പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലത്തെ റീജിണൽ പോൾട്രിഫാം അണുവിമുക്തമാക്കി. പ്രദേശത്ത് കോഴികൾ ഉൾപ്പടെയുള്ള വളർത്തു പക്ഷികളെ കൊല്ലുന്ന നടപടികൾ പൂർത്തിയായി. ഇതുവരെ കോഴികൾ ഉൾപ്പടെ പന്ത്രണ്ടായിരം പക്ഷികളെ കൊല്ലുകയും മുപ്പതിനായിരം മുട്ടകളും ഒൻപതര ടൺ കോഴിത്തീറ്റ നശിപ്പിക്കുകയും ചെയ്തു. മൃഗസംരക്ഷണ വകുപ്പിൻ്റെ പത്ത് റാപ്പിഡ് റെസ്പോൺസ് ടീമുകളാണ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. സർക്കാർ ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.
Tag: Kozhikode
കോഴിക്കോട് പന്തീരാങ്കാവിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി
കോഴിക്കോട് പന്തീരാങ്കാവിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നവംബറിലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയും പ്രതികളും സുഹൃത്തുക്കളായിരുന്നു. പന്തീരാങ്കാവിലെ സ്വകാര്യ ഫ്‌ളാറ്റിൽ പരാതിക്കാരെയെ എത്തിച്ച് യുവാക്കൾ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഇന്നലെയാണ് പരാതി ലഭിച്ചത്. തുടർന്ന് ഇന്നലെ വൈകിട്ടോടെ തന്നെ മൂന്നു പ്രതികളെ കസ്റ്റഡിയിൽ എടുത്തു. എന്നാൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തങ്ങളെ കുടുക്കാനാണ് പരാതിക്കാരി ശ്രമിക്കുന്നതെന്നാണ് പ്രതികൾ ആരോപിക്കുന്നത്. പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാനുള്ള നടപടികൾ പൊലീസ് കൈക്കൊള്ളും. […]
ബസിന് നേരെ ഓട്ടോ ഡ്രൈവർമാരുടെ ആക്രമണം; ചില്ലടിച്ചു തകർത്തു
കോഴിക്കോട് കുന്നമംഗലത്ത് സ്വകാര്യ ബസ്സിന് നേരെ ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം. ബസ് തടഞ്ഞുനിർത്തി ചില്ലടിച്ചു തകർത്തു. ഡ്രൈവർക്കും നിരവധി യാത്രക്കാർക്കും പരുക്കേറ്റു. കോഴിക്കോട് കുന്നമംഗലത്താണ് സംഭവം. കൊടുവള്ളി – സിഎം മഖാം റൂട്ടിൽ സർവീസ് നടത്തുന്ന ഹിറ ബസിന് നേരെ ആണ് ആക്രമണം നടത്തിയിരിക്കുന്നത്. സമാന്തര സർവീസ് ചോദ്യം ചെയ്തതിനാണ് ആക്രമണം എന്ന് ബസ് ഡ്രൈവർ പറഞ്ഞു. കണ്ടാലറിയാവുന്ന ആളുകൾ ആണ് ആക്രമിച്ചത് എന്ന് ഡ്രൈവർ അജയ് വ്യക്തമാക്കി. അതേസമയം ഇടുക്കി അടിമാലിയിൽ മദ്യപിച്ച മൂന്ന് യുവാക്കൾക്ക് […]
കോട്ടയംകാരൻ ശ്യാംജിത്തിന് ഗുരുവും മേക്കപ്പ് ആർട്ടിസ്റ്റും അമ്മ തന്നെ
ഭാരതത്തിന്റെ തനതു കലാരൂപമായ, ആന്ധ്ര പ്രദേശിൽ പിറവി കൊണ്ട കുച്ചിപ്പുടി 3 വയസ്സ് മുതൽ പഠിച്ചും സ്റ്റേജ് ഷോകൾ അവതരിപ്പിച്ചും വേറിട്ട് നിൽക്കുകയാണ് കോട്ടയം രാമപുരം, സെന്റ് അഗസ്റ്റിൻ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ശ്യാംജിത്ത് സജീവ്. ശ്യാംജിത്തിൻ്റെ അമ്മയും മുത്തശ്ശിയും നൃത്താധ്യാപികമാരാണ്. നൃത്താധ്യാപികയായ അമ്മ സജിമോൾ സജീവ് ആണ് ശ്യാം ജിത്തിന്റെ ഗുരു. മകന്റെ മേക്കപ്പ് ആർട്ടിസ്റ്റും അമ്മ തന്നെ. രാമപുരത്ത് നൃത്ത സംഗീത വിദ്യാലയം നടത്തുകയാണ് സജിമോൾ. 2019ൽ കാസർഗോഡ്, കാഞ്ഞങ്ങാട് […]
കോഴിക്കോട് പീഡനം നടന്നിട്ടില്ലെന്ന് കൊറിയന്‍ യുവതി മൊഴിനല്‍കി; പൊലീസ് കേസ് അവസാനിപ്പിക്കുന്നു
കോഴിക്കോട് കൊറിയന്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസ് പൊലീസ് അവസാനിപ്പിക്കുന്നു. പീഡനം നടന്നതിന് തെളിവില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതിനാലാണ് കേസ് അവസാനിപ്പിക്കുന്നത്. വൈദ്യ പരിശോധനയിലും പീഡനം നടന്നതായി തെളിഞ്ഞിട്ടില്ല. യുവതി മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നു. പീഡനം നടന്നിട്ടില്ലെന്നു പിന്നീട് യുവതി മൊഴി നല്‍കി. ഈ കാര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയെ കൊറിയന്‍ എംബസി ഉദ്യോഗസ്ഥര്‍ ചെന്നൈയിലേക്ക് കൊണ്ടുപോയി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറോടാണ് കൊറിയന്‍ യുവതി മുന്‍പ് താന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് പറഞ്ഞത്. ഡോക്ടറുടെ മൊഴിയുടെ […]
കോഴിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
കോഴിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. നാദാപുരം ഈയ്യങ്കോട് സ്വദേശി മീത്തലെ പറമ്പത്ത് ഇസ്മയിൽ (45) ആണ് മരിച്ചത്. കോഴിക്കോട് വാണിമേൽ വിലങ്ങാട് റോഡിൽ പുഴമൂലയിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. പുഴമൂലയിൽ ഇന്നു രാവിലെയാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്നയാൾക്കാണ് പരുക്കേറ്റത്. വിലങ്ങാട് ഭാഗത്തുനിന്ന് വരികയായിരുന്ന ബസാണ് എതിരെ വരുകയായിരുന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചത്.
കോഴിക്കോട് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വിദ്യാർത്ഥി ചാടി മരിച്ചു
കോഴിക്കോട് എൻഐടി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വിദ്യാർത്ഥി ചാടി മരിച്ചു. തെലങ്കാന സ്വദേശി യശ്വന്ത് ആണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്നുമാണ് യശ്വന്ത് താഴേക്ക് ചാടിയത്. എൻഐടിയില്‍ രണ്ടാം വർഷ ബിടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ആണ് യശ്വന്ത്. ഓൺലൈൻ ട്രേഡിംഗ് ഉൾപ്പെടെ നടത്തി പണം നഷ്ടപ്പെട്ടത്തിലെ മനോവിഷമം മൂലമാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കിയുള്ള ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസ്; മുൻ മാനേജരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കോഴിക്കോട്ടെ പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയായ ബാങ്കിന്റെ മുൻ മാനേജർ റിജിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി ഇന്ന് പരിഗണിക്കും. പൊലീസ് കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ടി എ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം ബാങ്കിലും കോഴിക്കോട് കോർപറേഷനിലും എത്തി കൂടുതൽ തെളിവുകളും ശേഖരിക്കും. കോർപ്പറേഷന് പുറമെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിൽ നിന്നും പണം നഷ്ടമായതായി ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. 17 അക്കൗണ്ടുകളിലായി ഇരുപത്തിയൊന്നര കോടിയുടെ […]
കോഴിക്കോട് ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ പ്രതിഷേധം ഇന്നും തുടരും
കോഴിക്കോട് കോതിയിൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ പ്രതിഷേധം ഇന്നും തുടരും. ഇന്നലെ പദ്ധതി പ്രദേശത്തേക്കുള്ള റോഡ് പൂർണ്ണമായും ഉപരോധിച്ചായിരുന്നു സമരം. ഫൈബർ വള്ളങ്ങളും മരത്തടികളും കോൺക്രീറ്റ് സ്ലാബുകളും ഉപയോഗിച്ചാണ് റോഡ് ഉപരോധിച്ചത്. സമാനമായ രീതിയിൽ തന്നെയാണ് ഇന്നും സമരം തുടരുക. പദ്ധതി ഉപേക്ഷിക്കില്ലെന്നാണ് കോർപറേഷൻ പറയുന്നത്. എന്നാൽ പദ്ധതി ഉപേക്ഷിക്കുന്നത് വരെ സമരം തുടരുമെന്നും പ്രദേശവാസികളും അറിയിച്ചു. ഇന്നലെ കോർപറേഷനിലെ യുഡിഎഫ് കൗൺസിലർമാർ നിൽപ് സമരം നടത്തിയിരുന്നു. കൂടാതെ കൂടുതൽ സംഘടനാ നേതാക്കളും കോതിയിലെ സമരത്തിന് […]
കോഴിക്കോട് ഓട്ടോ ഡ്രൈവറെ ബസ് സ്റ്റാന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പൊലീസ്
കോഴിക്കോട് ബാലുശേരി ബസ് സ്റ്റാന്‍ഡില്‍ ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ഞപ്പാലം കാട്ടാംവെള്ളി സ്വദേശി മന്‍സൂര്‍ (39) ആണ് മരിച്ചത്. മരണത്തില്‍ ദുരൂഹത ഉള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.