ശസ്ത്രക്രിയക്കിടെ കത്രിക മറന്നുവച്ച സംഭവത്തിൽ ഭർത്താവിനെതിരെ മെഡിക്കൽ കോളജ് നൽകിയ പരാതി പ്രതികാര നടപടിയെന്ന് ഹർഷിന. പരാതിയുമായി മുന്നോട്ടുപോകാനാണ് ഹർഷിനയുടെ തീരുമാനം. ഡോക്ടർമാരുടെ അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തിയെന്ന് കാട്ടിയാണ് യുവതിയുടെ ഭർത്താവ് അഷ്റഫിനെതിരെ മെഡിക്കൽ കോളേജ് അധികൃതർ പരാതി നൽകിയത്. ഇത് പ്രതികാര നടപടിയാണെന്ന് ഹർഷിനയുടെ കുടുംബം പറയുന്നു. തെറ്റു പറ്റിയതായി ഡോക്ടർമാർ സമ്മതിക്കുന്ന വിഡിയോ പകർത്തിയ സംഭവത്തിലായിരുന്നു നടപടി. കത്രിക രൂപത്തിലുള്ള ശസ്ത്രക്രിയ ഉപകരണം അടിവാരം സ്വദേശി ഹർഷിനയുടെ വയറ്റിൽ മറന്നു വെച്ച സംഭവത്തിൽ മറ്റേതോ […]
Tag: Kozhikode medical college
സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവം; അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന് ആവശ്യം
കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന് ആവശ്യം. മർദനത്തിന് ഇരയായ സുരക്ഷാ ജീവനക്കാരൻ ദിനേശൻ ഇന്ന് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിക്കും. കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അരുൺ ഉൾപ്പടെ അഞ്ച് പ്രതികൾ ഇന്നലെ വൈകീട്ട് ജയിൽ മോചിതരായി. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാനാണ് ഒളിവിലുള്ള രണ്ട് പ്രതികളുടെ നീക്കമെന്നാണ് സൂചന. കേസിൽ പൊലീസ് പ്രതികളെ സഹായിക്കുന്നുവെന്ന് ആരോപിച്ച് വിമുക്ത ഭടൻമാരുടെ […]
സുരക്ഷ ജീവനക്കാരെ മർദിച്ച സംഭവം; മുൻകൂർ ജാമ്യം തേടി ഡിവൈഎഫ്ഐ പ്രവർത്തകർ
കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷ ജീവനക്കാരെ മർദിച്ച കേസിൽ മുൻകൂർ ജാമ്യം തേടി ഡിവൈ എഫ് ഐ പ്രവർത്തകർ. കേസിലെ ഒന്നാം പ്രതി കെ അരുൺ ഉൾപ്പടെ നാല് പേരാണ് മുൻകൂർ ജാമ്യപേക്ഷ നൽകിയത്. കെ അരുൺ, രാജേഷ് കെ, ആഷിൻ എംകെ, മുഹമ്മദ് ഷബീർ എന്നിവരാണ് മുൻകൂർ ജാമ്യപേക്ഷ നൽകിയിരിക്കുന്നത്. കോഴിക്കോട് ജില്ലാ കോടതിയിലാണ് അപേക്ഷ നൽകിയത്. ഏഴ് ഡിവൈഎഫ് ഐ പ്രവർത്തകരാണ് പ്രതിപട്ടികയിൽ. സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോകണം എന്നാവശ്യപ്പെട്ട് എത്തിയ യുവാവും സംഘവും മര്‍ദിച്ചുവെന്നാണ് […]
കോഴിക്കോട് മെഡിക്കല്‍ കോളജ് വികസനത്തിന് 12.56 കോടി
കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ വിവിധ വികസന പ്രവര്‍ത്തനനങ്ങള്‍ക്കായി 12.56 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അത്യാധുനിക ഉപകരണങ്ങള്‍ സജ്ജമാക്കുന്നതിന് 9.65 കോടി രൂപയും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 2.91 കോടി രൂപയുമാണ് അനുവദിച്ചത്. മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളുമൊരുക്കാന്‍ ഇതിലൂടെ സാധിക്കുന്നതാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നവജാതശിശുക്കളുടെ പ്രത്യേക തീവ്ര പരിചരണത്തിന് ആദ്യമായി നിയോനെറ്റോളജി വിഭാഗം ആരംഭിച്ചിരുന്നു. അമ്മയ്ക്കും കുഞ്ഞിനും മതിയായ പരിചരണം ഉറപ്പാക്കാന്‍ മികച്ച സൗകര്യങ്ങളൊരുക്കി. ഇതിന്റെ ഫലമായി […]
കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും റാഗിങ് പരാതി; അന്വേഷണം ആരംഭിച്ചു
കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും റാഗിങ്ങ് നടന്നതായി പരാതി. ഒന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥികളാണ് പ്രിൻസിപ്പലിന് പരാതി നൽകിയത്. സംഭവം നടന്നത് ഈ മാസം 15നാണ്. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ 3 പേരുടെ പരാതിയിൽ ഡോക്ടർമാരുടെ 3 അംഗ സമിതി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് പരാതിക്കിടയാക്കിയ സംഭവം നടന്നതെന്നാണ് പറയുന്നത്. ഹോസ്റ്റലിലെ ഹാളിൽ ഉറങ്ങുകയായിരുന്ന കുട്ടികളെ പുലർച്ചെ മൂന്നോടെ എഴുന്നേൽപ്പിച്ച് മുതിർന്ന കുട്ടികളുടെ മുറിയിലേക്ക് കൊണ്ടുപോയി മാനസികമായി പീഡിപ്പിച്ചെന്നാണ് […]
കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ വൈറസ് ലാബ് പ്രവർത്തന സജ്ജം; പരിശോധന നാളെ മുതൽ
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിപ വൈറസ് ലാബ് പ്രവർത്തന സജ്ജമായി. പരിശോധന നാളെ മുതൽ ആരംഭിക്കും. കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിക്കുന്നത് ഇന്നലെയാണ്. കോഴിക്കോട് പന്ത്രണ്ട് വയസുകാരന്റെ മരണകാരണം നിപയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും നിപ സാന്നിധ്യം സ്ഥിരീകരിച്ചത്. മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 251 പേരിൽ 54 ഹൈറിസ്ക് വിഭാഗത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 38 പേർ ആശുപത്രി ഐസൊലേഷനിലാണ്. പതിനൊന്ന് പേർക്ക് രോഗലക്ഷണങ്ങളുണ്ട്. ഇതിൽ എട്ട് പേരുടെ സാമ്പിളുകൾ എൻഐവി പൂനെയിലേക്ക് […]
ഐസിയു ഇല്ലാതെ കോഴിക്കോട് മെഡിക്കല്‍ കോളജ് കൊവിഡ് വിഭാഗം; ആരോഗ്യ വകുപ്പിന് വീഴ്ചയെന്നാരോപണം
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊവിഡ് ആശുപത്രി സജ്ജീകരിക്കുന്നതില്‍ ആരോഗ്യ വകുപ്പിന് വന്‍ വീഴ്ച. ആശുപത്രി തുടങ്ങി മൂന്നുമാസമായിട്ടും തീവ്രപരിചരണ വിഭാഗം ഇവിടെ പ്രവര്‍ത്തന ക്ഷമമായിട്ടില്ല. ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റിന് റഗുലേറ്റര്‍ ഇല്ലാത്തതാണ് കാരണം. ആവശ്യപ്പെട്ട വെന്റിലേറ്ററുകള്‍ എത്താത്തതും ജീവനക്കാരില്ലാത്തതും തടസമാകുന്നു.സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ ഐസിയു ഇല്ലാതെ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകും.
ആറ് ഡോക്ടര്‍മാരുള്‍പ്പെടെ 14 പേര്‍ക്ക് കോവിഡ്; കോഴിക്കോട് മെഡിക്കല്‍ കോളേജിന്‍റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍
ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്ക് പ്രത്യേക പരിഗണന നല്‍കാന്‍ തീരുമാനിച്ചതായി മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു ആറ് ഡോക്ടര്‍മാരുള്‍പ്പെടെ 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. നെഫ്രോളജി കാര്‍ഡിയോളജി വാര്‍ഡുകള്‍ അടച്ചു.ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്ക് പ്രത്യേക പരിഗണന നല്‍കാന്‍ തീരുമാനിച്ചതായി മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. അസിസ്റ്റന്‍റ് പ്രഫസര്‍ ഉള്‍പ്പെടെ ആറു ഡോക്ടര്‍മാര്‍,ആറു നഴ്സുമാര്‍,സെക്യൂരിറ്റി ജീവനക്കാരന്‍,ഫാര്‍മസിസ്റ്റ് എന്നിവര്‍ക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗം സ്ഥിരീകരിച്ചത്.ഇതോടെ 88 ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലായി.3,4,36,നെഫ്രോളജി,കാര്‍ഡിയോളജി […]
കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴ്സിന് കോവിഡ്: ഉറവിടം വ്യക്തമല്ല, 24 ജീവനക്കാര്‍ ക്വാറന്‍റൈനില്‍
നഴ്സ് ജോലി ചെയ്തിരുന്ന നെഫ്രോളജി വാര്‍ഡ് കോവിഡ് ഐസൊലേഷന്‍ വാര്‍ഡായി മാറ്റും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച നഴ്സുമായി സമ്പര്‍ക്കമുണ്ടായ 24 ജീവനക്കാരോട് ക്വാറന്‍റൈനില്‍ പോകാന്‍ നിര്‍ദേശം. നഴ്സ് ജോലി ചെയ്തിരുന്ന നെഫ്രോളജി വാര്‍ഡ് കോവിഡ് ഐസൊലേഷന്‍ വാര്‍ഡായി മാറ്റും. ജില്ലയില്‍ 32 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജില്‍ നഴ്സിന് രോഗബാധയുണ്ടായത് ആശങ്കയോടെയാണ് കാണുന്നത്. നെഫ്രോളജി വാര്‍ഡില്‍ മാത്രം ജോലി ചെയ്ത നഴ്സിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് കണ്ടെത്താനായില്ല. […]