കോഴിക്കോട് മൂരാട് പാലത്തില്‍ നവംബര്‍ 18 മുതല്‍ 25 വരെ ഗതാഗതം നിയന്ത്രിക്കും. ദേശീയപാതയിലെ മൂരാട് പുതിയ പാലത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഡിയാണ് അറിയിപ്പ് നല്‍കിയത്. നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി വാഹനഗതാഗതം നിയന്ത്രിക്കണമെന്ന എന്‍.എച്ച്.എ.ഐയുടെ ആവശ്യപ്രകാരമാണ് തീരുമാനം. യാത്ര സുഗമമാക്കാന്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ ദിശാ ബോര്‍ഡുകളും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കണം.’ കൂടുതല്‍ തൊഴിലാളികളെയും യന്ത്രസാമഗ്രികളും പ്രയോജനപ്പെടുത്തി സമയബന്ധിതമായി പാലം പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പാലത്തിന്റെ സ്ഥിരതയും […]
Tag: Kozhikode
12ഉം 13ഉം വയസുള്ള സഹോദരിമാരോട് മോശമായി പെരുമാറി; കോടഞ്ചേരി സ്റ്റേഷനിലെ സിപിഒയ്ക്കെതിരെ പോക്സോ കേസ്
കോഴിക്കോട് കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെ പോക്സോ കേസ്. 12ഉം 13ഉം വയസുള്ള സഹോദരിമാരോട് മോശമായി പെരുമാറിയെന്നാണ് പരാതി. രണ്ട് പോക്സോ കേസുകളാണ് വിനോദ് കുമാറിനെതിരെ കൂരാച്ചുണ്ട് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിനോദ് കുമാറിനെതിരെ പെൺകുട്ടികളുടെ മാതാവ് അടിപിടിക്കേസുമായി ബന്ധപ്പെട്ട ഒരു പരാതി നൽകിയിരുന്നു. ഈ കേസിൽ കോടതി പൊലീസ് ഉദ്യോഗസ്ഥന് ജാമ്യം അനുവദിക്കുകയും ചെയ്തു. കേസ് താമരശ്ശേരി ഡിവൈഎസ്പിയാണ് അന്വേഷിക്കുന്നത്. ഈ കേസിൻ്റെ ഭാഗമായി വിവരങ്ങൾ ശേഖരിക്കുമ്പോഴാണ് പുതിയ പരാതി. തുടർന്ന് ഈ […]
കോഴിക്കോട് കൂട്ടബലാത്സംഗക്കേസ്; ബേപ്പൂർ കോസ്റ്റല്‍ സി.ഐയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും
യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത സർക്കിള്‍ ഇന്‍സ്പെക്ടറുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. ഇന്നലെ രാവിലെ കസ്റ്റഡിയിൽ എടുത്ത ബേപ്പൂർ കോസ്റ്റൽ പൊലീസ് സി.ഐ.പി ആർ സുനുവിന്‍റെ ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടരുകയാണ്. ചോദ്യം ചെയ്യലില്‍ പി.ആര്‍ സുനു ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ കേസില്‍ വിശദമായ അന്വേഷണം നടത്തി പരാമവധി തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ഇന്നലെയാണ് കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ പൊലീസ് സി.ഐ. പി ആര്‍. സുനുവിനെ […]
സിപിഐഎം പ്രതിനിധികള്‍ മാത്രമുള്ള ഇന്റര്‍വ്യു ബോര്‍ഡ് രൂപീകരിച്ചെന്ന് ആരോപണം; കോഴിക്കോട് കോര്‍പറേഷനിലും നിയമന വിവാദം
കോഴിക്കോട് കോര്‍പറേഷനിലും നിയമന വിവാദം. ആരോഗ്യ വിഭാഗത്തിലേക്ക് 122 ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്താന്‍ സിപിഎം പ്രതിനിധികള്‍ മാത്രമുള്ള ഇന്റര്‍വ്യു ബോര്‍ഡ് രൂപീകരിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ആരോപണങ്ങൾ മേയർ നിഷേധിച്ചു. തിരുവനന്തപുരം കോര്‍പറേഷന് പിന്നാലെ കോഴിക്കോട് കോര്‍പറേഷനിലും താൽക്കാലിക നിയമനങ്ങളുടെ പേരിൽ വിവാദം. ആരോഗ്യവകുപ്പിലേക്കുള്ള 122 താൽക്കാലിക തസ്തികകളിൽ സിപിഐഎം പ്രവർത്തകരെ തിരുകി കയറ്റാൻ ശ്രമമെന്നാണ് പ്രതിപക്ഷ ആരോപണം. നിയമനങ്ങൾക്ക് സിപിഐഎം പ്രതിനിധികൾ മാത്രമുള്ള ഇന്റർവ്യൂ ബോർഡ് രൂപീകരിച്ചെന്ന് യുഡിഎഫും ബിജെപിയും ആരോപിച്ചു. ഇക്കാര്യത്തിൽ കോടതിയെ സമീപിക്കുമെന്ന് […]
ലഹരി സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെതിരെയും കേസ്; അറസ്റ്റ് ചെയ്തു
കോഴിക്കോട് ലഹരി മരുന്നു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ കസ്റ്റഡിയിലുള്ള അഞ്ചു പ്രതികളുടേയും അറസ്റ്റ് രേഖപ്പെടുത്തി. തട്ടിക്കൊണ്ടുപോയ യുവാവിനെതിരെയും കേസ് എടുത്തിട്ടുണ്ട്. പണം വാങ്ങി വഞ്ചിച്ചു എന്ന പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. യുവാവിന്റെ അറസ്റ്റും രേഖപ്പെടുത്തി. തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഇനി ഒരാളെയും പണം വാങ്ങി വഞ്ചിച്ചു എന്ന പരാതിയിൽ രണ്ടുപേരെയുമാണ് പിടികൂടാനുള്ളത്. ഇന്നലെ രാവിലെയാണ് ലഹരി സംഘം കുറ്റിക്കാട്ടൂർ സ്വദേശി അരവിന്ദ് ഷാജിനെ തട്ടിക്കൊണ്ടുപോയത്. പിന്നീട് പൊലീസ് ഇയാളെ മോചിപ്പിക്കുകയായിരുന്നു. ലഹരി വസ്തുക്കൾ വാങ്ങിയതിൻ്റെ പണം നൽകാത്തതിനെ […]
കുവൈത്തില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
കുവൈത്തില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനം, പറന്നുയര്‍ന്ന് ഒരു മണിക്കൂറിനു ശേഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. പ്രാദേശിക സമയം ഉച്ചക്ക് 1.20 നു പുറപ്പെട്ട വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്. യാത്രക്കാർ പ്രതിഷേധിക്കുകയും, എയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിൽ യാത്രക്കാരെ എത്തിക്കാമെന്ന് അധികൃതര്‍ അറിയിച്ചതായും യാത്രക്കാര്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറിലധികം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. IX 394 ബോയിങ് 738 വിമാനമാണ് പറന്നുയര്‍ന്ന് ഒരു മണിക്കൂറിന് ശേഷം […]
കോഴിക്കോട് പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി
കോഴിക്കോട് പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി. വാഹന മോഷണക്കേസിലെ പ്രതി മുഹമ്മദ് റിയാസിനെയാണ് പൊലീസ് പിടികൂടിയത്. മാറാട് ബാർബർഷോപ്പിൽ വച്ചാണ് ഇയാളെ പോലീസ് കണ്ടെത്തിയത്. ഇന്നലെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് കൊണ്ടുപോകും വഴിയാണ് ഇയാൾ രക്ഷപെട്ടത്. ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറിയപ്പോള്‍ ഇയാളുടെ വിലങ്ങ് പൊലീസ് അഴിച്ചിരുന്നു. രണ്ട് കൈകളിലേയും വിലങ്ങ് അഴിച്ചുമാറ്റുകയും ഒരു പൊലീസുകാരൻ സ്റ്റേഷനിലേക്ക് പോവുകയും ചെയ്തു. ഇതോടെയാണ് പ്രതി കിട്ടിയ അവസരം മുതലാക്കി ഓടിരക്ഷപെട്ടത്.
കോഴിക്കോട്ട് പുഴയില്‍ വിദ്യാർത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു
കോഴിക്കോട് മുക്കം തൃക്കുടമണ്ണ കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. മുക്കം മാമ്പറ്റ സ്വദേശി നിധിന്‍ സെബാസ്റ്റ്യനാണ് മരിച്ചത്. ആര്‍.ഇ.സി. ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് നിധിന്‍. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. സ്‌കൂള്‍ വിട്ട ശേഷം നിധിനും മറ്റു രണ്ടു വിദ്യാര്‍ഥികളും കൂടി ഇവിടെ കുളിക്കാന്‍ എത്തിയതായിരുന്നു.
കോഴിക്കോട് പത്ത് വയസുകാരൻ തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട് പേരാമ്പ്ര ആവളയിൽ പത്ത് വയസുകാരനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നാലാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ബഷീറാണ് മരിച്ചത്. സംഭവത്തിൽ മേപ്പയ്യൂർ പൊലീസ് അന്വേഷണം തുടങ്ങി. തൂങ്ങിമരണമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇന്നലെ വൈകുന്നേരമാണ് മുഹമ്മദ് ബഷീറിനെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടത്തിയത്. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. സഹപാഠികൾ, അധ്യാപകർ, ബന്ധുക്കൾ എന്നിവരിൽ നിന്ന് മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
സംഘപരിവാര്‍ ഭീഷണി; സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സദസ് റദ്ദാക്കി
സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സദസ് റദ്ദാക്കി. സംഘർഷ സാധ്യതയെന്ന പൊലീസ് റിപ്പോർട്ട് പരിഗണിച്ചാണ് പരിപാടി റദ്ദാക്കിയതെന്ന് സംഘാടകർ അറിയിച്ചു. പരിപാടി തടയണമെന്ന് ബിജെപി ആവശ്യപെട്ടിരുന്നു. പൗരാവകാശ വേദി ഇന്ന് വൈകിട്ട് നാലുമണിക്ക് കോഴിക്കോട് ടൗണ്‍ ഹാളിലായിരുന്നു പരിപാടി നടത്താനിരുന്നത്. എം.കെ.രാഘവന്‍ എംപി, മുനവറലി തങ്ങള്‍, കെ.കെ.രമ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കാനിരുന്ന പരിപാടിയാണ് മാറ്റിയത്. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ പരിപാടി മാറ്റിവയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. പരിപാടിക്ക് എതിരെ ബിജെപി ഡിജിപിക്കും എന്‍ഐഎയ്ക്കും പരാതി നല്‍കിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കരുതെന്ന് […]