Kerala

കൊലവിളി മുദ്രാവാക്യം; സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കോഴിക്കോട് തിക്കോടിയില്‍ കഴിഞ്ഞ ദിവസം സിപിഐ എം പ്രവര്‍ത്തകര്‍ കൊലവിളി പ്രകടനം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. സിപിഐ എം പ്രവർത്തകർക്കെതിരെ പയ്യോളി പൊലീസ് കേസെടുത്തത്. കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊലവിളി പ്രകടനത്തിനെതിരെ പയ്യോളി പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. കലാപ ആഹ്വാനം, ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമം, അന്യാമായി സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പയ്യോളി പൊലീസ് അറിയിച്ചു. കോണ്‍ഗ്രസ് തിക്കോടി മണ്ഡലം പ്രസിഡന്‍റ് രാജീവന്‍ […]

Kerala

സിപിഐഎം കൊലവിളി മുദ്രാവാക്യം; ഹൈക്കോടതിയെ സമീപിക്കാൻ കോൺ​ഗ്രസ്

കോഴിക്കോട് തിക്കോടി ടൗണിലെ സിപിഐഎം പ്രവർത്തകരുടെ കൊലവിളി പ്രകടനത്തിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോൺ​ഗ്രസ്. പരാതി നൽകിയിട്ടും നടപടിയെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും ഇക്കാര്യത്തിൽ പൊലീസിനെ വിശ്വാസമില്ലെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ പറഞ്ഞു. ചീഫ് ജസ്റ്റിസിന് ഹർജി നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഷുഹൈബിനെയും കൃപേഷിനെയും ഓർമ്മയില്ലേ എന്ന മുദ്രാവാക്യം ഉയർത്തിയാണ് സിപിഐഎം പ്രവർത്തകർ കൊലവിളി പ്രകടനം നടത്തിയത്. വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കൊത്തിക്കീറും എന്നും പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. ഇതിനിടെ കെഎസ്‍യു […]

Kerala

കോഴിക്കോട്ടെ ചില പ്രദേശങ്ങളിൽ ഇന്ന് ഹർത്താൽ

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രിംകോടതി ഉത്തരവിൽ പ്രതിഷേധിച്ച് കോഴിക്കോട് മലയോര മേഖലകളിലെ ഹർത്താൽ ഇന്ന്. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. പന്ത്രണ്ട് പഞ്ചായത്തുകളിൽ പൂർണമായും മൂന്ന് പഞ്ചായത്തുകളിൽ ഭാഗികമായുമാണ് എൽഡിഎഫ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. നരിപ്പറ്റ, വാണിമേൽ, കാവിലുംപാറ, മരുതോങ്കര, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, പനങ്ങാട്, കാട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിൽ മുഴുവനായും താമരശ്ശേരി, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെ മലയോര മേഖലകളിലുമാണ് ഹർത്താൽ. അവശ്യ […]

Kerala

കോഴിക്കോട് പ്രണയപ്പകയിൽ വെട്ടേറ്റ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

കോഴിക്കോട് നാദാപുരത്ത് പ്രണയപ്പകയിൽ യുവാവിന്റെ വെട്ടേറ്റ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. പെൺകുട്ടി മൊബൈൽ നമ്പർ ബ്ലോക്ക്‌ ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പ്രതി റഫ്നാസ് പൊലീസിന് മൊഴി നൽകി. വിദ്യാർത്ഥിനി രാവിലെ കോളേജിൽ പോകുമ്പോൾ ആക്രമിക്കാനായിരുന്നു പ്രതിയുടെ ആദ്യ പദ്ധതി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇരുപതുകാരിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പെൺകുട്ടി തന്നിൽ നിന്ന് ഒഴിഞ്ഞു മാറിയതും ഫോൺ ബ്ലോക്ക്‌ ചെയ്തതുമാണ് പ്രകോപന കാരണമെന്നാണ് പ്രതി […]

Kerala

രണ്ട് കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

നാട്ടുകാരുടെ പരാതിയെ തുടർന്ന് ജനങ്ങൾക്ക് ശല്യമുണ്ടാക്കിയ രണ്ട് കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു. കോഴിക്കോട് കോട്ടൂളി മീമ്പാലക്കുന്നിലാണ് കാട്ടുപന്നികളെ വെടിവെച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കാട്ടുപന്നി ആക്രമണത്തിൽ രണ്ടാഴ്ച മുമ്പ് ഒരാൾക്ക് പരുക്കേറ്റിരുന്നു. എന്നാൽ തദ്ദേശസ്ഥാപനങ്ങൾക്ക് കാട്ടുപന്നികളെ വെടിവെയ്ക്കാൻ അധികാരം നൽകുന്ന സർക്കാർ ഉത്തരവിൽ അവ്യക്തതയുണ്ടെന്ന ആക്ഷേപം ശക്തമാവുകയാണ്. കാട്ടുപന്നിയെ വെടിവയ്ക്കാൻ അനുമതി തേടുന്നത് മുതൽ ജഡം സംസ്കരിക്കാനുള്ള ചെലവ് കണ്ടെത്തുന്നതടക്കമുളള കാര്യങ്ങളില്‍ കൃത്യമായ മാർഗനിർദേശം ഉത്തരവിലില്ലെന്നാണ് ആക്ഷേപം. പുതിയ തീരുമാനം നടപ്പാക്കുമ്പോള്‍ പരാതികള്‍ സ്വാഭാവികമാണെന്നും പ്രശ്നം […]

Kerala

ബാലുശ്ശേരിയില്‍ കടകള്‍ക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം

കോഴിക്കോട് ബാലുശ്ശേരി കാട്ടാംവള്ളിയില്‍ കടകള്‍ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ടയര്‍, ഫര്‍ണീച്ചര്‍ കടകള്‍ക്കാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെ നാലരയ്ക്കാണ് തീ പടരുന്നത് പരിസരവാസികള്‍ കാണുന്നത്. ജില്ലയുടെ വിവിധ ഇടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ മണിക്കൂറുകളെടുത്താണ് തീ അണച്ചത്. കടകള്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. തീപിടുത്തത്തില്‍ ആര്‍ക്കും പരുക്കില്ല. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് പരിശോധന നടത്തും.

Kerala

കോഴിക്കോട് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം; വെടിയുണ്ടകൾക്ക് പത്തുവർഷത്തിലേറെ കാലപ്പഴക്കമുണ്ടെന്ന് നിഗമനം

കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ കർണാടകയിലേക്കും അന്വേഷണം വ്യാപിപ്പിക്കും. വെടിയുണ്ടകൾക്ക് പത്തുവർഷത്തിലേറെ കാലപ്പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വെടിയുണ്ടകളുടെ ഉറവിടം കണ്ടെത്താനായി റൈഫിൾ ക്ലബ്ബുകളിൽ നിന്നുള്ള വിവരശേഖരണം തുടങ്ങി. തൊണ്ടയാട് ബൈപ്പാസിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയ വെടി ഉണ്ടകളുടെ ഉറവിടം കണ്ടെത്താനായി കേരള അതിർത്തി കടന്നുളള അന്വേഷണത്തിനാണ് പൊലീസ് തയ്യാറെടുക്കുന്നത്. കർണാടകയിലെ കുടക് കേന്ദ്രീകരിച്ച് അനധികൃത ആയുധ വിൽപന കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. വെടിയുണ്ടകൾ ജർമ്മനി, ഇംഗ്ലണ്ട്, പൂനൈ […]

Kerala

പെരുവണ്ണാമൂഴിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; പഞ്ചായത്ത് പ്രസിഡന്റിനെതിരെ പോസ്റ്ററുകള്‍

കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ വീണ്ടും മാവോയിസ്റ്റുകള്‍ എത്തി. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പോസ്റ്ററുകള്‍ പതിച്ചു. മുതുകാട്ടെ ഖനനം ചെറുക്കുക, സിപിഐഎം നുണകള്‍ തിരിച്ചറിയുക എന്നീ ആഹ്വാനങ്ങളും പോസ്റ്ററിലുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പെരുവണ്ണാമൂഴി മുതുകാട് നാലാം ബ്ലോക്കിലെ ഉദയഗിരിയിലാണ് മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് പോസ്റ്ററുകള്‍ കണ്ടത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് പോസ്റ്ററുകള്‍ ഒട്ടിച്ചത്. സമീപത്തായി ഒരു ബാനറും കെട്ടിയിട്ടുണ്ട്. പയ്യാനിക്കോട്ടയെ തുരന്നെടുക്കാന്‍ അനുവദിക്കരുത്, കൃഷിഭൂമി സംരക്ഷിക്കുക, ഖനനം ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററുകളില്‍ ഉള്ളത്. […]

Kerala

കല്ലായി പുഴയോരത്ത് മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം; നടപടിയുമായി മുന്നോട്ടുപോകുമെന്ന് കോര്‍പറേഷന്‍

കോഴിക്കോട് കോതി പള്ളിക്കണ്ടിയില്‍ കല്ലായി പുഴയോരത്ത് മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്ന് കോര്‍പറേഷന്‍ അധികൃതര്‍. എന്നാല്‍ പ്ലാന്റിന്റെ പ്രാരംഭ നടപടികള്‍ക്കായി ഉദ്യോഗസ്ഥരെത്തിയാല്‍ തടയുമെന്ന ഉറച്ച നിലപാടിലാണ് ജനകീയ സമരസമിതി പ്രവര്‍ത്തകര്‍. അമൃത് പദ്ധതിയില്‍ നിര്‍മിക്കുന്ന മലിനജല സംസ്‌കരണ പ്ലാന്റിനാവശ്യമായ സ്ഥലം അളന്ന് തിരിച്ച് വേലി കെട്ടി മറയ്ക്കാനാണ് ഇന്നലെ ഉദ്യോഗസ്ഥരെത്തിയത്. രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടു നിന്ന ജനകീയ പ്രതിഷേധത്തെ മറികടന്ന് പൊലീസ് സുരക്ഷയില്‍ ആദ്യദിനത്തിലെ ജോലികള്‍ ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കി. പതിനൊന്ന് […]

Kerala

പൊലീസ് വീട്ടിൽ നിന്നിറക്കികൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു

പൊലീസ് വീട്ടിൽ നിന്നിറക്കികൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ ബി.സി റോഡിൽ നാറാണത്തുവീട്ടിൽ ജിഷ്ണുവാണ് മരിച്ചത്. 500 രൂപ ഫൈൻ അടയ്ക്കാൻ ഉണ്ടെന്ന് പറഞ്ഞാണ് പൊലീസ് ജിഷ്ണുവിനെ കൊണ്ടുപോയത്. എന്നാൽ പിന്നീട് ജിഷ്ണുവിനെ കാണുന്നത് വഴിയരികിൽ അത്യാസന്ന നിലയിലാണ്. ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. നല്ലളം പൊലീസാണ് ജിഷ്ണുവിനെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയത്. വയനാട്ടിൽ ഒരു കേസുണ്ടെന്നും അതിന്റെ ഫൈനായി 500 രൂപ അടയ്ക്കണമെന്നും പറഞ്ഞാണ് പൊലീസ് ജിഷ്ണുവിനെ കൂട്ടിക്കൊണ്ട് പോകുന്നത്. മഫ്തിയിലാണ് […]