ഹയര്‍ സെക്കന്ഡറി സ്‌കൂളിലും […]

Kerala

സിൽവർ ലൈൻ; കല്ലിടലിനെതിരെ കോഴിക്കോട്ടും കൊച്ചിയിലും പ്രതിഷേധം

സിൽവർ ലൈൻ കല്ലിടലിനെതിരെ കോഴിക്കോട്ടും കൊച്ചിയിലും പ്രതിഷേധം. കല്ലായിയിൽ സർവേക്കല്ല് സ്ഥാപിക്കാനെത്തിയത് മുൻകൂട്ടി അറിയിക്കാതെയാണെന്ന് നാട്ടുകാർ ആരോപിച്ചു. കല്ലായിയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. നാട്ടുകാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സിൽവർ ലൈൻ സർവേക്കല്ലുകൾ സ്ഥാപിക്കുന്നത് നാട്ടുകാർ തടഞ്ഞു. ഇതിനിടെ കൊച്ചി മാമലയിൽ സർവേക്കല്ല് സ്ഥാപിച്ചതിനെ ചൊല്ലി ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായി. അതേസമയം ചങ്ങനാശേരിയിൽ ഹർത്താൽ അനുകൂലികൾ പ്രതിഷേധ മാർച്ച് നടത്തുന്നു. യുഡിഎഫ്, ബിജെപി നേതാക്കളാണ് സംയുക്ത ഭരണ സമിതിയുടെ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്. കടകളും ബാങ്കുകളും ഹർത്താൽ അനുകൂലികൾ […]

Kerala

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം; പീഡനശ്രമം നടന്നെന്ന് പൊലീസ്

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലെത്തിച്ച കുട്ടികള്‍ക്ക് അവിടെ വെച്ച് ലഹരി നല്‍കി പീഡിപ്പിക്കാന്‍ ശ്രമം നടന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കൊല്ലം, തൃശൂര്‍ സ്വദേശികളായ യുവാക്കള്‍ സംശയനിഴലിലാണ്. കൂടുതല്‍ പേര്‍ ഇതിലുള്‍പ്പെട്ടിട്ടുണ്ടോ എന്നന്വേഷിക്കുകയാണ് പൊലീസ്. പെണ്‍കുട്ടികള്‍ക്ക് ഗോവയില്‍ ജോലി വാഗ്ദാനം ചെയ്തതായും പൊലീസ് കണ്ടെത്തി.(girls missing case) വെള്ളിമാടുകുന്നുള്ള ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപെട്ട പെണ്‍കുട്ടികള്‍ക്ക് എടക്കര സ്വദേശിയാണ് ഗൂഗിള്‍ പേ വഴി പണം […]

Kerala

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപെട്ട സംഭവം; കുട്ടികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ രക്ഷപെടാന്‍ ശ്രമിച്ച ആറ് പെണ്‍കുട്ടികളെ ഇന്ന് കോഴിക്കോട് ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. മലപ്പുറം എടക്കരയില്‍ നിന്നും കണ്ടെത്തിയ നാലു പെണ്‍കുട്ടികളെ ഇന്നലെ വൈകുന്നേരത്തോടെയാണ് ചെവായൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച് രാത്രിയോടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. ബെംഗളൂരുവില്‍ നിന്നും കണ്ടെത്തിയ രണ്ട് പെണ്‍കുട്ടികളെ രാത്രി 12.30 ടെ കോഴിക്കോടെത്തിച്ചു. ആറ് പെണ്‍കുട്ടികളെയും ഇന്ന് കോഴിക്കോട് ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ് […]

Kerala

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപെട്ട സംഭവം; രണ്ട് യുവാക്കള്‍ കസ്റ്റഡിയില്‍

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപെട്ട സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാക്കളെയാണ് മടിവാള പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവാക്കള്‍ തൃശൂര്‍, കൊല്ലം സ്വദേശികളാണ്. പൊലീസ് സംഘം മടിവാളയിലേക്ക് പുറപ്പെട്ടെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ എ.വി ജോര്‍ജ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത് യുവാക്കളുടെ ബൈക്കുകളിലാണ് പെണ്‍കുട്ടികള്‍ രക്ഷപെടാന്‍ ശ്രമിച്ചത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. ഇന്നലെയാണ് വെള്ളിമാടുകുന്നുള്ള ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപെട്ട പെണ്‍കുട്ടികള്‍ ട്രെയിന്‍ മാര്‍ഗം ബെംഗളൂരുവില്‍ എത്തിയത്. […]

Kerala

കോഴിക്കോട് നിന്ന് കാണാതായവരിൽ ഒരു പെൺകുട്ടിയെ കൂടി കണ്ടെത്തി

കോഴിക്കോട് സർക്കാർ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ഒരു പെൺകുട്ടിയെ കൂടി പൊലീസ് കണ്ടെടുത്തു. ബം​ഗളൂരുവിൽ വച്ചാണ് പതിനാറുകാരിയെ പൊലീസ് കണ്ടെത്തിയത്. ഇനി നാല് കുട്ടികളെ കുടി കിട്ടാനുണ്ട്. ( kozhikode one more girl found ) കുട്ടികൾ കടന്ന സംഭവത്തിൽ പോലീസിന് കൂടുതൽ സൂചനകൾ ലഭിച്ചിട്ടുണ്ട്. പെൺകുട്ടികളെ കൊണ്ടുപോയതിന് പിന്നിൽ വലിയ സംഘമാണെയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്നലെയാണ് കോഴിക്കോട് വെള്ളിമാടുകുന്നുള്ള ചില്‍ഡ്രന്‍ല് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപെട്ടത്. സഹോദരിമാര്‍ ഉള്‍പ്പെടെ ആറുപേരാണ് കൂട്ടത്തിലുണ്ടായിരുന്നത്. ഇതിൽ […]