കോഴിക്കോട് മെഡിക്കൽ കോളജിലെ പീഡനത്തിൽ അതിജീവിതയ്ക്ക് ഒപ്പം നിന്ന നഴ്‌സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയതായി പരാതി. എൻജിഒ യൂണിയൻ നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നഴ്‌സിംഗ് ഓഫീസർ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. അതേസമയം അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന് സസ്‌പെൻഷനിലായ പ്രതികൾ ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി. എൻജിഒ യൂണിയൻ കോഴിക്കോട് ജില്ലാ നേതാവിനെതിരെ ഗുരുതര ആരോപണമാണ് നഴ്‌സിംഗ് ഓഫീസർ അനിത.പി.ബി ഉന്നയിക്കുന്നത്. അതിജീവിതയ്ക്ക് നീതി ലഭിക്കാൻ നിലകൊണ്ടതിന്റെ പേരിൽ സസ്‌പെൻഷൻ ഭീഷണിയടക്കം ഉണ്ടെന്ന് ആശുപത്രി സൂപ്രണ്ടിന് നൽകിയ പരാതിയിൽ പറയുന്നു. സമൂഹ […]
Tag: Kozhikode medical college
ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവം; പരാതി പിൻവലിക്കാൻ സമ്മർദമുണ്ടെന്ന് യുവതിയുടെ കുടുംബം
കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി പിൻവലിക്കാൻ സമ്മർദമുണ്ടെന്ന് യുവതിയുടെ കുടുംബം. ആശുപത്രി ജീവനക്കാരിൽ ചിലർ ഔദ്യോഗിക വേഷത്തിലെത്തി മോശമായി സംസാരിച്ചെന്നും, പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടെന്നും യുവതിയുടെ ബന്ധുക്കൾ പറയുന്നു. തന്നെ ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി യുവതി മെഡിക്കൽ കോളജ് സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്. ആരുമില്ലാത്ത സമയത്ത് ഇരയോടാണ് സംസാരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. പണം വാഗ്ദാനം ചെയ്തുവെന്നും ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചുവെന്നും ബന്ധുക്കൾ പറഞ്ഞു. കണ്ടാലറിയാവുന്ന ആശുപത്രി സ്റ്റാഫുകളാണ് സംസാരിച്ചത്. അതേസമയം, മെഡിക്കൽ […]
തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് കിടന്ന യുവതിയെ ആശുപത്രി അറ്റൻഡർ പീഡിപ്പിച്ചു; കേസെടുത്ത് പൊലീസ്
ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അറ്റൻഡർക്ക് എതിരെ കേസ് എടുത്തു. രണ്ടു ദിവസം മുൻപ് ആണ് കേസിന് ആസ്പദമായ സംഭവം. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് പീഡനത്തിന് ഇരയായത്. യുവതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പൊലീസാണ് ആശുപത്രി ജീവനക്കാരനെതിരെ കേസെടുത്തത്.
ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രിക മെഡിക്കല്‍ കോളജിലേത് തന്നെ; തെളിവ് പുറത്തുവിട്ട് ഹര്‍ഷിന
പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നു വെച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് തന്നെയാണ് എന്നതിന് തെളിവുകള്‍ പുറത്ത്. ശസ്ത്രക്രിയയ്ക്ക് പത്ത് മാസം മുന്‍പെടുത്ത എംആര്‍ഐ സ്‌കാനിങ്ങില്‍ കത്രികയില്ല. മെഡിക്കല്‍ കോളജില്‍ നിന്നാണ് കത്രിക വയറ്റില്‍ കുടുങ്ങിയതെന്നതിന് തെളിവില്ലെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വാദം. ലോഹം ശരീരത്തില്‍ വച്ച് എംആര്‍ഐ സ്‌കാനിങ് നടത്താന്‍ കഴിയില്ല. ‘നൂറുശതമാനവും ഉറപ്പിക്കാം കത്രിക മെഡിക്കല്‍ കോളജിലേത് തന്നെയാണ്. ആരാ ചെയ്തത് ആരുടെ കയ്യില്‍ നിന്നാണ് അബദ്ധം പറ്റിയതെന്ന് കണ്ടുപിടിക്കണം’. ഹര്‍ഷിന പറഞ്ഞു. 2017 […]
പ്ലസ്ടു വിദ്യാര്‍ത്ഥിനി എംബിബിഎസ് ക്ലാസിലിരുന്ന സംഭവം; കേസില്ലെന്ന് പൊലീസ്
കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഇരുന്ന സംഭവത്തില്‍ ക്രിമിനല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. വിദ്യാര്‍ത്ഥിനി ആള്‍മാറാട്ടം നടത്തുകയോ വ്യാജ രേഖ ചമയ്ക്കുകയോ ചെയ്തിട്ടില്ല. എംബിബിഎസ് പ്രവേശനം ലഭിച്ചെന്ന് നാട്ടുകാരെയും വീട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രമാണ് നാല് ദിവസം വിദ്യാര്‍ത്ഥിനി ക്ലാസില്‍ കയറിയതെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ മെഡിക്കല്‍ കോളജിലെ രേഖകളും പൊലീസ് പരിശോധിച്ചു. ഇതില്‍ നിന്നാണ് വ്യാജ രേഖകളോ മറ്റോ ഉപയോഗിച്ചല്ല ക്ലാസില്‍ ഇരുന്നതെന്ന് […]
നിയന്ത്രണം ഒരു വിഭാഗത്തിന് മാത്രമാകരുത്; ഹോസ്റ്റലുകളിൽ ലിംഗ വിവേചനം പാടില്ലെന്ന് പി.സതീദേവി
കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ പെൺകുട്ടികളുടെ നിയന്ത്രണത്തിൽ പ്രതികരിച്ച് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി. ആ കുട്ടികളും പെൺകുട്ടികളും തമ്മിൽ വിവേചനം പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ നിയമം നടപ്പാക്കണം. മതിയായ സുരക്ഷ ഒരുക്കി നൽകേണ്ട ചുമതല ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കാണ്. നിർഭയമായി ലൈബ്രറി ഉൾപ്പടെ ഉപയോഗിക്കാൻ സാധിക്കണം. നിയന്ത്രണം ഒരു വിഭാഗത്തിന് മാത്രമാകരുത്. ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും പി.സതീദേവി പ്രതികരിച്ചു. കോട്ടയത്തെ സദാചാര ഗുണ്ടാ ആക്രമണം കടുത്ത സ്ത്രീവിരുദ്ധത സമൂഹത്തിൽ നിലനിൽക്കുന്നു എന്നതിൻ്റെ ഉദാഹരണമാണെന്ന് […]
മെഡിക്കൽ കോളജ് വനിതാ ഹോസ്റ്റലിലെ പ്രവേശന നിയന്ത്രണം; അന്വേഷിക്കുമെന്ന് വനിതാ കമ്മിഷൻ
കോഴിക്കോട് മെഡിക്കൽ കോളജിലെ ലേഡീസ് ഹോസ്റ്റലിലെ പ്രവേശന നിയന്ത്രണത്തിൽ മെഡിക്കൽ കോളജ് പ്രതിനിധികളെ വിളിച്ചു വരുത്തുമെന്ന് വനിത കമ്മിഷൻ. സമയ നിബന്ധന വയ്ക്കേണ്ട കാര്യമില്ല. സുരക്ഷിതമായി ജോലി ചെയ്യാൻ അവസരം ഒരുക്കുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവിവ്യക്തമാക്കി. മറ്റു കോളജുകളിൽ ഇത്തരം നിയന്ത്രണം ഉണ്ടോ എന്ന് പരിശോധിക്കും . വിവേചനം ഇല്ലാതെ പഠിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് പി.സതീദേവി പറഞ്ഞു പെൺകുട്ടികൾ രാത്രി 10 മണിക്ക് മുമ്പ് ഹോസ്റ്റലിൽ കയറണമെന്ന കർശന നിർദേശത്തിനെതിരെ ഇന്നലെ രാത്രി വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. […]
കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ സമരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥിനികള്‍
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുജി ലേഡീസ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ ഇന്നലെ രാത്രി നടത്തിയ സമരം താത്കാലികമായി അവസാനിപ്പിച്ചു. ഹോസ്റ്റല്‍ ഗേറ്റ് രാത്രി 10 മണിക്ക് അടയ്ക്കുന്നതിനാലാണ് വിദ്യാര്‍ത്ഥികള്‍ റോഡില്‍ ഇറങ്ങി പ്രതിഷേധിച്ചത്. ഡ്യൂട്ടി പോസ്റ്റിങ് കഴിഞ്ഞും കമ്പയിന്‍ സ്റ്റഡി കഴിഞ്ഞും എത്തുമ്പോള്‍ ഗേറ്റ് അടയ്ക്കുന്നത് പ്രാവര്‍ത്തികമല്ല എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലിന് നിയന്ത്രണം ഇല്ല. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യ നീതി വേണം എന്നാണ് പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. വൈസ് പ്രിന്‍സിപ്പള്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചക്ക് വിളിച്ചതോടെയാണ് രാത്രി […]
കോഴിക്കോട് മെഡിക്കൽ കോളജിൽ കുത്തിവെപ്പിന് പിന്നാലെ രോഗി മരിച്ച സംഭവം; ഗുരുതര വീഴ്ചയെന്ന് പൊലീസ് റിപ്പോർട്ട്
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് കുത്തിവെച്ചതിന് പിന്നാലെ രോഗി മരിച്ച സംഭവത്തിൽ ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് പൊലീസിന്റെ റിപ്പോർട്ട്. രണ്ടാം ഡോസ് കുത്തിവയ്പ്പ് എടുക്കുന്നതിന് മുമ്പ് പരിശോധന നടത്തിയില്ലെന്നാണ് കണ്ടെത്തൽ. അസ്വാസ്ഥ്യം ഉണ്ടായപ്പോൾ ഹെഡ് നേഴ്സും പിന്നീട് വന്ന ഡോക്ടറും വിഷയം കാര്യമായി എടുത്തില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഇന്നോ നാളെയോ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറും. യുവതിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിലെ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ കൂടരിഞ്ഞി സ്വദേശിയായ സിന്ധുവിൻ്റെ മരണത്തിലും […]
കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് മാറി കുത്തിവച്ച് യുവതി മരിച്ചു
കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് മാറി കുത്തിവച്ച് യുവതി മരിച്ചെന്ന് പരാതി. കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധുവാണ് മരിച്ചത്. കുടുംബത്തിന്റെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. സിന്ധുവിനെ കഴിഞ്ഞ ദിവസം ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പനിയായി പ്രവേശിപ്പിക്കുകയായിരുന്നു. പനിക്ക് അവിടുന്ന് പ്രാഥമികമായി ചികിത്സ നൽകിയപ്പോൾ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകണം എന്ന് പറഞ്ഞു. മെഡിക്കൽ കോളജിൽ എത്തി ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി. ഡെങ്കി ഇല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. അതിനുശേഷം ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒരു […]