Kerala

കോഴിക്കോട് കോവിഡ് വ്യാപനം രൂക്ഷം; ദ്രുതകര്‍മ സേനയെ നിയോഗിച്ചു

കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷം. ഇന്നലെ മാത്രം 918 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോര്‍പറേഷന്‍ പരിധിയിലാണ് രോഗികള്‍ കൂടുതലും. തുടര്‍ച്ചയായി രോഗികളുടെ എണ്ണം കുതിച്ചുയരുന്നത് കോഴിക്കോട് ജില്ലാ ഭരണകൂടത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്. കോര്‍പറേഷന്‍ പരിധിയില്‍ മാത്രം 271 കോവിഡ് കേസുകളാണ് ഇന്നലെ മാത്രം സ്ഥിരീകരിച്ചത്. കോഴിക്കോട് നഗരത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും പ്രാദേശിക സമ്പര്‍ക്ക കേസുകള്‍ വര്‍ധിച്ചു. ചെക്യാട്, രാമനാട്ടുകര, ഒളവണ്ണ എന്നിവിടങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. കോര്‍പറേഷന്‍ […]

Kerala

സംസ്ഥാനത്ത് അഞ്ച് കോവിഡ് മരണം

കോഴിക്കോട് മൂന്നും ആലപ്പുഴയിലും പത്തനംതിട്ടയിലും ഓരോ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത് സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം. കോഴിക്കോട് മൂന്നും ആലപ്പുഴയിലും പത്തനംതിട്ടയിലും ഓരോ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നല്ലളം അരീക്കാട് സ്വദേശി അഹമ്മദ് ഹംസയാണ് മരിച്ചത്. ആലപ്പുഴയിലും കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. കനാൽ വാർഡ് സ്വദേശി ക്ലീറ്റസാണ് 82 മരിച്ചത്. ഇന്നലെ രാത്രിയോടെ വീട്ടിൽ വെച്ചാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കോവിഡ് പരിശോധനാ ഫലം വന്നത്. മലപ്പുറം നടുവത്ത് സ്വദേശി […]

Kerala

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി

ഇന്നലെ മരിച്ച കോഴിക്കോട് സ്വദേശികള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് രണ്ട് മരണം കൂടി. ഇന്നലെ മരിച്ച കോഴിക്കോട് സ്വദേശികള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച കാരപ്പറമ്പ് സ്വദേശി റുഖിയാബിക്കും പന്നിയങ്കര നിരീക്ഷണത്തിലിരിക്കെ മരിച്ച മുഹമ്മദ് കോയക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തിലുള്ളയാളും മരിച്ചു. ചങ്ങരംകുളം സ്വദേശി അബൂബക്കര്‍(52) ആണ് മരിച്ചത്. യുഎഇയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു മരിച്ച അബൂബക്കര്‍. രണ്ടാഴ്ചയോളമായി വീട്ടിലായിരുന്നു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. […]

Kerala

കോഴിക്കോട് ജില്ലയിൽ നിയന്ത്രണം കടുപ്പിക്കുന്നു; പൊതു പരിപാടികൾക്ക് നിരോധനം

കോഴിക്കോട് ജില്ലയിൽ നിയന്ത്രണം കടുപ്പിക്കുന്നു. കൂടിച്ചേരലുകൾ പാടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോഴിക്കോട് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ഭരണകൂടും നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്. ജില്ലയിൽ പൊതു പരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കല്യാണ, മരണ ആവശ്യങ്ങൾ 20 പേരിൽ കൂടതൽ പാടില്ല. ആർആർടി അനുമതി ഇല്ലാതെ വിവാഹവും മരണവും രജിസ്റ്റർ ചെയ്യില്ല. നിയന്ത്രണം പാലിക്കുന്നുവെന്ന് പരിശോധിക്കാനാണ് കളക്ടർ ഈ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഒത്തു ചേരൽ ഒഴിവാക്കാൻ സംഘടനകൾക്ക് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. ഇനിയും സമ്പർക്ക വ്യാപനം കൂടിയാൽ ജില്ലാ […]

Kerala

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൌണ്‍

ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകുന്നത് വരെ ലോക്ഡൌണ്‍ തുടരുമെന്നും ജില്ലാഭരണകൂടം അറിയിച്ചു സമൂഹവ്യാപന ഭീതിയില്‍ കോഴിക്കോട് ജില്ലയിലെ തൂണേരി ഗ്രാമപഞ്ചായത്ത്.രോഗികളുടെ എണ്ണം കൂടിയതോടെ അതീവ ജാഗ്രതയിലാണ് നാദാപുരവുംവടകരയും. ഇന്ന് മാത്രം 59 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ ഞായറാഴ്ചയും കോഴിക്കോട് ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തൂണേരി,നാദാപുരം,ചെക്യാട്,വടകര പ്രദേശങ്ങള്‍ അതീവ ആശങ്കയിലാണ്.കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 56 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച തൂണേരിയിലും നാദാപുരത്തും ഇന്ന് 43 പേര്‍ കൂടി ആന്‍റിജന്‍ ടെസ്റ്റില്‍ […]

Kerala

കോഴിക്കോട് സമ്പര്‍ക്ക കേസുകള്‍ കൂടുന്നു; വലിയങ്ങാടിയിലെ വ്യാപാരിക്കും കോവിഡ്

ദിനം പ്രതിയുള്ള കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാന്‍ അവലോകനയോഗത്തില്‍ തീരുമാനിച്ചു കോഴിക്കോട് ജില്ലയിലും സമ്പര്‍ക്ക കേസുകള്‍ കൂടുന്നു . ഏഴ് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. വലിയങ്ങാടിയിലെ വ്യാപാരിക്കും കോവിഡ് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് ജില്ല. ദിനം പ്രതിയുള്ള കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാന്‍ അവലോകനയോഗത്തില്‍ തീരുമാനിച്ചു.മാര്‍ക്കറ്റുകളിലും ഹാര്‍ബറുകളിലും നിലവിലുള്ള കര്‍ശന നിയന്ത്രണം തുടരും. വലിയങ്ങാടിയിലെ വ്യാപാരിയുടെ മകന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ ബന്ധുക്കളായ ആറ് പേര്‍ക്കും മീഞ്ചന്ത സ്വദേശിനിക്കുമാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. […]

Kerala

കോഴിക്കോട് കോവിഡ് പരിശോധനക്കായി ആരോഗ്യ വകുപ്പിന്‍റെ ക്യാമ്പ്

കണ്ടെയ്മെന്‍റ് സോണുകളിലെ 1000 പേര്‍ക്ക് കോവിഡ് പരിശോധന നടത്തുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. കോവിഡ് പരിശോധനക്ക് വേണ്ടി കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍റെ ക്യാമ്പ്. ആത്മഹത്യ ചെയ്ത കൃഷ്ണന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വെള്ളയില്‍ പ്രദേശത്ത് ഇന്ന് ക്യാമ്പ് തുടങ്ങുന്നത്. ഒരു വാര്‍ഡില്‍ നിന്ന് 300 പേരുടെ സാമ്പിളുകളാണ് ശേഖരിക്കുക. ഉറവിടമറിയാതെ കോവിഡ് സ്ഥിരീകരിച്ച കല്ലായിലുള്ള ഗര്‍ഭിണിയുടെ ബന്ധുക്കളുടെയും പ്രദേശത്തുള്ളവരുടേയും സ്രവം ശേഖരിച്ചിട്ടുണ്ട്. പുതുതായി പ്രഖ്യാപിച്ച കണ്ടെയ്മെന്‍റ് സോണുകളിലെ 1000 പേര്‍ക്ക് കോവിഡ് പരിശോധന നടത്തുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. […]

Kerala

കോഴിക്കോട് ഗര്‍ഭിണിക്ക് കോവിഡ്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും നഴ്സുമാരും ക്വാറന്‍റൈനില്‍

റൂട്ട് മാപ്പ് പ്രകാരം ജൂണ്‍ 23നും 25നും ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍‌ ക്വാറന്‍റൈനില്‍. ഒരു ഡോക്ടറും മൂന്ന് നഴ്സുമാരുമാണ് ക്വാറന്‍റൈനില്‍ പ്രവേശിച്ചത്. കല്ലായിയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച ഗര്‍ഭിണി ഈ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവരുടെ റൂട്ട് മാപ്പ് പ്രകാരം ജൂണ്‍ 23നും 25നും ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. 25ന് തന്നെയാണ് കോവിഡ് പരിശോധന നടത്തിയത്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഗര്‍ഭിണി 25ന് എത്തിയപ്പോള്‍ തന്നെ കോവിഡ് ലക്ഷണങ്ങള്‍ […]