Kerala

കോഴിക്കോട് ബാങ്ക് തട്ടിപ്പ്: കേസ് ജില്ലാ ക്രൈംബ്രാഞ്ചിന്; ഒളിവിലുള്ള മുന്‍ മാനേജര്‍ക്കായി തെരച്ചില്‍

കോഴിക്കോട്ടെ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം ഇന്ന് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറും. ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയിലെ ഏഴ് അക്കൗണ്ടുകളില്‍ നിന്നായി 15 കോടി 24 ലക്ഷം രൂപ നഷ്ടമായെന്നാണ് കോര്‍പറേഷന്‍ പറയുന്നത്. ഒളിവില്‍ തുടരുന്ന പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ എം പി റിജിലിനായി ഊര്‍ജിത അന്വേഷണം നടന്നുവരികയാണ്.  നഷ്ടമായ പണം 24 മണിക്കൂറിനകം കോര്‍പറേഷന് […]

Kerala

ചത്ത ഇറച്ചിക്കോഴികളെ വിൽക്കുന്നത് വ്യാപകം; കടകൾ പൂട്ടിച്ച് കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിഭാഗം

ചത്ത ഇറച്ചിക്കോഴികളെ വിൽക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് വ്യാപക പരിശോധന. കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 4 കടകളാണ് പൂട്ടിച്ചത്. സി.പി.ആർ ഏജൻസി ഇറച്ചിക്കോഴി വിതരണം നടത്തുന്ന കടകളിലാണ് അപ്രതീക്ഷിക റെയ്ഡ് നടത്തിയത്.  30 സ്റ്റാളുകൾ സി.പി.ആർ നടത്തുന്നുണ്ടെന്ന് നഗരസഭയ്ക്ക് പരാതി ലഭിച്ചിരുന്നു. ഇന്നലെ എരഞ്ഞിക്കലിൽ ഒരു കടയിൽ നടത്തിയ പരിശോധനയിലാണ് ചത്തകോഴികളെ വിൽക്കുന്നത് ശ്രദ്ധയിൽപെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി കടകൾ പൂട്ടിച്ചത്.

Kerala

കോഴിക്കോട് മലിനജല പ്ലാന്റ്: എംഎൽഎ പങ്കെടുത്ത ചർച്ചയ്ക്കിടെ സംഘർഷം

കോഴിക്കോട് ആവിക്കൽ തോടിലെ മലിനജല പ്ലാന്റുമായി ബന്ധപ്പെട്ട് എം.എൽ.എ വിളിച്ച യോ​ഗത്തിൽ സംഘർഷം. ജനസഭ വിളിച്ചുചേർത്ത തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയ്‌ക്കെതിരെയായിരുന്നു പ്രതിഷേധം. സമരസമിതിയുടെ ഭാഗം കേൾക്കാൻ എംഎൽഎ തയാറാകുന്നില്ലെന്ന് സമരസമിതിക്കാർ ആരോപിച്ചു. ശക്തമായ പ്രതിഷേധമുണ്ടായതോടെ എം.എൽ.എ സ്ഥലത്ത് നിന്നും മടങ്ങി. ബന്ധപ്പെട്ട വാർഡിലെ ആളുകളെ പങ്കെടുപ്പിക്കാതെ തൊട്ടടുത്ത വാർഡിലെ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് മലിനജല പ്ലാന്റ് ആവശ്യം ചർച്ച ചെയ്തെന്നാണ് ഇവർ ആരോപിക്കുന്നത്. എതിർപ്പുകൾ മറികടന്ന് ചോദ്യം ചോദിച്ചവരെ യോഗത്തിൽ നിന്നു പുറത്താക്കിയെന്നും ആരോപണമുണ്ട്. തങ്ങൾ ചോദ്യങ്ങൾ എഴുതിക്കൊണ്ടുവന്നതാണെന്നും, […]