ബാപ്പയും മക്കളും’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷണസംഘം കോഴിക്കോട് പിടിയിൽ. മെഡിക്കൽ കോളേജിന് സമീപത്തെ ലോഡ്ജിൽ മോഷണം ആസൂത്രണം ചെയ്യുന്നതിനിടെയാണ് അഞ്ചംഗ സംഘം അറസ്റ്റിലായത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി നടന്ന നിരവധി മോഷണക്കേസുകളിലെ പ്രതികളാണ് വീണ്ടും അറസ്റ്റിലായത്. കുന്നമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ചക്കിൻകടവ് സ്വദേശി ഫസലുദീൻ എം പി, മകൻ ഫാസിൽ, ഫസലുദീന്റെ സഹോദരന്റെ മകൻ മുഹമ്മദ് ഷിഹാൻ, ഫാസിലിന്റെ സുഹൃത്തുക്കളായ മാത്തോട്ടം സ്വദേശി അൻഷിദ്, കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് തായിഫ് എന്നിവരാണ് പിടിയിലായത്. […]
Tag: Kozhikode
കോഴിക്കോട് വൃദ്ധമാതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
കോഴിക്കോട് തൊട്ടിൽപാലത്ത് വൃദ്ധമാതാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.തൊട്ടിൽപ്പാലം പൂക്കാട് കണ്ടോത്തറമ്മൽ ഖദീജ (78) യെയാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വായിൽ നിന്നും, മൂക്കിൽ നിന്നും രക്തം പുറത്ത് വന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മാനസിക ആസ്വാസ്ഥ്യമുള്ള ഖദീജയുടെ പേരമകൾ സംഭവ സമയം മുറിയിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച പേരമകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് നാദാപുരത്ത് റോഡരികത്ത് പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച നിലയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി
കോഴിക്കോട് നാദാപുരം പെരുമുണ്ടച്ചേരിയിൽ റോഡരികിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. നരിക്കാട്ടേരി കാരയിൽ കനാൽ – പെരുമുണ്ടച്ചേരി റോഡിൽ ചുഴലിയിലാണ് ബോംബുകൾ കണ്ടെത്തിയത്. ( Steel bombs kept in plastic bottles found in Kozhikode ). തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോർഡിന് പിന്നിൽ പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സി.ഐ ഇ.വി ഫായിസ് അലിയുടെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡ് ബോംബുകൾ കസ്റ്റഡിയിലെടുത്തു. സ്റ്റീൽ […]
ട്രെയിനിലെ ആക്രമണം: രണ്ട് കോച്ചുകള്‍ സീല്‍ ചെയ്തു; ഫൊറന്‍സിക് പരിശോധന ഉടന്‍ നടത്തും
അജ്ഞാതനായ വ്യക്തി തീ കത്തിച്ച് ആക്രമണം നടത്തിയതിന് പിന്നാലെ ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ രണ്ട് കോച്ചുകള്‍ സീല്‍ ചെയ്തു. ട്രെയിനിന്റെ D1,D2 കോച്ചുകളാണ് സീല്‍ ചെയ്തത്. വിരലടയാള വിദഗ്ധരും ഫൊറന്‍സിക് വിഭാഗവും പരിശോധന നടത്തും. കോഴിക്കോട്ട് നിന്നുള്ള അന്വേഷണ സംഘവും കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണ്. ആക്രമണം നടത്തിയ വ്യക്തിയ്ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഓടുന്ന ട്രെയിനില്‍ സഹയാത്രകരെ തീകൊളുത്തി അക്രമം നടത്തിയ സംഭവത്തില്‍ ഒന്‍പത് പേര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് […]
കോഴിക്കോട് ജയലക്ഷ്മി ടെക്‌സ്‌റ്റൈൽസിൽ തീപിടുത്തം
കോഴിക്കോട് ജയലക്ഷ്മി ടെക്‌സ്‌റ്റൈൽസിൽ തീപിടുത്തം. ഏഴ് യൂണിറ്റ് ഫയർ ഫോഴ്‌സ് തീ അണക്കാൻ ശ്രമിക്കുകയാണ്. പുറത്ത് നിന്ന് തീ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും കടയ്ക്ക് അകത്ത് തീ ആൡക്കത്തുകയാണെന്നാണ് റിപ്പോർട്ട്. കട രാവിലെ തുറക്കുന്നതിന് മുൻപായാണ് തീപിടുത്തമുണ്ടായത്. അതുകൊണ്ട് അകത്ത് ജീവനക്കാരില്ല. കടയ്ക്കകത്ത് തുണിയും പ്ലാസ്റ്റിക് കവറും പോലുള്ള വസ്തുക്കൾ ഉള്ളതിനാൽ തീ പടർന്ന് പിടിക്കാനുള്ള സാധ്യതകൾ കൂടുതലാണ്.
കോഴിക്കോട് വീട്ടുമുറ്റത്ത് നിർത്തിയിട്ട മോട്ടോർ ബൈക്കിന് തീയിട്ടു
കോഴിക്കോട് അരൂർ പെരുമുണ്ടശേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട മോട്ടോർ ബൈക്ക് സാമൂഹ്യ വിരുദ്ധർ തീവെച്ച് നശിപ്പിച്ചു. പെരുമുണ്ടശേരിയിലെ കുയ്യാലിൽ സുധീഷിന്റെ ഉടമസ്ഥതയിലുള്ള പാഷൻ പ്ലസ് ബൈക്കാണ് വീട്ട് മുറ്റത്ത് നിന്നിറക്കി കൊണ്ട് പോയി സമീപത്തെ റോഡിലിറക്കി തീ വെച്ച് നശിപ്പിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. നാദാപുരം പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സുധീഷിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ട മോട്ടോർ ബൈക്ക് സാമൂഹ്യ വിരുദ്ധർ തീവെച്ച് നശിപ്പിച്ചു.
ബസ് ബൈക്കിലിടിച്ച് മറിഞ്ഞ് അപകടം; പത്തിലേറെ പേർക്ക് പരുക്ക്, ബൈക്ക് യാത്രികൻ മരിച്ചു
മാവൂർ കൽപ്പള്ളിയിൽ ബസ് ബൈക്കിലിടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽപ്പെട്ടത് കോഴിക്കോട് നിന്നും മാവൂരിലേക്ക് പോകുന്ന ബസാണ്. യാത്രക്കാരെ പുറത്തെടുത്തു. ക്രൈൻ ഉപയോഗിച്ചാണ് ബസ് ഉയർത്തിയത്. ബസ് മറിഞ്ഞത് റോഡ് അരികിലെ പാടത്തേക്കാണ്. ബൈക്ക് യാത്രികൻ മാവൂർ സ്വദേശി അർജുൻ സുധീർ (40) മരിച്ചു. ബസിലുണ്ടായിരുന്ന പത്തിലേറെ പേർക്ക് പരുക്ക്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് നഴ്സിങ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി; സുഹൃത്തുക്കൾ അറസ്റ്റിൽ
കോഴിക്കോട് മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനി സുഹൃത്തുക്കളാൽ കൂട്ടബലാത്സംഗത്തിനിരയായി. സ്കൂളിൽ സഹപാഠികളായിരുന്ന രണ്ടു ആൺ കുട്ടികൾ ഹോസ്റ്റലിൽ വിളിച്ചു വരുത്തി എറണാകുളം സ്വദേശിയായ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഇരുവർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇരുവരും ഒളിവിലാണ്. നേരത്തെ, സ്കൂളിൽ സഹപാഠികളായിരുന്ന ആൺകുട്ടികൾ വീണ്ടും കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. കഴിഞ്ഞ ദിവസം ആൺകുട്ടികൾ താമസിച്ചിരുന്ന ഹോസ്റ്റലിലേക്ക് പെൺകുട്ടിയെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടി അപകട നില തരണം […]
കോഴിക്കോട് ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പൊലീസ് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും
കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്യപ്പെട്ട ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പൊലീസ് എസ് സി എസ് ടി കമ്മിഷന് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ഇന്ന് റിപ്പോർട്ട് നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് നടക്കുന്ന പരാതി പരിഹാര അദാലത്തിലാണ് റിപ്പോർട്ട് നൽകുക. കമ്മീഷൻ ചെയർമാൻ ബി എസ് മാവോജി വിശ്വനാഥൻ്റെ വീടും സന്ദർശിക്കും. കേസിൽ പൊലീസ് അന്വേഷണവും തുടരുകയാണ്. സംഭവം കൊലപാതകമെന്ന് കുടുംബം ആരോപിച്ചിരുന്നു. സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. […]
റബ്ബര്‍ തോട്ടത്തില്‍ സ്ത്രീ പൊള്ളലേറ്റ് മരിച്ച നിലയില്‍
കോഴിക്കോട് ബാലുശ്ശേരി തലയാട് സ്ത്രീയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കക്കയം റോഡില്‍ റബര്‍ തോട്ടത്തില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. തലയാട് സെന്റ് ജോര്‍ജ് പള്ളിക്ക് സമീപമുള്ള റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തലയാട് ഭാഗത്ത് പള്ളി പെരുന്നാള്‍ ആഘോഷത്തിന് എത്തിയവരാണ് സംഭവം കാണുന്നത്. ഇവര്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഓടിയെത്തിയ നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമം […]