Local

കോഴിക്കോട് നഗരത്തിൽ ഓട്ടോ തൊഴിലാളികളുടെ സൂചനാ പണിമുടക്ക് ഇന്ന്

കോഴിക്കോട് നഗരത്തിൽ ഓട്ടോ തൊഴിലാളികളുടെ സൂചനാ പണിമുടക്ക് ഇന്ന്. കോർപ്പറേഷൻ പരിധിയിൽ സിസി പെർമിറ്റ് അടിസ്ഥാനത്തിൽ സർവ്വീസ് നടത്തുന്ന ഓട്ടോ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സി സി ഓട്ടോ തൊഴിലാളി സംയുക്ത സമര സമിതിയാണ് 24 മണിക്കൂർ സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്കിന്റെ ഭാഗമായി 12 മണിക്കൂർ ധർണ്ണയും നടത്തും. നഗരത്തിൽ ആവശ്യമായ ഓട്ടോ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുക, അനധികൃത സർവ്വീസുകൾക്കെതിരെ നടപടി സ്വീകരിക്കുക, ഓട്ടോ തൊഴിലാളികൾക്ക് നേരെയുള്ള പൊലീസിന്റെ പീഡനം അവസാനിപ്പിക്കുക, […]

Kerala

കോഴിക്കോട് പെയിന്റ് ഗോഡൗണിലുണ്ടായ തീപിടുത്തം; അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് ഫയർഫോഴ്സ് മേധാവി

കോഴിക്കോട് ഫറോക്കിലെ പെയിന്റ് ഗോഡൗണിലുണ്ടായ തീപിടുത്തത്തിൽ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് ഫയർഫോഴ്സ് മേധാവി. ജില്ലാ ഫയർ ഓഫീസർ അഷ്റഫ് അലിയോട് ഡിജിപി ഡോ. ബി സന്ധ്യ റിപ്പോർട്ട് തേടി. വിശദമായ പരിശോധന നടത്തി ഇന്ന് തന്നെ നടപടി സ്വീകരിക്കണമെന്നാണ് നിർദ്ദേശം. സ്ഥാപനത്തിന് ഫയർ എൻഒസി ഇല്ലെന്നാണ് ഫയർ ഫോഴ്സിൻ്റെ പ്രാഥമിക റിപ്പോർട്ട്.  തീപിടുത്തത്തിൽ ഫോറെൻസിക് വിദഗ്ധർ ഇന്ന് വിശദമായ പരിശോധന നടത്തും. ആവശ്യമായ ഫയർ സേഫ്റ്റി സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. കോർപറേഷനിൽ നിന്ന് ഗോഡൗണിന്റെ പ്രവർത്തന […]

Kerala

കോഴിക്കോട് ബീച്ചിലെ സം​ഗീത പരിപാടിക്കിടെ സംഘർഷം; വിദ്യാർഥികൾ ഉൾപ്പടെ 44 പേർക്ക് പരുക്ക്

കോഴിക്കോട് ബീച്ച് കാർണ്ണിവൽ സംഘർഷത്തിൽ വിദ്യാർഥികൾ ഉൾപ്പടെ 44 പേർക്ക് പരുക്കേറ്റു. 6 പൊലീസുകാർക്കും പരുക്കുണ്ട്. ബീച്ചിലെ സംഗീതപരിപാടിക്കിടെ ബാരിക്കേഡ് മറിഞ്ഞ് ആദ്യം അപകടമുണ്ടാവുകയായിരുന്നു. അതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കൂട്ടയടി നടക്കുകയും പൊലീസിന് നേരെ ആക്രമണമുണ്ടാവുകയും ചെയ്തു. മതിയായ സൗകര്യമൊരുക്കിയില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സംഘാടകർക്കെതിരെയും പൊലീസിനെ ആക്രമിച്ച കണ്ടാലറിയാവുന്ന അമ്പത് പേർക്കെതിരെയും കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വെള്ളയിൽ പൊലീസ് രണ്ട് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇന്നലെ വൈകിട്ടാണ് ബീച്ചിലെ സംഗീതപരിപാടിക്കിടെ സംഘർഷമുണ്ടായത്. പരിപാടിയിൽ ഉൾക്കൊള്ളാവുന്നതിലും അധികം പേർക്ക് […]

Local

കോഴിക്കോട് വിലങ്ങാട് ശക്തമായ ചുഴലി കാറ്റ്; വ്യാപക നാശം

കോഴിക്കോട് വിലങ്ങാട് മേഖലയിൽ ശക്തമായ ചുഴലി കാറ്റിൽ വ്യാപക നാശം. രാവിലെ ഏഴരയോടെയാണ് ചുഴലി കാറ്റ് വീശിയടിച്ചത്. വീടുകൾക്ക് മുകളിലേക്കും റോഡുകളിലേക്കും മരങ്ങൾ കടപുഴകി വീണു. വ്യാപകമായി കൃഷിയും നശിച്ചു. വിലങ്ങാട് പുഴിലും ജലനിരപ്പ് ഉയരുന്നുണ്ട്. സംസ്ഥാനത്തിന്ന് മധ്യ-വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇടുക്കി മുതൽ കാസർഗോഡ് വരെയുള്ള 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മറ്റു ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ ഇല്ല. വ്യാഴാഴ്ചയോടെ കാലവർഷം കൂടുതൽ ദുർബലമാകും. മണിക്കൂറിൽ 65 കിലോമീറ്റർ […]

Kerala

ആറുവർഷം മുൻപ് പ്രവർത്തനം നിലച്ച ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സിന്റെ പുനരുദ്ധാരണ സാധ്യത തെളിയുന്നു

ആറുവർഷം മുൻപ് പ്രവർത്തനം നിലച്ച കോഴിക്കോട് ചെറുണ്ണൂരിലെ സ്റ്റീൽ കോംപ്ലക്സിൻ്റെ പുനരുദ്ധാരണ സാധ്യത തെളിയുന്നു. രണ്ടു വർഷമായി ശമ്പളം ലഭിക്കാത്തതിനാൽ ജീവനക്കാർ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടിയാണ് അധികൃതർ പുനരുദ്ധാരണ റിപ്പോർട്ട് തയ്യാറാക്കിയത്. സംസ്ഥാന സർക്കാരും സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയും തുല്യ പങ്കാളിത്തത്തോടെയാണ് സ്റ്റീൽ കോംപ്ലക്സ് നടത്തുന്നത്. കമ്പിയുണ്ടാക്കാനുള്ള ഉരുക്ക് ബില്ലറ്റ് ലഭിക്കാതെ വന്നതോടെയാണ് സ്റ്റീൽ കോംപ്ലക്സിൻ്റെ പ്രവർത്തനം നിലച്ചത്. താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. സ്ഥിരം ജീവനക്കാരായ 30 പേർ ദിവസവും വെറുതെ വന്ന് പോകുന്നു. […]

Kerala

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ കോഴിക്കോടെത്തി; വന്‍ വരവേല്‍പ്പ് നല്‍കി ബിജെപി നേതാക്കള്‍

കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ കേരളത്തിലെത്തി. രാവിലെ കരിപ്പൂരില്‍ വിമാനമിറങ്ങിയ കേന്ദ്രമന്ത്രിക്ക് ബിജെപി നേതാക്കള്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. ജന്മഭൂമിയുടെ കോഴിക്കോട് എഡിഷന്‍ ഉദ്ഘാടനം അനുരാഗ് ഠാക്കൂര്‍ നിര്‍വഹിച്ചു. കേരളത്തിലെ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലെ ഉടമകളുമായും എഡിറ്റര്‍മാരുമായും കേന്ദ്രമന്ത്രി ഉടന്‍ കൂടിക്കാഴ്ച നടത്തും. കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിയിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിക്കുന്ന പരിപാടിയിലും ഉച്ചയ്ക്ക് കേന്ദ്രമന്ത്രി പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ടോടെ കോഴിക്കോട്ടെ സ്‌പോര്‍ട്‌സ് […]

Kerala

കോഴിക്കോട് കോർപ്പറേഷനിൽ പാസ്സ്‌വേർഡ്‌ ചോർത്തിയ സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കോഴിക്കോട് കോർപ്പറേഷനിൽ പാസ്സ്‌വേർഡ്‌ ചോർത്തി അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോർപ്പറേഷനിലെ രണ്ട് ഉദ്യോഗസ്ഥരടക്കം ആറു പേരുടെ ജാമ്യപേക്ഷയാണ് കോടതി പരിഗണിക്കുക.  നാല് മുതൽ ഏഴ് വരെയുള്ള പ്രതികൾ ജില്ലാ സെഷൻസ് കോടതിയിലും ഒന്ന്, രണ്ട് പ്രതികൾ സിജെഎം കോടതിയിലുമാണ് അപേക്ഷ നൽകിയത്. മൂന്നാം പ്രതിയായ കെട്ടിട ഉടമയ്ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. രണ്ട് ജീവനക്കാരും മുൻ അസിസ്റ്റന്റ് എൻജിനിയറും മൂന്ന് ഇടനിലക്കാരും കെട്ടിട ഉടമയും അടക്കം ഏഴ് […]

Kerala

കോൺ​ഗ്രസുകാരെ വെള്ള പുതപ്പിച്ച് കിടത്തും; ഭീഷണി പ്രസം​ഗവുമായി സിപിഐഎം നേതാവ്

കോഴിക്കോട് ഭീഷണി പ്രസം​ഗവുമായി സിപിഐഎം നേതാവ് രം​ഗത്ത്. സിപിഐഎം കോഴിക്കോട് ഏരിയാ കമ്മിറ്റിയം​ഗം ഒ.എം ഭരദ്വാജാണ് ഭീഷണി പ്രസം​ഗം നടത്തിയത്. കോൺ​ഗ്രസുകാരെ വെള്ള പുതപ്പിച്ച് കിടത്തുമെന്നാണ് ഭീഷണി. സിപിഐഎം ബോംബെറിഞ്ഞാൽ മതിലിൽ തട്ടി വീഴില്ലെന്നും കൃത്യമായ ലക്ഷ്യം കാണുമെന്നും പ്രസം​ഗത്തിൽ പറയുന്നു. എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് നടന്ന യോ​ഗത്തിലാണ് വിവാദ പരാമർശം നടത്തിയത്. സിപിഐഎം അങ്ങനെ തീരുമാനമെടുത്താൽ അത് നടപ്പാക്കിയിരിക്കും. ഇത് നല്ല നിലയ്ക്ക് ഓർത്ത് വേണം കോൺ​ഗ്രസും ആർഎസ്എസും ബിജെപിയും കളിക്കാൻ. നിങ്ങളെപ്പോലെ […]

Kerala

കോഴിക്കോട് അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ സംഭവം; കൂടുതൽ ജീവനക്കാരിൽ നിന്നും ഇന്ന് മൊഴിയെടുക്കും

കോഴിക്കോട് കോർപ്പറേഷനിൽ അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ സംഭവത്തിൽ കൂടുതൽ ജീവനക്കാരിൽ നിന്നും പൊലീസ് ഇന്ന് മൊഴിയെടുക്കും. ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ ബേപ്പൂർ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ അന്വേഷിച്ച ടൗൺ പൊലീസ് കഴിഞ്ഞ ദിവസം ജീവനക്കാരിൽ നിന്നും മൊഴിയെടുത്തിരുന്നു. സൈബർ പൊലീസിന്റെ സഹായത്തോടെയാണ് അന്വേഷണം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്‌ ഇന്ന് കോർപറേഷൻ ആസ്ഥാനത്ത് നിൽപ്പ് സമരം നടത്തും. ജീവനക്കാരെ ബലിയാടാക്കി എന്ന് ആരോപിച്ചു കോർപ്പറേഷനിലെ ജീവനക്കാരും സമരം നടത്തും. […]

Kerala

‘എനിക്ക് പഠിക്കണം’; കല്യാണം വേണ്ട സഹായിക്കണമെന്ന് കുട്ടി; ശൈശവ വിവാഹം തടഞ്ഞ് കളക്ടര്‍

കോഴിക്കോട് കടലുണ്ടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ തടഞ്ഞു. ചാലിയം ജംഗ്ഷൻ ഫാറൂഖ് പള്ളി പ്രദേശത്താണ് സംഭവം. പെണ്‍കുട്ടി തന്നെയാണ് വിവാഹ വിവരം അധികൃതരെ അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ ഉടൻ വിവരം ബേപ്പൂര്‍ പൊലീസിന് കൈമാറി. തുടര്‍ന്ന് സബ് കളക്ടര്‍ ചെല്‍സാസിനിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി. പ്ലസ് വൺ വിദ്യാർത്ഥിയാണ് പെൺകുട്ടി. തൻ്റെ ആഗ്രഹത്തിന് വിരുദ്ധമായി വീട്ടുകാർ കല്യാണം നടത്താൻ തീരുമാനിച്ചതോടെയാണ് ചൈൽഡ് ലൈനെ ബന്ധപ്പെട്ടത്. തനിക്ക് പഠിക്കണം, നല്ലൊരു ജോലി നേടണം […]